ആധാരപ്പകര്‍പ്പിനുള്ള അപേക്ഷ ഇനി ഓണ്‍ലൈനില്‍ നല്കാം

തിരുവനന്തപുരം: ആധാരപ്പകര്‍പ്പോ ബാധ്യതാ സര്‍ട്ടിഫിക്കറ്റോ വാങ്ങുന്നതിനുള്ള അപേക്ഷ നല്‍കാന്‍ ഇനി സബ് രജിസ്ട്രാര്‍ ഓഫീസില്‍ നേരിട്ടുപോകേണ്ട ആവശ്യമില്ല. ഇത്തരം അപേക്ഷകള്‍ ഓണ്‍ലൈനിലൂടെ നല്‍കുന്നതിനുള്ള സംവിധാനം നിലവില്‍വന്നു. രജിസ്ട്രേഷന്‍ ആവശ്യക്കാര്‍ക്ക് ഓഫീസില്‍ വരാതെ തന്നെ അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയും. ആധാര വിവരങ്ങള്‍ ഓണ്‍ലൈനായി നല്കി ജനങ്ങള്‍ക്കു സമയം നിശ്ചയിച്ച് ടോക്കന്‍ എടുക്കാം. ഓണ്‍ലൈന്‍ ടോക്കണില്‍ ഓഫീസില്‍ വരേണ്ട സമയം തീരുമാനിക്കുന്നതു ആവശ്യക്കാരന്‍ തന്നെയാകും. വസ്തുവിന്റെ സര്‍വെ നമ്പര്‍ നല്‍കിയാല്‍ രജിസ്ട്രേഷന്‍ വിവരങ്ങള്‍ ഓണ്‍ലൈനായി ലഭിക്കുന്ന സംവിധാനവുമുണ്ട്. വസ്തു വില്പനരംഗത്ത് നിരവധി അനഭിലഷണീയ നടപടികള്‍ നടക്കുന്നത് തടയാനും വിദേശ മലയാളികള്‍ക്കുപോലും നാട്ടില്‍വരാതെ അവരുടെ വസ്തുവിന്റെ തല്‍സ്ഥിതി മനസിലാക്കാനും ഇത് സഹായകമാകും. ആദ്യഘട്ടത്തില്‍ തിരുവനന്തപുരം പട്ടം സബ് രജിസ്ട്രാര്‍ ഓഫീസില്‍ പദ്ധതി നിലവില്‍വന്നു. ഈ സാമ്പത്തിക വര്‍ഷം സംസ്ഥാനത്തെ 10 സബ് രജിസ്ട്രാര്‍ ഓഫിസുകളില്‍ കൂടി പദ്ധതി വ്യാപകമാക്കും. പിന്നീടു സംസ്ഥാനത്തെ 310 ഓഫീസുകളിലും നിലവില്‍വരും. പുതിയ പദ്ധതിപ്രകാരം 310 സബ് രജിസ്ട്രാര്‍ ഓഫീസുകളെയും നെറ്റ്വര്‍ക്ക് വഴി ബന്ധിപ്പിക്കും. ഇവിടെയുള്ള വിവരങ്ങളെ തിരുവനന്തപുരത്തു സ്ഥാപിക്കുന്ന ഡേറ്റാ സെന്ററില്‍ ശേഖരിച്ചുകൊണ്ടു സേവനങ്ങള്‍ കൈമാറുന്ന രീതിയാകും നടപ്പാക്കുക.

പേള്‍ എന്ന സോഫ്റ്റ്വെയര്‍ മുഖേനയാണു ഓപ്പണ്‍ പേള്‍ എന്ന പദ്ധതി നടപ്പിലാക്കുന്നതെന്നു രജിസ്ട്രേഷന്‍ മന്ത്രി ടി.എം. ജേക്കബ് പറഞ്ഞു. keralaregistration.gov.in എന്ന വെബ്സൈറ്റിലൂടെ അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ കഴിയും. സംഘടനാ രജിസ്ട്രേഷനും പാര്‍ടണര്‍ഷിപ്പ് നിയമപ്രകാരമുള്ള ഫേംസ് രജിസ്ട്രേഷനും egroops.kerala.gov.in എന്ന വെബ്സൈറ്റിലൂടെ അപേക്ഷിക്കാം.

കടപ്പാട് – ദീപിക

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under ഓണ്‍ലൈന്‍, രജിസ്ട്രേഷന്‍, സര്‍ക്കാര്‍, സാങ്കേതികം

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w