നോക്കുകൂലിക്ക് സി.ഐ.ടി.യു. എതിര് – എം.എം.ലോറന്‍സ്

കൊച്ചി: സിഐടിയു നോക്കുകൂലിക്ക് എതിരാണെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.എം.ലോറന്‍സ് വ്യക്തമാക്കി. പണിയെടുക്കാതെ പ്രതിഫലം വാങ്ങുന്നത് ചൂഷകവര്‍ഗത്തിന്റെ സ്വഭാവമാണ്. തൊഴിലാളികള്‍ അധ്വാനിച്ച് പണം വാങ്ങുന്നവരാണ്. പണിയെടുക്കാനുള്ള അവരുടെ അവകാശം സംരക്ഷിക്കുന്നതിനായി വാദിക്കാം – എം.എം.ലോറന്‍സ് പറഞ്ഞു. തൊഴിലാളികള്‍ നോക്കുകൂലി ചോദിച്ചതിനെ തുടര്‍ന്ന് വി-ഗാര്‍ഡ് ഉടമ കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി ചരക്ക് ഇറക്കിയതിനെക്കുറിച്ച് ചോദിച്ചപ്പോള്‍, മുതലാളിമാര്‍ ചുമടെടുക്കുന്നത് നല്ലതാണെന്നും തൊഴിലാളികള്‍ എങ്ങിനെയാണ് പണിയെടുക്കുന്നതെന്ന് മനസ്സിലാക്കാന്‍ ഇത് ഉപകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. എവിടെ എന്ത് പ്രശ്‌നമുണ്ടെങ്കിലും അത് സിഐടിയുവിന്റെ തലയില്‍ വെയ്ക്കുകയാണ് പതിവ്. എളമക്കരയില്‍ ഉണ്ടായ സംഭവത്തെക്കുറിച്ച് സിഐടിയു അന്വേഷിക്കും – എം.എം.ലോറന്‍സ് പറഞ്ഞു.

നോക്കുകൂലി ആവശ്യപ്പെട്ടിട്ടില്ല – സിഐടിയു
കൊച്ചി: എളമക്കര വി-സ്റ്റാര്‍ എന്ന സ്ഥാപനത്തിലേക്ക് വന്ന ലോഡ് സിഐടിയുക്കാര്‍ തടഞ്ഞു എന്നും, നോക്കുകൂലി ആവശ്യപ്പെട്ടുവെന്നും വന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് എറണാകുളം ജില്ല ഹെഡ്‌ലോഡ് ആന്‍ഡ് ജനറല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ ജനറല്‍ സെക്രട്ടറി സി.കെ.മണിശങ്കര്‍ പറഞ്ഞു. 

കേരള ചുമട്ടുതൊഴിലാളി ക്ഷേമബോര്‍ഡിന്റെ നിയന്ത്രണത്തിലുള്ള 43-ാം പൂളിലെ രജിസ്‌ട്രേഡ് തൊഴിലാളികളാണ് 35,000 സ്‌ക്വയര്‍ഫീറ്റ് വരുന്ന ആസാദ് ഗോഡൗണുകളിലെ വിവിധ സ്ഥാപനങ്ങളില്‍ 15 വര്‍ഷമായി ജോലികള്‍ ചെയ്തുവരുന്നത്. വി-സ്റ്റാര്‍ എന്ന സ്ഥാപനം വരുന്നതിനുമുമ്പ് അവിടെ പ്രവര്‍ത്തിച്ചിരുന്ന ശ്രീഗിരി പേപ്പര്‍, നോവിനോ ബാറ്ററി എന്നിവിടങ്ങളിലും 43-ാം പൂളിലെ തൊഴിലാളികളാണ് പണി ചെയ്തിരുന്നത്. ഇവിടെ 4000 സ്‌ക്വയര്‍ ഫീറ്റില്‍ പ്രവര്‍ത്തനം ആരംഭിച്ച വി-സ്റ്റാര്‍ എന്ന സ്ഥാപനത്തില്‍ ക്ഷേമബോര്‍ഡില്‍ അംഗങ്ങളായ രജിസ്റ്റേര്‍ഡ് തൊഴിലാളികള്‍ ലോഡ് ഇറക്കുന്നതിന് ചെല്ലുകയും തൊഴില്‍ ചെയ്യുന്നതിനുള്ള അവകാശം ഉന്നയിക്കുകയും മാത്രമേ ചെയ്തിട്ടുള്ളു.

തൊഴിലാളികള്‍ യാതൊരു വിധത്തിലും തൊഴില്‍ തടസ്സപ്പെടുത്തിയിട്ടില്ല. ചെയ്യാത്ത ജോലിക്ക് കൂലി വേണമെന്ന് തൊഴിലാളികള്‍ ആവശ്യപ്പെട്ടിട്ടുമില്ല. നോക്കുകൂലിക്കെതിരായി ശക്തമായ നിലപാടാണ് സിഐടിയു എടുത്തിട്ടുള്ളത്.

വ്യാപാര വ്യവസായ സ്ഥാപനങ്ങള്‍ വരുന്നതിനെ സിഐടിയു സ്വാഗതം ചെയ്യുന്നു. പ്രദേശത്ത് തൊഴില്‍മേഖലയില്‍ യാതൊരുവിധ തര്‍ക്കങ്ങളോ, പ്രശ്‌നങ്ങളോ നിലവിലില്ല. തൊഴിലുടമകളും ക്ഷേമബോര്‍ഡും അംഗീകരിച്ചിട്ടുള്ളതുമായ എഗ്രിമെന്‍റിന്റെ അടിസ്ഥാനത്തിലാണ് തൊഴിലാളികള്‍ ജോലി ചെയ്യുന്ത്. അംഗീകൃത തൊഴിലാളികളെ ഒഴിവാക്കി ക്ഷേമബോര്‍ഡിലേക്ക് അടക്കേണ്ടിവരുന്ന ലെവി തുക അടക്കാതിരിക്കുന്നതിനാണ് വി-സ്റ്റാര്‍ സ്ഥാപനമുടമ ശ്രമിക്കുന്നതെന്ന് മണിശങ്കര്‍ പറഞ്ഞു.

 

സംഭവത്തെ ഗൗരവമായി കാണുന്നുവെന്ന് ചേംബര്‍ ഓഫ് കൊമഴ്‌സ്

കൊച്ചി: വി സ്റ്റാര്‍ കമ്പനിയുടെ പുതുക്കലവട്ടത്തെ ഗോഡൗണില്‍ നിന്നുള്ള കയറ്റിറക്ക് നോക്കുകൂലി ആവശ്യപ്പെട്ട് സിഐടിയുക്കാര്‍ തടഞ്ഞ സംഭവത്തെ ഏറെ ഗൗരവമായി കാണുന്നതായി ചേംബര്‍ ഓഫ് കൊമേഴ്‌സ്. വ്യവസായമേഖലയെ ബാധിക്കുന്ന ഇത്തരം നിലപാടുകള്‍ക്കെതിരെ ഒറ്റക്കെട്ടായി നീങ്ങേണ്ടതാണെന്നും വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടത്തി തീരുമാനമെടുക്കുമെന്നും ചേംബര്‍ ഓഫ് കൊമേഴ്‌സ് ചെയര്‍മാന്‍ ദീപക്.എന്‍.അശ്വാനി പറഞ്ഞു.

ലിങ്ക് – മാതൃഭൂമി

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under കേരളം, വാര്‍ത്ത, സാമ്പത്തികം

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )