സംസ്ഥാന സര്‍ക്കാരിന്റെ 30 വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്തു; കേന്ദ്രം താക്കീതുചെയ്തു

ആക്രമണം വിദേശത്തുനിന്ന്

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ 30 വെബ്‌സൈറ്റുകള്‍ വിദേശത്തുനിന്ന് ഹാക്ക് ചെയ്തു. കഴിഞ്ഞ ഒരാഴ്ചയായി സംസ്ഥാന സര്‍ക്കാരിന്റെ സൈറ്റുകള്‍ക്കെതിരെ ആക്രമണം നടന്നുവരികയായിരുന്നു. തിങ്കളാഴ്ച മാത്രം നടന്ന ഹാക്കിങ്ങില്‍ 13 സൈറ്റുകളാണ് തകരാറിലായത്.സുരക്ഷാ കാരണങ്ങളാല്‍ സര്‍ക്കാരിന്റെ ഏതൊക്കെ സൈറ്റുകളാണ് ഹാക്ക് ചെയ്യപ്പെട്ടതെന്ന വിവരം പുറത്തുവിട്ടിട്ടില്ല.

സൗദിഅറേബ്യയില്‍ നിന്ന് ഹാക്കിങ് നടന്നുവെന്നാണ് പ്രാഥമിക നിഗമനം.’എക്‌സ്‌ടെറര്‍’ എന്നൊരു ഗ്രൂപ്പാണ് ഹാക്കിങ്ങിന് പിന്നിലെന്നും കരുതുന്നു. സൗദി അറേബ്യയില്‍ പ്രവര്‍ത്തിക്കുന്ന പാകിസ്താന്‍ ശൃംഖലയാണ് ഇതിന് ചുക്കാന്‍ പിടിക്കുന്നതെന്ന നിഗമനത്തിലാണ് കേന്ദ്രം.സി- ഡിറ്റിന് താക്കീത്‌നല്‍കി കേന്ദ്രം കത്തുനല്‍കുകയും ചെയ്തു.

സംസ്ഥാന സര്‍ക്കാരിന്റെ സൈറ്റുകള്‍ സി- ഡിറ്റാണ്‌കൈകാര്യം ചെയ്യുന്നത്. കാനഡയിലുള്ള സര്‍വര്‍ കേന്ദ്രീകരിച്ചാണ് ഈ സൈറ്റുകളുടെ പ്രവര്‍ത്തനം. രാജ്യത്ത് തീവ്രവാദഭീഷണി വര്‍ധിച്ചതിനെത്തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ അഞ്ചുവര്‍ഷം മുമ്പുതന്നെ ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കിയിരുന്നു. രാജ്യത്തിനകത്തുള്ള സര്‍വര്‍ കേന്ദ്രീകരിച്ച് സംസ്ഥാന സര്‍ക്കാരിന്റെ സൈറ്റുകളുടെ പ്രവര്‍ത്തനം ക്രമീകരിക്കണമെന്നായിരുന്നു കേന്ദ്രത്തിന്റെ നിര്‍ദേശം. എന്നാല്‍ സംസ്ഥാനസര്‍ക്കാരും സി- ഡിറ്റും ഈ കേന്ദ്രനിര്‍ദേശം ഗൗരവമായി എടുത്തില്ല. ഇപ്പോഴും കനേഡിയന്‍ സര്‍വറാണ് സി- ഡിറ്റിന്റെ കേന്ദ്രം.

കേന്ദ്രഏജന്‍സിയാണ് സംസ്ഥാനസര്‍ക്കാരിന്റെ സൈറ്റുകള്‍ ഹാക്ക് ചെയ്യപ്പെട്ട വിവരം ആദ്യം അറിഞ്ഞത്. ഇക്കാര്യം അവര്‍ സംസ്ഥാന സര്‍ക്കാരിനെ അറിയിക്കുകയായിരുന്നു. പാകിസ്താനിലെ ഭീകരസംഘടനകള്‍ ഇന്ത്യയിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഔദ്യോഗിക സൈറ്റുകള്‍ ആക്രമിക്കുമെന്ന് ഏതാനും ദിവസം മുമ്പ് ഭീഷണി മുഴക്കിയിരുന്നു. ഈ സാഹചര്യവുമായി ബന്ധപ്പെടുത്തിയാണ് സംസ്ഥാന സര്‍ക്കാരിന്റെ വെബ്‌സൈറ്റുകള്‍ക്കെതിരെ ഉണ്ടായ ആക്രമണത്തെ കേന്ദ്രം കാണുന്നത്. ഇത് സൈറ്റുകള്‍ക്കെതിരെ ഉണ്ടായ ആക്രമണത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. ഏതാനും ദിവസം മുമ്പ് സി.ബി.ഐയുടെ സൈറ്റിലും പാകിസ്താന്‍ ഹാക്കര്‍മാര്‍ നുഴഞ്ഞുകയറുകയും തകരാറിലാക്കുകയും ചെയ്തിരുന്നു.

വിക്കിലീക്‌സ് വെളിപ്പെടുത്തലുകള്‍ പുറത്തുവന്നതിനെ തുടര്‍ന്ന് അമേരിക്ക അവര്‍ക്കെതിരെ തിരിഞ്ഞിരുന്നു. ഇത് വിക്കിലീക്‌സിന്റെ ആരാധകരില്‍ വലിയ പ്രതിഷേധത്തിന് വഴിതെളിക്കുകയും ചെയ്തു. പ്രതിഷേധക്കാര്‍ ലോകമെമ്പാടുമുള്ള ഭരണകൂടങ്ങളുടെ ഔദ്യോഗിക സൈറ്റുകള്‍ക്കെതിരെ ആക്രമണം നടത്തിവരുന്നുമുണ്ട്. ഇതിന്റെ ഭാഗമായും ആക്രമണം ഉണ്ടാകാമെങ്കിലും അതിനുള്ള സാധ്യത രണ്ടാം പരിശോധനയില്‍ അധികൃതര്‍ തള്ളിക്കളഞ്ഞു.

30 സൈറ്റുകളാണ് ഹാക്ക് ചെയ്യപ്പെട്ടതെങ്കിലും കൂടുതല്‍ എണ്ണത്തിനെതിരെ ആക്രമണം നടന്നിരുന്നു. തകരാറിലായ സൈറ്റുകള്‍ അധികൃതര്‍ പ്രവര്‍ത്തനസജ്ജമാക്കി വരുന്നു. കഴിയുന്നത്ര കരുതല്‍ നടപടികളും സ്വീകരിച്ചുവരികയാണെന്ന് അധികൃതര്‍ അറിയിച്ചു.

ലിങ്ക് – മാതൃഭൂമി

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under കേരളം, വാര്‍ത്ത, സര്‍ക്കാര്‍, സാങ്കേതികം

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w