ഇല്ലാത്ത കൊളസ്ട്രോളും മരുന്നുകമ്പനികളും

1 Jan, 2008
ഇല്ലാത്ത കൊളസ്ട്രോളിന്റെ വല്ലാത്ത പരിഹാരങ്ങള്‍

ജീവരക്ഷകനായ കൊളസ്ട്രോളിനെ ശാസ്ത്രതത്ത്വങ്ങള്‍ക്ക് ചില വളച്ചൊടിക്കല്‍ നടത്തിക്കൊണ്ട് ഹൃദയം പിളര്‍ക്കുന്ന ഘാതകനാക്കിയപ്പോള്‍ മരുന്നുകമ്പനികള്‍ക്ക് നേടാനായത് നേരിട്ടും അല്ലാതെയുമുള്ള പതിനായിരക്കണക്കിനു കോടികളാണ്

ജേക്കബ് വടക്കഞ്ചേരി

കഞ്ഞിയില്‍ ചിരണ്ടിയിട്ട്, കറിയില്‍ പിഴിഞ്ഞൊഴിച്ച്, കൂട്ടുകറിയില്‍ വറുത്തരച്ച്, ചമ്മന്തിയിലരച്ചുചേര്‍ത്ത്, പലഹാരങ്ങളില്‍ കുഴച്ചുചേര്‍ത്ത്, കൊത്തുകളാക്കിയരിഞ്ഞ്, ശര്‍ക്കരയും ചേര്‍ത്ത്, ഗണപതിക്കെറിഞ്ഞുടച്ച് പ്രസാദമായിട്ടുമൊക്കെ തലമുറകളുടെ ആരോഗ്യക്കരുത്തായിരുന്ന തേങ്ങ ഭീകരനായിരിക്കുന്നു!
കൊളസ്ട്രോളിന്റെ അളവ് കൂട്ടിക്കൂട്ടി ധമനികളെ അടച്ച് ഹാര്‍ട്ടറ്റാക്കുണ്ടാക്കി കൊലപാതകങ്ങള്‍ നടത്തുകയാണത്രെ തേങ്ങയും വെളിച്ചെണ്ണയും! തേങ്ങയും മീനും വയറുനിറയെ കഴിച്ച് നൂറ്റിപ്പത്താം വയസ്സിലും നിവര്‍ന്നു നടക്കുന്നവരുടെ നാടായ ലക്ഷദ്വീപ് പോലും ഇന്ന് ‘തേങ്ങാപ്പേടി’യിലാണ്.
പാവം തേങ്ങയെ പടികടത്തി പിണ്ഡംവെച്ച് ‘അരുചിപ്പാമോയിലി’നെ വരണമാല്യമണിയിച്ചിരിക്കുകയാണ് കേരം വെടിഞ്ഞ കേരളീയര്‍!
തേങ്ങ തൊടരുത്, വെളിച്ചെണ്ണ ആപത്താണ് എന്നെല്ലാം ഡോക്ടര്‍മാരായ ഡോക്ടര്‍മാരെല്ലാം ഒരുമിച്ചു പറഞ്ഞാല്‍ മറ്റെന്താണ് മനുഷ്യര്‍ക്കു ചെയ്യാനാകുക? ‘മൂത്തവര്‍ ചൊല്ലും മുതുനെല്ലിക്ക’യെ മറന്ന് ഡോക്ടര്‍ ചൊല്ലും പുതുനെല്ലിക്കയെ പ്രമാണമായി കരുതുന്നവര്‍ക്ക് മറ്റൊരു വഴിയുമില്ല.
നൂറ്റാണ്ടുകളായി കേരളീയരുടെ ആരോഗ്യത്തെ സംരക്ഷിച്ചുപോന്ന ആയുര്‍വേദ ഡോക്ടര്‍മാരാരെങ്കിലും തേങ്ങ കുഴപ്പക്കാരനാണെന്നു പറഞ്ഞോ? ഹോമിയോപ്പതിക്കാരും യുനാനിക്കാരും സിദ്ധവൈദ്യന്മാരും തേങ്ങയ്ക്ക് അയിത്തം കല്പിച്ചിട്ടേയില്ല. ഭക്ഷണം കൊണ്ട് സകലരോഗങ്ങളെയും മാറ്റുന്ന പ്രകൃതിചികിത്സക്കാരാണെങ്കില്‍ രണ്ടും മൂന്നും കരിക്കും നാലുമുറി തേങ്ങയും ദിവസേന തിന്നിട്ടും ഒരറ്റാക്കും വരാതെ മറ്റു ചികിത്സകരെ ‘അറ്റാക്ക്’ ചെയ്തു നടക്കുകയാണ്! പിന്നെ ആരാണ് തേങ്ങയന്തകരായി വാളെടുത്തു തുള്ളുന്നത്? അതിക്രമിച്ചു കയറിയിട്ട് നൂറ്റാണ്ടുപോലുമാകാത്ത അലോപ്പതി ഡോക്ടര്‍മാരോ?
അല്പം മദ്യം ആവാമെന്നു പറയുന്ന ഡോക്ടര്‍മാര്‍! പുകവലി നിര്‍ത്തണമെന്നു കര്‍ശനമായി പറയാത്ത ഡോക്ടര്‍മാര്‍!
ഒ.വി. വിജയന്‍ അന്ത്യനാളുകളില്‍ എഴുതിയതുപോലെ: ”രോഗി ചത്താലും പേറ്റന്റ് മെഡിസിന്‍ വിജയിക്കണമെന്ന ചിന്തയേ ഡോക്ടര്‍ക്കുള്ളൂ.” ഈ ഡോക്ടര്‍മാരാണ് തേങ്ങ കഴിക്കരുതെന്നും വെളിച്ചെണ്ണ ഹൃദ്രോഗമുണ്ടാക്കുമെന്നും ഭയപ്പെടുത്തുന്നത്.
സമ്പന്ന വ്യവസായികളുടെ ഏജന്റുമാരായി എന്നും ജനങ്ങളെ വഴിതെറ്റിച്ചിട്ടുള്ള അലോപ്പതി ഡോക്ടര്‍മാര്‍ മരുന്നു കമ്പനികളുടെയും പാമോയില്‍ കമ്പനികളുടെയും ചതിക്കെണിയിലേക്ക് സമൂഹത്തെ ആകമാനം തള്ളിയിടുകയാണെന്നതിനു നിഷേധിക്കാനാവാത്ത തെളിവുകള്‍ വൈദ്യശാനസ്ര്ത ഗ്രന്ഥങ്ങളില്‍നിന്നും വര്‍ത്തമാന സംഭവങ്ങളില്‍നിന്നും നിരത്താനാകും.
വെളിച്ചെണ്ണ പാചകത്തിനുപയോഗിക്കാതെ പാമോയിലും സണ്‍ഫ്ലവറെണ്ണയുമുപയോഗിക്കുന്ന രാജ്യങ്ങളില്‍ കൊളസ്ട്രോള്‍ കൂടുന്നില്ല എന്നാണോ? പാമോയിലിന്റെ മലേഷ്യയില്‍ കൊളസ്ട്രോള്‍ മരുന്നുകള്‍ വില്ക്കപ്പെടുന്നേയില്ലെന്നാണോ? തേങ്ങ തിന്നാത്ത, വെളിച്ചെണ്ണ കഴിക്കാത്ത അമേരിക്കക്കാരെ കൊളസ്ട്രോള്‍ മരുന്നുകമ്പനികള്‍ വെറുതെ വിട്ടിരിക്കുകയാണോ?
ഡോക്ടര്‍മാരെ ചോദ്യം ചെയ്യാന്‍ ഭയക്കുന്ന ജനങ്ങളുടെ വിചാരം കൊളസ്ട്രോള്‍ എന്നത് അത്യന്തം അപകടകാരിയായ ഒന്നാണെന്നാണ്. കൊളസ്ട്രോള്‍ കൂടിക്കണ്ടാലുടനെ മരണമടുത്തു എന്ന പേടിയാണ് പലര്‍ക്കും. ധമനികളില്‍ അടിഞ്ഞുകൂടി രക്തപ്രവാഹത്തെ തടഞ്ഞ് ഹാര്‍ട്ട് അറ്റാക്കുണ്ടാക്കി കൊലപ്പെടുത്തുന്ന ഭീകര കൊളസ്ട്രോളിനെ ഭയക്കാതെ പിന്നെന്തുചെയ്യണം?
ആരോഗ്യവും ചികിത്സയും ഡോക്ടര്‍മാര്‍ക്ക് വിട്ടുകൊടുത്ത് ആരോഗ്യ അടിമകളാകുന്നതിന്റെ ഗതികേടാണിത്. ഗാന്ധിജി ലക്ഷ്യമിട്ട സ്വരാജില്‍നിന്ന് അകന്നതിന്റെ ദുരന്തം കൂടിയാണിത്. ഓരോരുത്തനും അവനവനെ ഭരിക്കുന്ന സ്വരാജ്…. രാഷ്ട്രീയ തലത്തില്‍ മാത്രമല്ല സാമ്പത്തിക തലത്തിലും ആരോഗ്യ തലത്തിലും സ്വരാജ് നേടാതെ ഒരുവ്യക്തിക്കും സ്വാതന്ത്ര്യം ആസ്വദിക്കാനാവില്ല.
വെള്ളത്തില്‍ അലിഞ്ഞുപോകാതെ ശരീരത്തെ രക്ഷിച്ചു നിലനിര്‍ത്തുന്ന പ്രധാന ഘടകം കൊളസ്ട്രോളാണെന്നു പറഞ്ഞാല്‍ അലോപ്പതി ഡോക്ടര്‍മാരില്‍ നിന്നു കൊളസ്ട്രോള്‍ കുറയ്ക്കാനുള്ള ‘സ്റ്റാറ്റിന്‍’ മരുന്നുകള്‍ കിട്ടിയിട്ടുള്ള ആരെങ്കിലും വിശ്വസിക്കുമോ?
രാസപദാര്‍ഥങ്ങളും വെള്ളത്തിലലിഞ്ഞു ചേര്‍ന്നിട്ടുള്ള ജൈവ മാലിന്യങ്ങളും തൊലിയിലൂടെ അകത്തേക്ക് കടക്കാതെ, പ്രാണരക്ഷയുടെ സംരക്ഷണ കവചമൊരുക്കിയിട്ടുള്ളത് കൊളസ്ട്രോള്‍ ലിപിഡുകളാണെന്നു പറഞ്ഞാല്‍ ആധുനിക വൈദ്യശാസ്ത്രജ്ഞന്മാരുടെ ഗീതോപദേശം കിട്ടിയിട്ടുള്ളവര്‍ വിശ്വസിക്കുമോ?
ശരീരത്തിലെ കോശങ്ങളുടെ നിര്‍മിതിയില്‍ സുപ്രധാന പങ്കാണ് കൊളസ്ട്രോളിനുള്ളത്. ഇന്‍സുലിന്റെയും തൈറോയ്ഡ് ഹോര്‍മോണിന്റെയും കുറവിനെ കൊളസ്ട്രോള്‍ കൂട്ടിക്കൊണ്ട് ശരീരം നേരിടാറുണ്ട്. തൈറോയ്ഡ് ഹോര്‍മോണിന്റെ അളവ് കൂട്ടിക്കൊണ്ട്, കൂടിനില്ക്കുന്ന കൊളസ്ട്രോളിനെ കുറയ്ക്കാനും ശരീരത്തിനു സംവിധാനമുണ്ട്. കൊളസ്ട്രോള്‍ മരുന്നു വില്ക്കുന്നതിന്റെയും തൈറോയ്ഡ് മുറിച്ചുമാറ്റുന്നതിന്റെയും ലാഭക്കണക്കു കയറിയ ഡോക്ടര്‍മാരുടെ മനസ്സുകളില്‍ ശാസ്ത്രവിചാരം മരിച്ചു പോയിരിക്കുന്നു!
പ്രത്യുത്പാദന പ്രവര്‍ത്തനങ്ങളുടെ ഭാഗമായ ഓവറിയിലെ ‘പ്രൊജസ്ട്രോണും ഈസ്ട്രജനും’ ഉത്പാദിപ്പിക്കുന്നതിലും അഡ്രിനല്‍ ഗ്രന്ഥിയില്‍നിന്നുള്ള സ്രവങ്ങള്‍ പുറപ്പെടുവിക്കുന്നതിലും എന്തിന്, ഓര്‍മശക്തിയെ നിലനിര്‍ത്തുന്നതിനു പോലും കൊളസ്ട്രോളിന്റെ പങ്ക് നിര്‍ണായകമാണ്.
ഓരോ ദിവസവും മനുഷ്യശരീരത്തില്‍നിന്നു ത്വക്കിലൂടെ നഷ്ടപ്പെടുന്ന ജലാംശം മുന്നൂറു മുതല്‍ നാനൂറു വരെ മില്ലിഗ്രാമാണ്. അതിനുപകരം അഞ്ചു മുതല്‍ പത്തു ലിറ്റര്‍ വരെ വെള്ളം നഷ്ടപ്പെടുമായിരുന്നെങ്കില്‍ എന്താകുമായിരുന്നു മനുഷ്യന്റെ അവസ്ഥ?
പോത്തിനെപ്പോലെ വെള്ളത്തില്‍ത്തന്നെ കിടക്കേണ്ടിയിരുന്ന ഗതികേടില്‍നിന്നു മനുഷ്യശരീരത്തെ രക്ഷിച്ചു നിര്‍ത്തുന്നതെന്താണെന്നറിയാമോ? നിങ്ങള്‍ അപമാനിക്കുകയും ചവിട്ടിത്താഴ്ത്താന്‍ ശ്രമിക്കുകയും ചെയ്യുന്ന കൊളസ്ട്രോള്‍!
അവിശ്വാസത്താല്‍ അമ്പരക്കേണ്ടതില്ല. ആധുനിക വൈദ്യശാസ്ത്രത്തിലെ ആധികാരിക ഗ്രന്ഥങ്ങളില്‍ വ്യക്തമായിട്ടെഴുതിവെച്ചിട്ടുള്ള കാര്യങ്ങളാണിവ. അമേരിക്കയിലെ മിസിസിപ്പി യൂണിവേഴ്സിറ്റിയിലെ ആര്‍തര്‍ ഗൈട്ടന്‍ എം.ഡി, ജോണ്‍ ഇ.ഹാള്‍ പിഎച്ച്.ഡി. എന്നിവര്‍ ചേര്‍ന്ന് എഴുതിയിട്ടുള്ള ‘ടെക്സ്റ്റ് ബുക്ക് ഓഫ് മെഡിക്കല്‍ ഫിസിയോളജി’യുടെ പതിനൊന്നാമത്തെ എഡിഷനില്‍ 68_ാമധ്യായം 847 മുതല്‍ 851 വരെയുള്ള പേജുകളാണ് കൊളസ്ട്രോളിന്റെ മാഹാത്മ്യം വര്‍ണിക്കുന്നത്. കൊളസ്ട്രോളും ലിപോ പ്രോട്ടീനും ഒട്ടും കൂടാതെ ശാസ്ത്രജ്ഞന്മാരുടെ കണക്കനുസരിച്ചുതന്നെ നില്ക്കുന്നവരിലും ധമനികള്‍ അടഞ്ഞ് ഹൃദയസ്തംഭനമുണ്ടാക്കുന്ന അതെറോസ്ക്ലെറോസിസ് കണ്ടുവരുന്നുണ്ട് എന്നുകൂടി ടെക്സ്റ്റ് ബുക്ക് ഓഫ് ഫിസിയോളജി (പേജ് 850) എടുത്തുപറയുമ്പോഴാണ് ഇല്ലാത്ത രോഗങ്ങളുണ്ടാക്കുന്ന മരുന്നുകമ്പനികളുടെ കൊളസ്ട്രോള്‍ കെണി തിരിച്ചറിയാനാകുക.
കൊളസ്ട്രോള്‍ കൂടിനില്ക്കുന്നതുകൊണ്ട് ഹൃദ്രോഗമുണ്ടാകുമെന്ന് ഉറപ്പിച്ചുപറയാവുന്ന തെളിവുകളൊന്നുമില്ലെന്ന് നിരവധി സ്വതന്ത്ര ശാസ്ത്രജ്ഞന്മാര്‍ അഭിപ്രായപ്പെടുന്നുണ്ട്. ”തെളിവുകളെ വളച്ചൊടിച്ച് ഡോക്ടര്‍മാരെയും ജനങ്ങളെയും വഴിതെറ്റിക്കുന്ന ശാസ്ത്രീയ വൈകൃതമാണ് കൊളസ്ട്രോള്‍ ചികിത്സ”യെന്ന് അഭിപ്രായപ്പെടുന്നത് ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയിലെ ക്ലിനിക്കല്‍ ഇന്‍സ്ട്രക്ടര്‍ ഡോ. ജോണ്‍ ഏബ്രാംസണ്‍ ആണ്. വിശ്വപ്രസിദ്ധനായ ഓസ്ട്രേലിയന്‍ മെഡിക്കല്‍ റിപ്പോര്‍ട്ടര്‍ റായ് മൊയ്നിഹാന്‍ ‘സെല്ലിങ് സിക്നസ്’ എന്ന പ്രശസ്തമായ പുസ്തകത്തില്‍ സകലരെയും രോഗികളാക്കി മരുന്നുവില്ക്കുന്ന മരുന്നുകമ്പനികളുടെ കൊളസ്ട്രോള്‍ ഗൂഢാലോചനകള്‍ വ്യക്തമാക്കുന്നുണ്ട്.
ജീവരക്ഷകനായ കൊളസ്ട്രോളിനെ ശാസ്ത്രതത്ത്വങ്ങള്‍ക്ക് ചില വളച്ചൊടിക്കല്‍ നടത്തിക്കൊണ്ട് ഹൃദയം പിളര്‍ക്കുന്ന ഘാതകനാക്കിയപ്പോള്‍ മരുന്നുകമ്പനികള്‍ക്ക് നേടാനായത് നേരിട്ടും അല്ലാതെയുമുള്ള പതിനായിരക്കണക്കിനു കോടികളാണ്.
കൊളസ്ട്രോള്‍ ഭീഷണിയുടെയും സ്റ്റാറ്റിന്‍ മരുന്നുകളുടെയും പിന്നില്‍ നടത്തിയിട്ടുള്ള കള്ളത്തരങ്ങള്‍ ആര്‍ത്തിമൂത്ത മരുന്നുകമ്പനികളുടെ ഇല്ലാത്ത രോഗങ്ങള്‍ ഉണ്ടാക്കുന്ന ക്രൂരതകള്‍ തുറന്നുകാട്ടും. മദ്യമുതലാളിയും സിഗററ്റ് കമ്പനിയും വില്പന കൂട്ടാന്‍ നടത്തുന്ന തന്ത്രങ്ങളേക്കാള്‍ ഹീനമായ കുതന്ത്രങ്ങളാണ് മരുന്നുകളിലും വാക്സിനുകളിലും വൈറ്റമിന്‍ ഗുളികകളിലുമൊക്കെയായി മരുന്നുകമ്പനികള്‍ നടത്തിവരുന്നത്.
‘മെര്‍ക്ക് ‘ എന്ന അന്താരാഷ്ട്ര ഭീമന്‍ മരുന്നുകമ്പനിയുടെ അഗ്രസ്സീവ് മാര്‍ക്കറ്റിങ് ഡയറക്ടറായിരുന്ന ‘ഹെന്റി ഗാഡ്സ്ഡാന്‍ ഫോര്‍ച്യൂണ്‍ മാസികയ്ക്ക് (ഫോര്‍ച്യൂണ്‍ മാര്‍ച്ച് 1976) നല്കിയ ഇന്റര്‍വ്യൂവില്‍ തന്റെ ‘സുന്ദരസ്വപ്നം’ പ്രഖ്യാപിച്ചു. ‘ആരോഗ്യമുള്ളവര്‍ക്കും മരുന്നു വില്ക്കുന്ന മെര്‍ക്ക് !’ രോഗങ്ങളുള്ളവര്‍ക്കു മാത്രം മരുന്നുണ്ടാക്കി വില്ക്കുന്ന പരിമിതി ഗാഡ്സ്ഡാനെ വേദനിപ്പിച്ചു. സകലര്‍ക്കും വേണ്ടി ച്യൂയിംഗം ഉണ്ടാക്കി വില്ക്കുന്ന ‘റിഗ്ലീസി’നെപ്പോലെ മെര്‍ക്കിനെയും പുരോഗമിപ്പിക്കാന്‍ അയാള്‍ തീരുമാനിച്ചു.
അങ്ങനെയാണ് 1987_ല്‍ ആരോഗ്യമുള്ളവര്‍ കഴിക്കേണ്ട മരുന്നു പിറന്നത്! മെര്‍ക്കിന്റെ അഗ്രഗണ്യരായ ‘ഡിസീസ് ഡിസൈനേഴ്സ്’ ആരോഗ്യ മുള്ളവരോടും നിങ്ങള്‍ രോഗികളാണ് എന്നു പറഞ്ഞ് വിശ്വസിപ്പിക്കാവുന്ന ന്യായത്തെ അതിവിദഗ്ധമായിത്തന്നെ തയ്യാറാക്കിയിരുന്നു. ‘കൊളസ്ട്രോള്‍ കൂടി നില്ക്കുന്നതുകൊണ്ട് അടഞ്ഞുപോയേക്കാവുന്ന ധമനികളുടെ തടസ്സം കാരണം ഉണ്ടായേക്കാവുന്ന ഹൃദയ ത്തകരാറുകളുടെ മഹാരോഗമായിരുന്നു’ അത്! ഒടുവിലത് ‘കൊളസ്ട്രോള്‍ രോഗം’ എന്നായി മാറിയെന്നു മാത്രം.
രോഗത്തോടൊപ്പം തന്നെ മരുന്നും കൂടെ പിറന്നു എന്ന മറ്റൊരു പ്രത്യേകതയും കൊളസ്ട്രോള്‍ രോഗത്തിനുണ്ട്. സാധാരണഗതിയില്‍ എട്ടു മുതല്‍ പന്ത്രണ്ടു വര്‍ഷത്തെ പരീക്ഷണ_നിരീക്ഷണങ്ങള്‍ പുതിയ മരുന്നിന്റെ കണ്ടുപിടിത്തത്തിനും അംഗീകാരത്തിനും ആവശ്യമാണെന്നിരിക്കെ കൊളസ്ട്രോള്‍ രോഗവും മരുന്നും കൂടെ ഒരുമിച്ചു പിറന്നതിന്റെ വൈരുധ്യം ആരും ശ്രദ്ധിച്ചില്ല. ‘ലോവസ്റ്റാറ്റിന്‍’ എന്ന രാസനാമത്തില്‍ ‘മെവാകോര്‍’ എന്ന മെര്‍ക്കിന്റെ മരുന്ന് കൊളസ്ട്രോള്‍ കുറയ്ക്കുന്ന ആദ്യത്തെ അത്ഭുത വസ്തുവായി!
കൊളസ്ട്രോള്‍ ഒരു രോഗമല്ല. രോഗ ലക്ഷണവുമല്ല. കൂടിനില്ക്കുകയാണെങ്കില്‍ത്തന്നെ യാതൊരുവിധ രോഗലക്ഷണങ്ങളും അതുണ്ടാക്കുന്നുമില്ല. കൂടിനില്ക്കുന്ന കൊളസ്ട്രോളിനെയും ഒരു രോഗമെന്ന് വിളിക്കാന്‍ ഒരിക്കലും സാധിക്കില്ല. ‘ആറ്റിലെ വെള്ളമങ്ങ് വറ്റുകയും അക്കരെ നില്ക്കുന്ന നായ തുടലു പൊട്ടിക്കുകയും ചെയ്താല്‍…’എന്ന മട്ടില്‍ ഭാവിയിലെ ഹൃദ്രോഗ സാധ്യത കഷ്ടപ്പെട്ട് വിശദീകരിക്കാമെന്നു മാത്രം!

2-1-08
മരുന്നുകമ്പനികളുടെ കാണാക്കളികള്‍

ഡോ. ജേക്കബ് വടക്കഞ്ചേരി
രോഗത്തിന്റെ വിദൂര സാധ്യതയെ വിറ്റുകാശാക്കാനൊക്കുമോ? ഇല്ലാത്ത രോഗത്തിന് ജനം മരുന്നുകഴിക്കുമോ? പതിനായിരക്കണക്കിനു വരുന്ന മെര്‍ക്കിന്റെ ഉദ്യോഗസ്ഥര്‍ അതു സാധ്യമെന്നു തെളിയിച്ചു. ഒപ്പം മറ്റു കമ്പനികളും വെറുതെ ഇരുന്നില്ല.
ലോകത്തെ നമ്പര്‍ വണ്‍ മരുന്നുകമ്പനിയായി അറിയപ്പെടുന്ന ‘ഫൈസര്‍'(ജശഹസ്ഥവി)’ലിപിറ്റോര്‍’ (ഘഹ്യഹറ്ി) എന്ന ഗുളികയുമായി മെര്‍ക്കിനെ കടത്തിവെട്ടി. ചുരുങ്ങിയ സമയം കൊണ്ട് ഏറ്റവുമധികം വില്ക്കപ്പെടുന്ന മരുന്നെന്ന ഖ്യാതി ലിപിറ്റോര്‍ നേടിയെടുത്തു. മോര്‍ച്ചറിയില്‍ കിടക്കുന്ന ശവശരീരം കാട്ടിക്കൊണ്ട്, ‘നിസ്സാരമായ ഒരു കൊളസ്ട്രോള്‍ രക്തപരിശോധന നടത്തിയിരുന്നെങ്കില്‍ ഈ മരണം ഒഴിവാക്കാമായിരുന്നു’ എന്ന അവരുടെ പരസ്യം ലിപിറ്റോറിന്റെ പ്രതിവര്‍ഷ വില്പനയെ 13 ബില്യന്‍ ഡോളറിന്റെ നേട്ടത്തിലേക്കുയര്‍ത്തി.
ഹൃദയാരോഗ്യ രംഗത്തെ ആധികാരിക ശബ്ദമായറിയപ്പെടുന്ന അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷനിലൂടെയാണ് അസ്ട്ര_സെനക (എീറിമദവൃമരമ)എന്ന അന്താരാഷ്ട്ര മരുന്നു കമ്പനി കൊളസ്ട്രോള്‍ കൊ’ിനിറങ്ങിയത്. കൊളസ്ട്രോളും ഹൃദ്രോഗവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അസോസിയേഷന്‍ ഒരു സെമിനാര്‍ നടത്തി. അസോസിയേഷന്റെ മുഖപത്രമായ ‘ജേര്‍ണല്‍ ഓഫ് കാര്‍ഡിയോളജി’ ഒരു പ്രത്യേക പതിപ്പുമിറക്കി. അമേരിക്കന്‍ ഗവണ്മെന്റിന്റെ കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തിലെ കൊളസ്ട്രോള്‍ വിദഗ്ധന്‍ ഡോ. ബ്രയന്‍ ബ്രൂവര്‍ ആയിരുന്നു സെമിനാറില്‍ മുഖ്യവിഷയമവതരിപ്പിച്ചതും പ്രത്യേക പതിപ്പില്‍ ലേഖനമെഴുതിയതും.

ഡോ. ബ്രയന്റെ വാക്കുകള്‍ ആധികാരികമായിത്തന്നെ ഡോക്ടര്‍മാരുടെ സമൂഹം കണക്കാക്കി. കൊളസ്ട്രോള്‍ കുറയ്ക്കുന്നതിന് ഏറ്റവും ഫലപ്രദവും സുരക്ഷിതവുമായ മരുന്നെന്ന വിശേഷണത്തോടെ സെമിനാറില്‍ ഡോ. ബ്രയന്‍ അവതരിപ്പിച്ച അസ്ട്ര_സെനകയുടെ പുതിയ മരുന്നായ ക്രെസ്റ്ററും (ിവീറവി) പെട്ടെന്നു തന്നെ വൈദ്യസമൂഹത്തിന്റെ അംഗീകാരം നേടി.
പക്ഷേ, ഹാര്‍ട്ട് അസോസിയേഷന്റെ സെമിനാറും പ്രത്യേക പതിപ്പും അസ്ട്ര_സെനകയുടെ സ്പോണ്‍സര്‍ഷിപ്പിലായിരുന്നു നടന്നതെന്ന രഹസ്യം മാധ്യമങ്ങള്‍ കണ്ടുപിടിച്ചു! സര്‍ക്കാര്‍ ശാനസ്ര്തജ്ഞനായ ഡോ. ബ്രയന്‍ ബ്രൂവര്‍ അസ്ട്ര_സെനകയുടെ ബോര്‍ഡ് അംഗമാണെന്നും മാധ്യമങ്ങള്‍ ആരോപിച്ചു. വിവാദത്തെ തുടര്‍ന്ന് അമേരിക്കന്‍ കോണ്‍ഗ്രസ്സിന്റെ പ്രത്യേക കമ്മിറ്റി മുമ്പാകെ ഡോ. ബ്രയന്‍ ബ്രൂവര്‍ മൊഴിനല്കി.
വിവിധ മരുന്നു കമ്പനികളില്‍നിന്നും രണ്ടു ലക്ഷം ഡോളര്‍ കൈപ്പറ്റിയതായി അയാള്‍ സമ്മതിച്ചു. എന്നാല്‍ അത് പ്രഭാഷകന്‍, എഴുത്തുകാരന്‍ തുടങ്ങിയ നിലകളില്‍ ഔദ്യോഗിക ജോലി കഴിഞ്ഞുള്ള സമയത്തിനു പുറത്ത് ചെയ്ത സേവനങ്ങള്‍ക്കുള്ള പ്രതിഫലമായിരുന്നെന്നും നിയമവിധേയമായിട്ടാണ് വാങ്ങിയതെന്നും ഡോ. ബ്രയന്‍ ചൂണ്ടിക്കാട്ടി.

ക്രെസ്റ്റര്‍ എന്ന പുതിയ മരുന്നിനെക്കുറിച്ച് അവാസ്തവമൊന്നും പറഞ്ഞിട്ടില്ലെന്നുകൂടെ കൂട്ടിച്ചേര്‍ത്ത് അയാള്‍ തടിതപ്പി. (ഹൌസ് ഓഫ് റെപ്രസന്റേറ്റീവ്സ് എനര്‍ജി ആന്‍ഡ് കൊമേഴ്സ് കമ്മിറ്റി 2004 (റഫറന്‍സ് ഃ ക / 174020).
പുതിയ രോഗത്തിന്റെ പുതിയ മരുന്നുകള്‍ക്കൊപ്പം വിവാദങ്ങളും കൊഴുക്കുമ്പോള്‍ പുതിയ രോഗത്തിന്റെ ചികിത്സയ്ക്കുള്ള കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ അത്യാവശ്യമായിരുന്നു! 1990ല്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് ഒരു വിദഗ്ധ സമിതിയെ നിയോഗിച്ചിരുന്നു. അവരുടെ മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച് 130 ലക്ഷം അമേരിക്കക്കാര്‍ കൊളസ്ട്രോള്‍ കുറയ്ക്കല്‍ മരുന്നു കഴിച്ചുപോന്നു.
കൂടുതല്‍ മരുന്നു കമ്പനികള്‍ രംഗത്തിറങ്ങിയതിനാല്‍ മരുന്നു കഴിക്കുന്നവരുടെ എണ്ണം മതിയാകാതെ വന്നതുകൊണ്ടാകണം 2001ല്‍ കൊളസ്ട്രോള്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പൊളിച്ചെഴുതുന്നതിന് ഒരു സമിതി കൂടെ നിയോഗിക്കപ്പെട്ടു! അവരുടെ റിപ്പോര്‍ട്ട് ആവേശകരമായ പുരോഗതി കൊളസ്ട്രോള്‍ മരുന്നുവില്പനയ്ക്ക് നല്കി. 130 ലക്ഷം പേര്‍ക്ക് പകരം 360 ലക്ഷം പേര്‍ മരുന്നു കഴിക്കണമെന്നായി! മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കിയെഴുതിയ പതിന്നാല് വിദഗ്ധരില്‍ നാലുപേര്‍ മരുന്നു കമ്പനികളുടെ പണം പറ്റിയിരുന്നെന്ന വിവരം പിന്നീടാണ് പുറത്തുവന്നത്. പക്ഷേ, അതിനധികം ചലനമൊന്നുമുണ്ടാക്കാനായില്ല.
പക്ഷേ, മാര്‍ഗനിര്‍ദേശങ്ങള്‍ പൊളിച്ചെഴുതാന്‍ ഡോക്ടര്‍മാരുടെ മൂന്നാം സംഘം 2004 ല്‍ അവരോധിക്കപ്പെട്ടതോടെ സംഗതികള്‍ കീഴ്മേല്‍ മറിഞ്ഞു. ആധുനിക വൈദ്യശാനസ്ര്തത്തിന്റെ ആധികാരിക കേന്ദ്രമായി അംഗീകരിക്കപ്പെട്ടിരുന്ന നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തിന്റെ വിശ്വാസ്യത തകര്‍ന്നടിഞ്ഞു.
പുതിയ കമ്മിറ്റിയുടെ ശുപാര്‍ശകളനുസരിച്ച് ”കൊളസ്ട്രോള്‍ ചികിത്സയുടെ പ്രയോജനം കിട്ടുന്നവരുടെ എണ്ണം 400 ലക്ഷമായി ഉയരുക മാത്രമല്ല; ഇരുപത് വയസ്സിനു മീതെ പ്രായമുള്ള എല്ലാ അമേരിക്കക്കാരും ഇടയ്ക്കിടെ കൊളസ്ട്രോള്‍ രക്തപരിശോധന നടത്തണമെന്നുമായി.”
പുതിയ കൊളസ്ട്രോള്‍ മാര്‍ഗനിര്‍ദേശങ്ങള്‍ എഴുതിയ കമ്മിറ്റിയിലെ ഒന്‍പതംഗ ഡോക്ടര്‍മാരില്‍ എട്ടംഗങ്ങളും കൊളസ്ട്രോള്‍ മരുന്നു കമ്പനികളുടെ പണം പറ്റിയിരുന്നെന്ന കണ്ടെത്തല്‍ അമേരിക്കയില്‍ കൊടുങ്കാറ്റുയര്‍ത്തി. മരുന്നുകമ്പനികളുടെ കൂലിപ്രഭാഷകര്‍, കൂലി ഉപദേഷ്ടാക്കള്‍, കൂലി ഗവേഷകര്‍ എന്ന മട്ടില്‍ ഭീമമായ സംഖ്യകള്‍ കൈപ്പറ്റിയിരുന്ന ഇവരില്‍ രണ്ടു ഡോക്ടര്‍മാര്‍ ഉടനടി മരുന്നുകമ്പനികളില്‍ ജോലിക്കു കയറി! മറ്റു രണ്ടു ഡോക്ടര്‍മാര്‍ കൊളസ്ട്രോള്‍ മരുന്നുകളുടെ സ്റ്റോക്കിസ്റ്റുകളുമായി!
ആതുരസേവന രംഗത്ത് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു എന്നു കരുതി ശാനസ്ര്ത വിശ്വാസികള്‍ ആരാധിക്കുന്ന ഫൈസര്‍, മെര്‍ക്ക്, നോവാരിറ്റീസ്, ബയര്‍, ബ്രിസ്റ്റോള്‍ മയേഴ്സ് സ്കിബ്, അബോട്ട്, ജിഎസ്കെ, അസ്ട്ര_സെനക തുടങ്ങിയ അന്താരാഷ്ട്ര മരുന്നുകമ്പനികളൊന്നും അവര്‍ക്കെതിരെ ഉയര്‍ന്ന ഈ ആരോപണങ്ങളെ നിഷേധിച്ചിട്ടില്ല.
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ അഞ്ഞൂറ്റിമുപ്പതോളം സര്‍ക്കാര്‍ ശാനസ്ര്തജ്ഞന്മാര്‍ മരുന്നു കമ്പനികളുടെ പണം പറ്റുന്നവരാണെന്ന വിവരം കൂടെ ‘ലോസ് ആഞ്ജലിസ് ടൈംസ്’ പുറത്തുവിട്ടതോടെ നില്ക്കക്കള്ളിയില്ലാതായ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് (എന്‍.ഐ.എച്ച്.) മരുന്നുകമ്പനികളുമായുള്ള ശാനസ്ര്തജ്ഞന്മാരുടെ സാമ്പത്തിക ഇടപാടുകളെ വിലക്കിക്കൊണ്ട് ഉത്തരവിറക്കി. പക്ഷേ, കൊളസ്ട്രോള്‍ മാര്‍ഗനിര്‍ദേശങ്ങള്‍ തിരുത്താന്‍ തയ്യാറായതേയില്ല! കൊളസ്ട്രോള്‍ വിവാദവും മരുന്നു പ്രചാരണവും മത്സരിച്ച് മുന്നേറിക്കൊണ്ടിരിക്കുമ്പോള്‍ മറുഭാഗത്ത് കൊളസ്ട്രോള്‍ കുറയ്ക്കാന്‍ രാസവിഷ മരുന്നുകള്‍ കഴിച്ചവര്‍ മരിച്ചുവീണുകൊണ്ടിരുന്നു!
നിരവധി മരണങ്ങളുടെയും നൂറുകണക്കിന് കരള്‍നാശങ്ങളുടെയും പേരില്‍ ബയര്‍(ഏമള്‍വി) എന്ന ആഗോള കീടനാശിനി കമ്പനിയുടെ ബായ്കോള്‍ (ഏമള്‍ര്ാ) എന്ന കൊളസ്ട്രോള്‍ കുറയ്ക്കല്‍ മരുന്ന് അമേരിക്കന്‍ ഫുഡ് ആന്‍ഡ് ഡ്രഗ്സ് അഡ്മിനിസ്ട്രേഷന്‍ (/ഒഎ) നിരോധിച്ചു. മരണമടഞ്ഞവരുടെ ബന്ധുക്കളും കരള്‍മാറ്റിവെക്കലിനു വിധേയമായവരുമൊക്കെ നല്കിയ പന്തീരായിരം നഷ്ടപരിഹാര കേസുകളുമായി മല്പിടിത്തം നടത്തുകയാണ് മരുന്നു കമ്പനിയുടെ അഭിഭാഷകര്‍!
കോടിക്കണക്കിന് ഡോളര്‍ നഷ്ടപരിഹാരം നല്കിക്കൊണ്ട് മൂവായിരം കേസുകള്‍ ഒതുക്കിത്തീര്‍ക്കാന്‍ മാത്രമേ കമ്പനിക്ക് കഴിഞ്ഞിട്ടുള്ളൂ. അവശേഷിക്കുന്ന ഒന്‍പതിനായിരം കേസുകളുടെ ഭീഷണികൊണ്ട് വീര്‍പ്പുമുട്ടുകയാണ് ബയര്‍ എന്ന മരുന്നുകമ്പനി!
അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷനെയും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തിനെയും വിലയ്ക്കെടുത്ത് അസ്ട്ര_സെനക മാര്‍ക്കറ്റിലിറക്കിയ ഫലപ്രദവും സുരക്ഷിതവുമായ ‘ക്രെസ്റ്റര്‍'(AstraZenaca) കരള്‍ നാശത്തിനു പുറമെ കിഡ്നി നാശവുമുണ്ടാക്കി പലരുടേയും മരണത്തിനിടയാക്കിയതോടെ നിരവധി സംഘടനകള്‍ മരുന്നിന്റെ നിരോധനമാവശ്യപ്പെട്ടുകൊണ്ട് രംഗത്തിറങ്ങി.
ക്രെസ്റ്ററിന്റെ ക്ലിനിക്കല്‍ ട്രയലിനിടയില്‍ തന്നെ ഒരു മരണവും ആറ് കിഡ്നി തകരാറുകളും തെളിഞ്ഞതാണെങ്കിലും അസ്ട്ര_സെനകയുടെ പണത്തിന്റെ മിടുക്കുകൊണ്ടാകണം കൊലയാളി മരുന്ന് അംഗീകരിക്കപ്പെട്ടത്. 2002 മെയ്മാസത്തില്‍ സമര്‍പ്പിക്കപ്പെട്ട ക്ലിനിക്കല്‍ ട്രയലുകളുടെ റിപ്പോര്‍ട്ട് തൃപ്തികരമല്ലാതിരുന്നതിനാല്‍ ഒരുകൊല്ലത്തോളം മരുന്നിന്റെ അനുമതി ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ വൈകിച്ചിരുന്നു.
അംഗീകാരത്തിനുശേഷം മാത്രം ദോഷഫലങ്ങള്‍ കാട്ടിയ ‘ബായ്കോളിന്’ നിരോധനവും അംഗീകാരത്തിനു മുമ്പുതന്നെ ദോഷഫലങ്ങള്‍ കാണിച്ച ‘ക്രെസ്റ്ററിന്’ അനുവാദവും നല്‍കിയ നടപടിക്കെതിരെ ‘കണ്‍സ്യൂമര്‍ഗ്രൂപ്പ് പബ്ലിക്ക് സിറ്റിസണ്‍’ രംഗത്തിറങ്ങി. ”എല്ലാ കൊളസ്ട്രോള്‍ മരുന്നുകളും ഉണ്ടാക്കുന്ന തകരാറുകള്‍ മാത്രമേ ക്രെസ്റ്ററും ഉണ്ടാക്കുന്നുള്ളൂ” എന്ന മറുപടിയായിരുന്നു ഫുഡ് ആന്‍ഡ് ഡ്രഗ്സ് അഡ്മിനിസ്ട്രേഷനില്‍ നിന്നുണ്ടായത്!
കൊളസ്ട്രോള്‍ കുറയ്ക്കുന്ന മരുന്നുകളെ അപകടകാരികളാക്കുന്നതെന്താണ്? നാല്പതും അന്‍പതും കൊല്ലത്തെ തെറ്റായ ആഹാര പദാര്‍ഥങ്ങളില്‍ നിന്നും ശരീരത്തില്‍ അടിഞ്ഞുകൂടിയ അശുദ്ധ വസ്തുക്കളെ, രാസവിഷപ്രയോഗം കൊണ്ട് പരിഹരിക്കാനുള്ള പരിശ്രമം അപകടമല്ലെങ്കില്‍ പിന്നെ മറ്റെന്താണുണ്ടാക്കുക. റാബ്ഡോ മൈയോലിസിസ് (ഞഃഎഏഒഛങഥഛഘഥടകട)എന്നറിയപ്പെടുന്ന ഗുരുതരമായ മാംസപേശിക്ഷയമാണ് കൊളസ്ട്രോള്‍ കുറയ്ക്കല്‍ മരുന്നുകളുടെ മറ്റൊരു തകരാറ്. മാംസപേശികളിലെ വേദന, ക്ഷീണം, പേശികള്‍ അയഞ്ഞുപോകല്‍, പനി, കറുത്ത നിറമുള്ള മൂത്രം, ഓക്കാനം, ഛര്‍ദ്ദി, കിഡ്നി നാശം, മരണം എന്നിവയൊക്കെയാണ് റാബ്ഡോ മൈയോലിസിസിന്റെ ലക്ഷണങ്ങള്‍!
ഇത്രയേറെ അപകടങ്ങളുണ്ടാക്കുന്ന കൊളസ്ട്രോള്‍ മരുന്നുകളെ അതിതീവ്രമായ വില്പനയ്ക്ക് വിധേയമാക്കാന്‍ മരുന്നുകമ്പനികള്‍ പതിനെട്ടടവുകളും പയറ്റുമ്പോള്‍ അവകാശപ്പെടുന്ന മെച്ചമെന്താണെന്നുള്ളതാണ് അമ്പരപ്പുണ്ടാക്കുന്നത്. അഞ്ചുവര്‍ഷം തുടര്‍ച്ചയായി കൊളസ്ട്രോള്‍ മരുന്നുകള്‍ കഴിച്ചാല്‍ രണ്ട്ശതമാനം ഹൃദ്രോഗ മരണങ്ങള്‍ ഒഴിവാക്കാനാകുമത്രെ! ബ്രിട്ടീഷ് ശാസ്ത്രപ്രസിദ്ധീകരണമായ ലാന്‍സെറ്റും(ഠസവ ഘമൃരവറ വോള്യം 360, 2000 ്യ്യ 722) ടെക്സ്റ്റ് ബുക്ക് ഓഫ് മെഡിക്കല്‍ ഫിസിയോളജിയും (പേജ് 851) ഈ മെച്ചം ചൂണ്ടിക്കാണിക്കുമ്പോള്‍ കരളുതകര്‍ന്നും കിഡ്നികള്‍ തകര്‍ന്നും മരിക്കുന്നവരുടെയും ഗതികേടിലാകുന്നവരുടെയും ശതമാനം പറയുന്നുമില്ല!
കൊളസ്ട്രോള്‍ കൂടി നില്‍ക്കുന്നത് ആപത്തു തന്നെയാണെന്ന് വാദത്തിനു വേണ്ടി സമ്മതിക്കുക. എങ്കില്‍ ആദ്യത്തെ ചോദ്യം എന്തുകൊണ്ടത് കൂടുന്നു എന്നതല്ലെ? ആ കാരണത്തെ പരിഹരിക്കുന്നതിനു പകരം രാജാവിന്റെ മൂക്കത്തു വന്നിരുന്ന ഈച്ചയെക്കണ്ട് കോപാക്രാന്തനായ കുരങ്ങന്‍മന്ത്രിയെപ്പോലെ ‘മരുന്നെടുത്ത്’ വെട്ടണമോ?
കഴിക്കുന്ന ആഹാരപാനീയങ്ങളില്‍ നിന്നല്ലാതെ കൊളസ്ട്രോള്‍ കൂടുകയില്ലെന്ന് എല്ലാ വൈദ്യശാസ്ത്രഗ്രന്ഥങ്ങളും സമ്മതിക്കുന്നുണ്ട്. മേലനങ്ങി പണിയെടുക്കാത്ത ജീവിതരീതിയും പുകവലിയുമാണ് കൊളസ്ട്രോള്‍ നിലയെ അപകടകാരിയാക്കുന്നതെന്നും പറയുന്നുണ്ട്. ഈ ഗ്രന്ഥങ്ങള്‍ നേരേ ചൊവ്വേ പറയാതെ പറയുന്ന ചില യഥാര്‍ഥ കാരണങ്ങള്‍ വരികള്‍ക്കിടയിലൂടെ വായിക്കുമ്പോള്‍ മനസ്സിലാക്കാനാകും.
ആധുനിക മനുഷ്യനു പിടിപെട്ടിരിക്കുന്നത് തെറ്റായ ഭക്ഷണപാനീയങ്ങള്‍ കൊണ്ടുള്ള കുടലുകളിലെ എരണ്ടകെട്ടലും മരുന്നുകള്‍ കൊണ്ടുള്ള രക്തക്കുഴലുകളിലെ എരണ്ടകെട്ടലുകളുമാണ്. മലബന്ധത്താല്‍ വിസര്‍ജനമാര്‍ഗം അടഞ്ഞും ഇടുങ്ങിയുമിരുന്നിട്ടും കണ്ണുംമൂക്കുമില്ലാത്ത തീറ്റ തുടരുന്നവരും നിസ്സാര രോഗത്തിനു പോലും ഉടനടി ഫലം നല്കുന്ന മായാജാല മരുന്നു കഴിക്കുന്നവരുമാണ് മാറാരോഗ ദുരിതങ്ങളുമായി ഗതികെട്ടുമരിക്കുന്നവര്‍.
വയറിളക്കിയിട്ടുമാത്രം രോഗിയെ തൊട്ടിരുന്ന പഴയആയുര്‍വേദ വൈദ്യനേയും ‘അഹിംസാത്മക എനിമയെടുപ്പിക്കുന്ന’ പ്രകൃതി ചികിത്സകനെയും മനസ്സിലാക്കാന്‍ കഴിഞ്ഞാല്‍ കൊളസ്ട്രോള്‍ ദുരന്തത്തില്‍ നിന്നുമാത്രല്ല ഒട്ടനവധി രോഗങ്ങളില്‍ നിന്നും രക്ഷപ്പെടാനാകും.
കൊലചെയ്യപ്പെട്ടതും മുളകരച്ച് വട്ടുപിടിപ്പിക്കപ്പെട്ടതുമായ ആഹാരസാധനങ്ങളും മരുന്നുകളുമൊക്കെ നിര്‍ത്തി പഴങ്ങളും പച്ചക്കറികളും തേങ്ങയും കരിക്കും പച്ചവെള്ളവും മാത്രം മൂന്നുമാസം കഴിച്ചുനോക്കൂ. കൊളസ്ട്രോള്‍ മാത്രമല്ല പ്രഷറും പ്രമേഹവും ഹൃദ്രോഗവുമെല്ലാം മാറി ശുദ്ധീകരിക്കപ്പെട്ട ശരീരവും നവീകരിക്കപ്പെട്ട ആരോഗ്യവും ഉണ്ടാകും. കാലങ്ങളായി മരുന്നുകഴിച്ചു കൊണ്ടിരിക്കുന്ന മാരകരോഗികള്‍ അനുഭവസമ്പന്നരായവരുടെ ഉപദേശമില്ലാതെ ചെയ്യരുതെന്നു മാത്രമേയുള്ളൂ.

കടപ്പാട്- മാതൃഭൂമി

Advertisements

2അഭിപ്രായങ്ങള്‍

Filed under ആരോഗ്യം, പത്രവാര്‍ത്തകള്‍, മാധ്യമം, രോഗങ്ങള്‍

2 responses to “ഇല്ലാത്ത കൊളസ്ട്രോളും മരുന്നുകമ്പനികളും

 1. പ്രിയപ്പെട്ട ചേട്ടാ,
  എനിക്കീ വാചകങ്ങളിഷ്ടമായി.
  ഞായറാഴ്ച ദിവസം നാട്ടിലെ തേങ്ങ വാങ്ങിക്കാനായി ഇവിടെ ഉള്ള തമിഴന്‍റെ കടയിലേയ്ക്കു പോകുമ്പോള്‍‍ മനസ്സില്‍‍ തോന്നും.
  ഒരു തേങ്ങ, ഒരു മലയാളിക്കെന്താണ്‍.?
  കഞ്ഞിയില്‍ ചിരണ്ടിയിട്ട്, കറിയില്‍ പിഴിഞ്ഞൊഴിച്ച്, കൂട്ടുകറിയില്‍ വറുത്തരച്ച്, ചമ്മന്തിയിലരച്ചുചേര്‍ത്ത്, പലഹാരങ്ങളില്‍ കുഴച്ചുചേര്‍ത്ത്, കൊത്തുകളാക്കിയരിഞ്ഞ്, ശര്‍ക്കരയും ചേര്‍ത്ത്, ഗണപതിക്കെറിഞ്ഞുടച്ച് പ്രസാദമായിട്ടുമൊക്കെ തലമുറകളുടെ ആരോഗ്യക്കരുത്തായി തേങ്ങ .
  എന്‍റെ ഒരു കുറി കൂടി.
  ഒരു മലയാളി മനസ്സാന്നിദ്ധ്യം അവന്‍റെ രുചികളിലൂടെ അമ്മയുടെ മുലപ്പാലുപോലെ അറിയുന്ന ഒരു സങ്കീര്‍ത്തനം .
  അവനതിനെ വിഷമാണെന്ന് പറഞ്ഞാലും പൊറുപ്പിക്കില്ല.:)

 2. പൊതുജനാരോഗ്യത്തിന് ഗുരുതരമായ ഭീഷണി ഉയർത്തുന്ന നിരവധി കപട പ്രചരണങ്ങൾ നടത്തുന്ന ദേഹമാണ് ശ്രീ. ജേക്കബ്‌ വടക്കഞ്ചേരി. AIDS രോഗത്തിന് ആധുനിക മരുന്നുകൾ കഴിക്കരുത്, ശിശുക്കൾക്ക് രോഗ പ്രതിരോധ കുത്തിവെപ്പുകൾ നടത്തരുത്, ഡെങ്കിപ്പനി ഒരു കൊതുകുജന്യ രോഗമല്ല എന്നിത്യാദി അനേകം മാരകമായ വസ്തുതാവിരുദ്ധ പ്രചരണങ്ങൾ നടത്തുന്നു ശ്രീമാൻ വടക്കഞ്ചേരി. അദ്ദേഹത്തിന്റെ ഈദൃശ പ്രവർത്തനങ്ങൾ അധികാരികൾ തടയേണ്ടതാണ്. നിർഭാഗ്യവശാൽ സർക്കാർ ഈ ചുമതല നിറവേറ്റുന്നില്ല
  Dr Viswanathan C

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w