Daily Archives: നവംബര്‍ 23, 2009

ഭൂവുടമകള്‍ സെന്റിന് 20 പൈസ പ്രകാരം ഇപ്പോള്‍ നല്‍കിക്കൊണ്ടിരിക്കുന്ന കരം 40 പൈസയായി വര്‍ധിപ്പിക്കും

മുഴുവന്‍ കാര്‍ഡുടമകള്‍ക്കും രണ്ടു രൂപയ്ക്ക് അരി

കുട്ടനാട്: ബിപിഎല്‍, എപിഎല്‍ വ്യത്യാസമില്ലാതെ മുഴുവന്‍ കാര്‍ഡുടമകള്‍ക്കും രണ്ടു രൂപയ്ക്ക് അരി നല്‍കുമെന്നു മന്ത്രി തോമസ് ഐസക്. കേരള കര്‍ഷകത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ കര്‍ഷകത്തൊഴിലാളികള്‍ക്ക് 115 കോടി രൂപയുടെ അതിവര്‍ഷാനുകൂല്യ വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ഹൃദ്രോഗം, കിഡ്നിത്തകരാര്‍ തുടങ്ങിയവയ്ക്കു ചികിത്സ തേടുന്നവരെ സഹായിക്കാന്‍ പുതിയൊരു ഇന്‍ഷുറന്‍സ് പദ്ധതിയാരംഭിക്കും. ചികിത്സാനുകൂല്യങ്ങള്‍ നല്‍കുന്നതിനും മുടങ്ങിക്കിടക്കുന്ന വിവിധ ക്ഷേമനിധികളുടെ ആനുകൂല്യങ്ങള്‍ കൊടുക്കുന്നതിനും 1000 കോടി രൂപ കണ്ടെത്തേണ്ടതുണ്ട്. അതിനായി സ്വര്‍ണ വ്യാപാരികളില്‍നിന്നു നികുതി കര്‍ശനമായി

പിരിച്ചെടുക്കും. മണല്‍ മാഫിയ കൊണ്ടുപോകുന്ന മണല്‍ തടയും. കൂടാതെ ഭൂവുടമകള്‍ സെന്റിന് 20 പൈസ പ്രകാരം ഇപ്പോള്‍ നല്‍കിക്കൊണ്ടിരിക്കുന്ന കരം 40 പൈസയായി വര്‍ധിപ്പിക്കും. ഇതു വലിയ ഭൂകമ്പമൊന്നും സൃഷ്ടിക്കേണ്ട കാര്യമല്ല.

കുട്ടനാട് കാര്‍ഷിക പാക്കേജിനു കേന്ദ്രം പണം നല്‍കിയിട്ടു ചെലവഴിച്ചില്ലെന്ന ആക്ഷേപം ശരിയല്ല. പണം വന്നിട്ടില്ല. വരുമെന്ന പ്രതീക്ഷയില്‍ 200 കോടി രൂപ ചെലവഴിക്കുകയാണ്. പണം നല്‍കാതെ കാലതാമസം വരുത്തുന്നതു ക്ഷമിക്കാനാവില്ലെന്നു മന്ത്രി പറഞ്ഞു. എന്നാല്‍ ബണ്ടുകളുടെ നിര്‍മാണത്തിനും എസി കനാല്‍ തുറക്കുന്നതിനുമുള്ള പ്രവൃത്തികള്‍ ചെയ്തിട്ടു രസീതും വൌച്ചറുകളും സഹിതമുള്ള റിപ്പോര്‍ട്ട് കേന്ദ്രത്തിനു കൊടുക്കുമ്പോള്‍ കേന്ദ്രം പണം നല്‍കുമെന്നും അതിന്റെയടിസ്ഥാനത്തിലാണ് 200 കോടി രൂപയുടെ പദ്ധതി ആരംഭിച്ചിട്ടുള്ളതെന്നും സംസ്ഥാന സര്‍ക്കാര്‍ത്തന്നെ വ്യക്തമാക്കി നല്‍കിയ നോട്ടില്‍ പറഞ്ഞിട്ടുള്ളതായി ചടങ്ങില്‍ പ്രസംഗിച്ച കൊടിക്കുന്നില്‍ സുരേഷ് എംപി പറഞ്ഞു.

കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍ 250 രൂപയില്‍നിന്ന് അടുത്ത വര്‍ഷം വീണ്ടും വര്‍ധിപ്പിക്കുമെന്നും അന്യവല്‍ക്കരിക്കപ്പെട്ട അസംഘടിത തൊഴിലാളികളെ ഏതെങ്കിലും ക്ഷേമനിധികളുടെ പരിധിയില്‍ കൊണ്ടുവരുമെന്നും ചടങ്ങില്‍ അധ്യക്ഷത വഹിച്ച മന്ത്രി പി.കെ. ഗുരുദാസന്‍ പറഞ്ഞു. മന്ത്രി കെ.പി. രാജേന്ദ്രന്‍ പ്രസംഗിച്ചു.

ലിങ്ക് – മനോരമ

ഒരു അഭിപ്രായം ഇടൂ

Filed under കേരളം, ഭക്ഷണം, വാര്‍ത്ത

പിണറായിയുടെ വീട്: രണ്ടു പേര്‍ പിടിയില്‍

തിരുവനന്തപുരം: സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന് കൊട്ടാരസദൃശ്യമായ വസതിയുണ്ടെന്ന് പ്രചരിപ്പിച്ച ഇ-മെയിലിന് പിന്നില്‍ പ്രവര്‍ത്തിച്ച രണ്ടു പേരെ സൈബര്‍ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. കായംകുളം ഭരണിക്കാവ് കുന്നില്‍വീട്ടില്‍ കെ.ആര്‍.മനോജ് (39), കോട്ടയം ഏറ്റുമാനൂര്‍ ഈസ്റ്റ് ഗേറ്റില്‍ വലിയടത്ത് ഇല്ലത്ത് കാര്‍ത്തിക് (22) എന്നിവരാണ് പോലീസ് പിടിയിലായത്.

വിവാദ ഇ-മെയിലിന് മലയാളത്തിലുള്ള അടിക്കുറുപ്പുകള്‍ നല്‍കി ഇന്റര്‍നെറ്റ് കൂട്ടായ്മകളിലേക്ക് കടത്തിവിട്ടവരാണ് അറസ്റ്റിലായ ഇരുവരും. ഇവര്‍ക്ക് ലഭിച്ച മെയില്‍ തയാറാക്കിയ വ്യക്തിയെക്കുറിച്ച് സൂചന ലഭിച്ചതായും ഇയാള്‍ ഉടന്‍ പിടിയിലാകുമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

സൗദി അറേബ്യയില്‍ ബിസിനസുകാരനായ തൃശ്ശൂര്‍ കുന്നംകുളം കടവല്ലൂര്‍ അമ്പലമുക്കില്‍ വെള്ളിയാട്ടില്‍ വീട്ടില്‍ പ്രമോഷിന്റെ വീടാണ് പിണറായി വിജയന്‍േറതെന്ന പേരില്‍ ഇ-മെയിലുകളിലൂടെ പ്രചരിച്ചത്. പിണറായി വിജയന്റെ വീട് എന്നര്‍ത്ഥം വരുന്ന ഇംഗ്ലീഷ് വിശേഷണവുമായി ലഭിച്ച ഇ-മെയിലില്‍ മാറ്റംവരുത്തി ഇരുവരും മലയാളത്തിലുള്ള അടിക്കുറുപ്പുകളോടെ സുഹൃത്തുക്കള്‍ക്ക് അയച്ചുകൊടുക്കുകയായിരുന്നുവെന്ന് പോലീസ് കണ്ടെത്തി.

‘പിണറായിയില്‍ പണിത വിജയന്റെ കൊട്ടാരമെന്ന്’ വിശേഷണം ചിത്രത്തില്‍ കൂട്ടിച്ചേര്‍ത്തത് ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വിദ്യാര്‍ത്ഥിയായ കാര്‍ത്തിക്കായിരുന്നു. ‘തൊഴിലാളി നേതാവിന്റെ ആഡംബരവസതിയെന്ന’ വിശേഷണമാണ് വിദേശമലയാളിയായ മനോജ് നല്‍കിയത്. ദക്ഷിണാഫ്രിക്കയില്‍ ജോലിയുള്ള ഇയാള്‍ അവധിക്ക് നാട്ടിലെത്തിയപ്പോള്‍ കരുനാഗപ്പള്ളിയിലെ വീട്ടില്‍വെച്ച് സ്വന്തം കമ്പ്യൂട്ടറില്‍ നിന്നാണ് മറ്റുള്ളവര്‍ക്ക് മെയില്‍ അയച്ചത്. കഴിഞ്ഞ 11 നാണ് ഇയാള്‍ മെയില്‍ തയാറാക്കിയത്. ഇരുവരും ഉപയോഗിച്ച കമ്പ്യൂട്ടറുകള്‍ പോലീസ് പിടിച്ചെടുത്തു. പിടിയിലായവര്‍ക്ക് പരസ്​പരബന്ധമില്ലെന്നും രാഷ്ട്രീയ പിന്‍ബലമില്ലെന്നും പോലീസ് വ്യക്തമാക്കി. ഇവര്‍ തയാറാക്കിയ മെയിലുകളാണ് വ്യാപകമായി പ്രചരിച്ചത്. മലയാളം അടിക്കുറിപ്പ് നല്‍കിയശേഷം ആയിരക്കണക്കിന് ആളുകള്‍ക്ക് ഒരുമിച്ച് ഇ-മെയില്‍ ലഭിക്കുന്ന വിധത്തില്‍ ഇന്റര്‍നെറ്റ് കൂട്ടായ്മകളിലേക്ക് കടത്തിവിടുകയായിരുന്നു.

ഇ-മെയിലിലൂടെ പ്രചരിച്ച ചിത്രമെടുത്തിട്ടുള്ളത്ഒക്ടോബര്‍ 31 നാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. സിനിമാ ഷൂട്ടിങ്ങിന് വേദിയാകാറുള്ള വീട്ടില്‍ സംഭവദിവസം മലയാളസിനിമയിലെ ഒരു പ്രമുഖ നടന്‍ എത്തിയിരുന്നു.

ഭേദഗതി ചെയ്ത ഐ.ടി. ആക്ട് പ്രകാരം സംസ്ഥാനത്ത് കേസെടുക്കുന്ന ആദ്യസംഭവമാണിത്. കഴിഞ്ഞ 16 നാണ് ഇ-മെയിലിനെക്കുറിച്ച് പിണറായി വിജയന്‍ ഡി.ജി.പി.യ്ക്ക് പരാതി നല്‍കിയത്.

സൈബര്‍ ക്രൈം പോലീസ് സ്‌റ്റേഷന്‍ ഡിവൈ.എസ്.പി. ജെ.സുകുമാരപിള്ള, ഹൈടെക് സെല്‍ ഡിവൈ.എസ്.പി. എന്‍.വിനയകുമാരന്‍ നായര്‍ സി.ഐ.മാരായ വി.കെ. അജിത് മോഹന്‍, ഇ.എസ്. ബിജുമോന്‍, എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. ഇന്റര്‍നെറ്റ് ഉപയോഗിച്ച് അപകീര്‍ത്തിപരമായ പ്രചാരണം നടത്തിയതിന് മൂന്നുവര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ് പ്രതികള്‍ക്കെതിരെ എടുത്തിട്ടുള്ളത്. പ്രതികളെ തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്-മൂന്ന് കോടതിയില്‍ ഹാജരാക്കി.

ലിങ്ക് – മാതൃഭൂമി

ഒരു അഭിപ്രായം ഇടൂ

Filed under വാര്‍ത്ത

വിന്‍ഡോസിനെ വെല്ലുവിളിക്കാന്‍ ക്രോം OS‍

ഓപ്പറേറ്റിംഗ്‌ സിസ്‌റ്റം സോഫ്‌റ്റ്വേര്‍ മേഖലയില്‍ മൈക്രോസോഫ്‌റ്റിന്റെ വെല്ലുവിളി അവസാനിപ്പിക്കാന്‍ ഗൂഗിള്‍ ശ്രമം. മൈക്രോസോഫ്‌റ്റ് ഇന്റര്‍നെറ്റ്‌ എക്‌സ്പ്ലോററിനെതിരേ ഗൂഗിള്‍ ക്രോം അവതരിപ്പിച്ച ഗൂഗിള്‍, കനത്ത പോരാട്ടത്തിനാണ്‌ ഒരുങ്ങുന്നത്‌.സേര്‍ച്ച്‌ എഞ്ചിനുകളുടെ പേരാട്ടത്തില്‍ മേധാവിത്വം ഉറപ്പിക്കാന്‍ മൈക്രോസോഫ്‌റ്റ് തന്ത്രങ്ങള്‍ മെനയുന്നതിനിടെയാണ്‌ ഗൂഗിള്‍ പുതിയ പോര്‍മുഖം തുറക്കുന്നത്‌.

ആദ്യഘട്ടത്തില്‍ നോട്ട്‌ബുക്കുകള്‍ക്കുള്ള ഓപ്പറേറ്റിംഗ്‌ സിസ്‌റ്റമാകും പുറത്തിറങ്ങുക.2010 അവസാനിക്കുന്നതിനു മുമ്പ്‌ കോം OSല്‍ പ്രവര്‍ത്തിക്കുന്ന കമ്പ്യൂട്ടറുകള്‍ മാര്‍ക്കറ്റിലെത്തുമെന്നാണ്‌ ഗൂഗിള്‍ എഞ്ചിനിയര്‍മാര്‍ നല്‍കുന്ന ഉറപ്പ്‌.

ക്രോം ^ ഓപ്പണ്‍ സോഴ്‌സ് OS ആയിരിക്കും . ക്രോം OS-ന്‌ ഗൂഗിള്‍ ക്രോം ബ്രൗസറുമായി ഏറെ സാമ്യങ്ങള്‍ ഉണ്ടാകും. ‘വേഗത, ലാളിത്വം, സുരക്ഷ’ എന്നിവയാണ്‌ പുതിയ OSന്റെ പ്രത്യേകതയെന്ന്‌ ഗൂഗിള്‍ പ്രൊഡക്‌ട് മാനേജ്‌മെന്റ്‌ വൈസ്‌ പ്രസിഡന്റ്‌ സുന്ദര്‍ പിചായി അറിയിച്ചു.

പരീക്ഷണ ഘട്ടത്തില്‍ ഏഴു സെക്കന്‍ഡുകളാണ്‌ പുതിയ OS ബൂട്ട്‌ ചെയ്യാനെടുത്തത്‌. ക്രോം OSന്റെ സോഴ്‌സ് കോഡ്‌ ഗൂഗിള്‍ പ്രോഗ്രാമര്‍മാര്‍ക്കായി ലഭ്യമാക്കിയിട്ടുണ്ട്‌. ഓപ്പണ്‍ സോഴ്‌സ് കമ്മ്യൂണിറ്റിയില്‍ നിന്ന്‌ പ്രതികരണങ്ങള്‍ക്ക്‌ കാത്തിരിക്കുകയാണ്‌ ഗൂഗിള്‍.

ലിങ്ക് – മംഗളം

ഒരു അഭിപ്രായം ഇടൂ

Filed under വാര്‍ത്ത, സാങ്കേതികം