അറിയിപ്പുകള്‍

പൊലീസില്‍ പരാതി ഇനി എസ്.എം.എസ് വഴിയും നമ്പര്‍ : 9497900000

തിരുവനന്തപുരം : മൊബൈല്‍ ഫോണ്‍ സന്ദേശത്തിലൂടെ പൊലീസുമായി ബന്ധപ്പെടാവുന്ന കേരള പൊലീസ് മെസേജ് സെന്റര്‍ ഇന്ന് നിലവില്‍ വരും. ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ ഇന്നു വൈകിട്ട് 4 മണിക്ക് പൊലീസ് ആസ്ഥാനത്ത് മെസേജ് സെന്റര്‍ ഉദ്ഘാടനം ചെയ്യും.
പൊതുജനങ്ങള്‍ക്ക് 9497900000 എന്ന നമ്പരില്‍ പരാതികള്‍ എസ്.എം.എസ് ചെയ്യാം. എന്നാല്‍ ഈ നമ്പരിലേക്ക് നേരിട്ട് വിളിക്കാന്‍ കഴിയില്ല.

ജീവനും സ്വത്തിനും അപ്രതീക്ഷിതമായി നേരിടുന്ന ഭീഷണി, ഏതെങ്കിലും കുറ്റകൃത്യങ്ങള്‍ക്കോ അപകടങ്ങള്‍ക്കോ ദൃക്സാക്ഷിയാവുകയും എന്നാല്‍ സ്ഥലത്ത് പൊലീസ് സാന്നിദ്ധ്യം ഇല്ലാതിരിക്കുകയും ചെയ്യുക, ജീവനും സ്വത്തിനും ഭീഷണിയാകുന്നവിധം സംശയാസ്പദമായി ആളുകളെയോ വസ്തുക്കളെയോപറ്റി വിവരം ലഭിക്കുക, സാമൂഹിക വിരുദ്ധരുടെ അതിക്രമങ്ങള്‍ ശ്രദ്ധയില്‍പ്പെടുക, പിടികിട്ടാപ്പുള്ളികളെപ്പറ്റിയുള്ള വിവരങ്ങള്‍ ലഭിക്കുക, കൂടുതല്‍ സമയം ട്രാഫിക് കുരുക്കില്‍ അകപ്പെടുക, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ ശല്യങ്ങള്‍ ശ്രദ്ധയില്‍പ്പെടുക തുടങ്ങിയ സാഹചര്യങ്ങളിലും ലോക്കല്‍ പൊലീസിനെയോ, ബന്ധപ്പെട്ട അധികൃതരെയോ വിവരം അറിയിച്ചിട്ടും നടപടി വൈകുന്ന സാഹചര്യങ്ങളിലും മെസേജ് സെന്ററിലേക്ക് സന്ദേശം അയയ്ക്കാം.
ഉദ്ഘാടന ചടങ്ങില്‍ വി. ശിവന്‍കുട്ടി എം. എല്‍.എ അദ്ധ്യക്ഷത വഹിക്കും. ഡി.ജി.പി ജേക്കബ് പുന്നൂസ്, എസ്.സി. ആര്‍.ബി ഐ.ജി ടോമിന്‍ ജെ. തച്ചങ്കരി, കെ. ശ്രീനിവാസന്‍ സി.ജി.എം ബി.എസ്.എന്‍. എല്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

പഴയ വിവാഹങ്ങളുടെ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമല്ല

തിരുവനന്തപുരം: പഴയ വിവാഹങ്ങള്‍ പിഴകൂടാതെ രജിസ്റ്റര്‍ ചെയ്യാന്‍ ഫിബ്രവരി 28 വരെ സമയം അനുവദിച്ചിട്ടുണ്ടെങ്കിലും 2008 ഫിബ്രവരി 29ന് മുമ്പ് നടന്ന വിവാഹങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കിയിട്ടില്ല. കൂടുതല്‍ വായിക്കുവാന്‍ >>>>>> Posted on: 18 Feb 2010

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w