Tag Archives: അവശ്യസാധനം

അവശ്യസാധന വിലവര്‍ധന: ഹര്‍ജി ഡിവിഷന്‍ ബെഞ്ചിന്

കൊച്ചി: അവശ്യസാധനങ്ങളുടെ വിലവര്‍ധന നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഉടന്‍ നടപടിയെടുക്കണമെന്ന ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ പരിഗണനയ്ക്കു വിട്ടു. ഹര്‍ജിയിലുള്‍പ്പെട്ട പൊതുതാല്‍പര്യം മുന്‍നിര്‍ത്തിയാണു ജസ്റ്റിസ് പി. എന്‍. രവീന്ദ്രന്റെ നടപടി.

അവശ്യസാധന വിലക്കയറ്റം മൂലം ജനജീവിതം ദുസ്സഹമാണെന്നും ന്യായവിലയ്ക്കു ഭക്ഷ്യസാധനങ്ങള്‍ എത്തിക്കാന്‍ സര്‍ക്കാരിനു ബാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണു ഹര്‍ജി. വിലക്കയറ്റം തടയാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെക്കുറിച്ചു റിപ്പോര്‍ട്ട് തേടണമെന്നാണ് ആവശ്യം.

1955ലെ അവശ്യവസ്തു നിയമപ്രകാരം അത്യാവശ്യ സാധനങ്ങളുടെ ഉത്പാദന, വിതരണ, വിപണന മേഖലകളില്‍ സര്‍ക്കാരിനു നിയന്ത്രണമുണ്ട്. ന്യായവില,

തുല്യമായ വിതരണം എന്നിവ ഉറപ്പാക്കാന്‍ സര്‍ക്കാരിനു ബാധ്യതയുണ്ട്. പൂഴ്ത്തിവയ്പുകാരെയും കരിഞ്ചന്തക്കാരെയും കൊള്ളലാഭക്കാരെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നു വൈപ്പിന്‍ സ്വദേശി ബേസില്‍ അട്ടിപ്പേറ്റി സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു.

ഹോട്ടല്‍ ഭക്ഷണ വിലയും ക്രമാതീതമായി ഉയര്‍ന്നിട്ടുണ്ട്. തട്ടുകടകളില്‍ പോലും പകുതിയിലേറെ വിലവര്‍ധന അനുഭവപ്പെടുകയാണ്. കേരള സര്‍ക്കാര്‍ 1977-ല്‍ ഹോട്ടലുകളിലെ ഭക്ഷണവില നിയന്ത്രണത്തിനും വില പ്രദര്‍ശനത്തിനും ഉത്തരവിറക്കിയിട്ടുണ്ടെങ്കിലും നടപ്പാക്കുന്നില്ല. ജില്ലാകലക്ടര്‍മാര്‍, പൊലീസ്, പഞ്ചായത്ത്, സിവില്‍ സപ്ളൈസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ കര്‍ശന നടപടികള്‍ക്കു മുതിരുന്നില്ലെന്നാണ് ആക്ഷേപം.

ലിങ്ക് – മനോരമ

ഒരു അഭിപ്രായം ഇടൂ

Filed under വാര്‍ത്ത