കേരളത്തിലെ നാല്‌ നദികളില്‍ മലിനീകരണം രൂക്ഷം

കോട്ടയം: കേരളത്തിലെ നദികള്‍ അപകടകരമാംവിധം മലിനമായെന്നും പലതിലും ഓക്‌സിജന്റെ അളവ്‌ ക്രമാതീതമായി കുറഞ്ഞെന്നും കണ്ടെത്തി.

വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ കേരള പ്രൊവിന്‍സും ലേബര്‍ ഇന്ത്യ ശാസ്‌ത്ര സാങ്കേതിക വിഭാഗവും ചേര്‍ന്ന്‌ നവംബര്‍ ഏഴു മുതല്‍ 12 വരെ കേരളത്തിലെ 44 നദികളില്‍ നടത്തിയ ജലമാലിന്യ പരിശോധനയിലാണ്‌ ഇക്കാര്യം വ്യക്തമായത്‌.

വയനാട്‌ ജില്ലയിലെ കബനി നദി, കണ്ണൂര്‍ ജില്ലയിലെ മയ്യഴിപ്പുഴ, കാസര്‍കോഡ്‌ ജില്ലയിലെ മഞ്ചേശ്വരം പുഴ, ചിറ്റാരിപ്പുഴ എന്നിവ കൂടുതല്‍ മലിനമാണ്‌.

കബനി നദിയില്‍ 28.56 ശതമാനം ആസിഡിന്റെ അംശം കണ്ടെത്തി. 100 ശതമാനം ഉണ്ടായിരിക്കേണ്ട ഓക്‌സിജന്‍ ഇവിടെ 48 ശതമാനം മാത്രമാണ്‌. 52 ശതമാനം മറ്റ്‌ പല രാസ -ജൈവ മാലിന്യങ്ങളാണിതില്‍. മയ്യഴിപ്പുഴയിലാകട്ടെ 28.56 ശതമാനം ആസിഡ്‌ അടങ്ങിയിരിക്കുന്നു. ഓക്‌സിജന്റെ അളവ്‌ 53 ശതമാനം മാത്രവും.

മഞ്ചേശ്വരം പുഴയിലും ചിറ്റാരിപ്പുഴയിലും 28.56 ശതമാനം ആസിഡിന്റെ അംശം കണ്ടെത്തി. ഓക്‌സിജന്റെ അളവ്‌ യഥാക്രമം 53-ഉം 60-ഉം ശതമാനം വീതവും.

കോട്ടയം ജില്ലയിലെ മീനച്ചിലാറ്റില്‍ 51 ശതമാനം ഓക്‌സിജനും 7.14 ശതമാനം ആസിഡിന്റെ അംശവുമുണ്ട്‌. പെരിയാറ്റിലും മൂവാറ്റുപുഴയാറ്റിലും യഥാക്രമം 51, 49 ശതമാനം വീതം ഓക്‌സിജനും 7.14 ശതമാനം വീതം ആസിഡിന്റെ അംശവും കണ്ടെത്തി.

തൊടുപുഴയാറ്റില്‍ 49 ശതമാനം ഓക്‌സിജനും 17.28 ശതമാനം ആസിഡിന്റെ അംശവുമുണ്ട്‌.

പമ്പാനദി, മണിമലയാര്‍ എന്നിവയില്‍ യഥാക്രമം 65-ഉം 51-ഉം ശതമാനം ഓക്‌സിജനും 14.28 ഉം 7.14ഉം ശതമാനം ആസിഡിന്റെ അംശവുമാണ്‌. അച്ചന്‍കോവിലാറ്റില്‍ 51 ശതമാനം ഓക്‌സിജനാണ്‌ കണ്ടെത്തിയത്‌. ഇതില്‍ ആസിഡിന്റെ അംശം അടങ്ങിയിട്ടില്ല.

പുഴകളിലേത്‌ കൂടാതെ കുട്ടനാട്‌ ഭാഗത്ത്‌ കായലിലും പരിശോധന നടത്തി. 51 ശതമാനം ഓക്‌സിജനും 14.28 ശതമാനം ആസിഡിന്റെ അംശവുമുണ്ട്‌. പുഴകളില്‍ ആസിഡിന്റെ അംശം കൂടുന്നതു കൊണ്ട്‌ മനുഷ്യര്‍ക്ക്‌ ഉദരരോഗങ്ങള്‍, ത്വഗ്രോഗങ്ങള്‍, വൃക്കസംബന്ധമായ പ്രശ്‌നങ്ങള്‍, ലിവര്‍ സിറോസിസ്‌ തുടങ്ങിയവ ഉണ്ടാകാന്‍ സാധ്യതയുണ്ട്‌. മത്സ്യസമ്പത്തും നശിക്കും. കോളിഫോം ബാക്ടീരിയയുടെ എണ്ണവും പല നദികളിലും നിശ്ചിത അളവിലും അധികമാണ്‌.

ആശ്വാസം തരുന്ന വിവരങ്ങളും പരിശോധനയില്‍ ലഭ്യമായി. പാലക്കാട്‌ ജില്ലയിലെ കുന്തിപ്പുഴയില്‍ 80 ശതമാനം ഓക്‌സിജന്‍ ഉണ്ടെന്നതാണ്‌ അതിലൊന്ന്‌. ആസിഡിന്റെ അംശം ഇല്ല.

മലമ്പുഴ ഡാമിലെ വെള്ളത്തില്‍ 90 ശതമാനം ഓക്‌സിജന്‍ ഉണ്ട്‌. ഇതിലും ആസിഡിന്റെ അംശം ഇല്ല.

അറവുശാലകളിലെ അവശിഷ്ടങ്ങള്‍, ആസ്‌പത്രി മാലിന്യങ്ങള്‍, കീടനാശിനികളുടെയും കളനാശിനികളുടെയും രാസവളങ്ങളുടെയും അവശിഷ്ടങ്ങള്‍ എന്നിവയെല്ലാം നദികളില്‍ എത്തുന്നതായും പഠനത്തില്‍ തെളിഞ്ഞിട്ടുണ്ട്‌.

സ്‌കൂള്‍, കോളേജ്‌ തലങ്ങളിലേക്ക്‌ ഈ പഠനത്തിന്റെ ഫലങ്ങളും പുഴകളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ എത്തിക്കുമെന്നും സംഘാടകര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ കേരള പ്രൊവിന്‍സിന്റെയും കേരള നദീജല സംരക്ഷണ സമിതിയുടെയും ചെയര്‍മാന്‍ ജോര്‍ജ്‌ കുളങ്ങര, കൗണ്‍സില്‍ പ്രസിഡന്റ്‌ അനോജ്‌കുമാര്‍, ഡോ.പ്രവീണ്‍ ഇട്ടിച്ചെറിയ, സജിതോമസ്‌ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

നദികളിലെ വെള്ളത്തില്‍ കണ്ട കോളിഫോം ബാക്ടീരിയയുടെ എണ്ണം (100 മില്ലി വെള്ളത്തിലേത്‌)

മീനച്ചില്‍ -9

പെരിയാര്‍ – 10

മൂവാറ്റുപുഴയാര്‍ – 9

തൊടുപുഴയാര്‍ – 7

മണിമലയാര്‍ – 7

പമ്പാനദി – 9

അച്ചന്‍കോവിലാര്‍ – 10

കബനിനദി – 10

കോളിഫോം ബാക്ടീരിയയുടെ സാന്നിദ്ധ്യം വെള്ളത്തില്‍ മനുഷ്യമലം കലര്‍ന്നതിന്റെ ഫലമായാണ്‌. 100 മില്ലി വെള്ളത്തില്‍ 1 കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം പോലും ജലം മലിനമാണെന്നതിന്റെ സൂചനയാണ്‌.

ലിങ്ക് – മാതൃഭൂമി

Advertisements

1 അഭിപ്രായം

Filed under കേരളം, ജലം, വാര്‍ത്ത

One response to “കേരളത്തിലെ നാല്‌ നദികളില്‍ മലിനീകരണം രൂക്ഷം

  1. Sulaimanmk

    Nadikal amulayamanu adu samrakshikkuks

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w