വിഴിഞ്ഞം തുറമുഖം: പരിസ്ഥിതി മന്ത്രാലയത്തിന് പ്രതികൂല മനോഭാവം

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയോട് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് പ്രതികൂല മനോഭാവം. തമിഴ്‌നാട്ടിലെ കുളച്ചല്‍ ഉള്‍പ്പെടെ വരാനിരിക്കുന്ന മറ്റ് തുറമുഖങ്ങളുടെ പേരുപറഞ്ഞ് പരിസ്ഥിതി ആഘാത പഠനത്തിനുള്ള അനുമതി നിഷേധിച്ചിരിക്കുകയാണിപ്പോള്‍. വീണ്ടും അപേക്ഷിക്കാനുള്ള തയ്യാറെടുപ്പിലാണ് വിഴിഞ്ഞം തുറമുഖ കമ്പനിയധികൃതര്‍. രാഷ്ട്രീയ സമ്മര്‍ദമില്ലെങ്കില്‍ പദ്ധതി അട്ടിമറിക്കപ്പെടുമെന്നതിന്റെ സൂചനയാണിത്.

പരിസ്ഥിതി പഠനത്തിനുള്ള വിഷയങ്ങള്‍ക്ക് അനുമതി നല്‍കുമെന്ന് വിദഗ്ദ്ധസമിതി യോഗത്തില്‍ വാക്കാല്‍ ഉറപ്പുനല്‍കിയെങ്കിലും യോഗത്തിന്റെ മിനിട്‌സ് വന്നപ്പോഴാണ് അപേക്ഷ തിരസ്‌കരിച്ചതായി സംസ്ഥാന സര്‍ക്കാര്‍ അറിയുന്നത്. ജനവരിയിലാണ് വിഗ്ദ്ധധസമിതി യോഗം ചേര്‍ന്ന് വിഴിഞ്ഞത്തിന്റെ അപേക്ഷ പരിഗണിച്ചത്. അപേക്ഷയില്‍ കൂടുതല്‍ വിവരങ്ങള്‍ വേണമെങ്കിലും അപേക്ഷ അംഗീകരിക്കുന്നതായാണ് സമിതിയില്‍ ഉണ്ടായ തീരുമാനം.

അന്ന് വിഴിഞ്ഞം തുറമുഖ കമ്പനിയുടെ സി.ഇ.ഒ ആയിരുന്ന സഞ്ജീവ് കൗശികും യോഗത്തില്‍ പങ്കെടുത്തിരുന്നു. യോഗത്തിലുണ്ടായ ധാരണയനുസരിച്ച് പദ്ധതിക്ക് പരിസ്ഥിതി സംബന്ധമായ പ്രാഥമിക അനുമതി ലഭിച്ചതായി തുറമുഖ മന്ത്രി വി.സുരേന്ദ്രന്‍പിള്ള പത്രസമ്മേളനത്തില്‍ പ്രഖ്യാപിക്കുകയും ചെയ്തു.

എന്നാല്‍ യോഗത്തിന്റെ മിനിട്‌സില്‍ പദ്ധതിയുടെ വിശദമായ റിപ്പോര്‍ട്ടുള്‍പ്പെടെ വീണ്ടും അപേക്ഷിക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. തമിഴ്‌നാട്ടിലെ കുളച്ചല്‍ തുറമുഖപദ്ധതിയുള്‍പ്പെടെയുള്ളവ ചൂണ്ടിക്കാട്ടുന്ന മിനിട്‌സില്‍ കേരള -തമിഴ്‌നാട് തീരത്ത് ഇങ്ങനെ തുറമുഖങ്ങള്‍ വ്യാപകമാകുന്നത് പരിസ്ഥിതിക്ക് ദോഷമാവുമെന്നും പരാമര്‍ശിക്കുന്നു. വല്ലാര്‍പാടം കണ്ടെയ്‌നര്‍ തുറമുഖത്തിന്റെ നിര്‍മാണം പൂര്‍ത്തിയാവുന്നു. (ഫിബ്രവരിയില്‍ ഇത് കമ്മീഷന്‍ ചെയ്തു) ചെന്നൈ തുറമുഖവും വികസിപ്പിക്കാന്‍ നിര്‍ദ്ദേശമുണ്ട്.

തൂത്തുക്കുടി തുറമുഖവും വികസിപ്പിക്കാനിരിക്കുന്നു. കന്യാകുമാരിക്കടുത്ത കുളച്ചല്‍ തുറമുഖം മലേഷ്യന്‍ സഹകരണത്തോടെ വികസിപ്പിക്കാന്‍ പോകുന്നു. ഈ സാഹചര്യത്തില്‍ വിഴിഞ്ഞം തുറമുഖത്തിന്റെ പ്രസക്തിയെന്തെന്ന ചോദ്യമാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ഭംഗ്യന്തരേണ ഉന്നയിക്കുന്നതെന്നാണ് പരാതി.

അടിസ്ഥാന സൗകര്യവികസനപരിപാടികള്‍ ഇതിനകം തുടങ്ങിക്കഴിഞ്ഞ വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് കടലാസില്‍ മാത്രമുള്ള കുളച്ചല്‍ തുറമുഖത്തിന്റെ പേരു പറഞ്ഞ് പരിസ്ഥിതി പഠനത്തിനുള്ള അനുമതിപോലും നിഷേധിക്കുന്നത് മറ്റേതോ ഇടപെടലിന്റെ ഫലമാണെന്ന ആരോപണമുയര്‍ന്നിട്ടുണ്ട്. പരിസ്ഥിതി പഠനത്തിന് അനുമതി തേടുമ്പോള്‍ത്തന്നെ വിശദമായ പദ്ധതി റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നതും പതിവില്ലാത്തതാണ്. ഇനി രാഷ്ട്രീയമായ സമ്മര്‍ദമുണ്ടെങ്കിലേ വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് ഭാവിയുള്ളൂവെന്നാണ് ഈ നടപടികള്‍ നല്‍കുന്ന സൂചന.

ലിങ്ക് – മാതൃഭൂമി

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under വാര്‍ത്ത, വിഴിഞ്ഞം പോര്‍ട്ട്

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )