Tag Archives: ഹെല്‍മെറ്റ്

ഹെല്‍മെറ്റ് ഉത്തരവ് കര്‍ശനമാക്കണം; മന്ത്രിമാരുടെ നിര്‍ദേശം അവഗണിക്കണം

ഇന്‍ഷുറന്‍സ് പരിരക്ഷ ഹെല്‍മെറ്റ് ധരിച്ചവര്‍ക്ക് മാത്രമാക്കണം

കൊച്ചി: ഇരുചക്ര വാഹനം ഓടിക്കുന്നവരും പിന്നിലിരിക്കുന്നവരും ഹെല്‍മെറ്റ് ധരിക്കണമെന്ന ഉത്തരവ് കര്‍ശനമായി നടപ്പാക്കാന്‍ ഡിജിപിക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി. ഹെല്‍മെറ്റ് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള നിയമാനുസൃത ഉത്തരവ് പാലിക്കേണ്ടതില്ലെന്ന് മന്ത്രിമാരും മറ്റും നല്‍കുന്ന നിര്‍ദേശം അവഗണിക്കണം. ഉത്തരവ് പാലിക്കാത്തതിന്റെ പേരില്‍ കോടതിയലക്ഷ്യക്കുറ്റത്തിന് നടപടി വരുമ്പോള്‍ മന്ത്രിമാരുടെ നിര്‍ദേശമോ പ്രസ്താവനയോ തുണയാകില്ലെന്ന് കോടതി വ്യക്തമാക്കി. Continue reading

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under കേരളം, വാര്‍ത്ത

ഹെല്‍മറ്റ്: ആരെയും പിന്തുടര്‍ന്നു പിടിക്കരുതെന്ന് ഡിജിപി

തിരുവനന്തപുരം: ഹെല്‍മറ്റ് പരിശോധനയുടെ പേരില്‍ ആരെയും പിന്തുടര്‍ന്നു പിടികൂടാന്‍ പാടില്ലെന്നു ഡിജിപി: ജേക്കബ് പുന്നൂസ് വ്യക്തമാക്കി. വെറും 100 രൂപ മാത്രം പിഴ ഈടാക്കാവുന്ന ചെറിയ കുറ്റമാണു ഹെല്‍മറ്റ് ധരിക്കാത്തത്.

പരിശോധന എവിടെ നടത്തുമെന്നു മുന്‍കൂട്ടി പ്രഖ്യാപിച്ച സ്ഥലങ്ങളില്‍ മാത്രമേ ഹെല്‍മറ്റ് പരിശോധന നടത്താന്‍ പാടുള്ളൂ. സ്ഥലങ്ങള്‍ ബന്ധപ്പെട്ട എസ്പിമാരും കമ്മിഷണര്‍മാരുമാണു പ്രഖ്യാപിക്കുന്നത്. ഇതു സംബന്ധിച്ച് ഐജിമാര്‍ക്കു വ്യക്തമായ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നു പൊലീസ് ആസ്ഥാനത്തു മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് അദ്ദേഹം ഉത്തരം നല്‍കി. വളവിലും തിരിവിലും ഇടറോഡിലും എസ്ഐമാര്‍ ഒളിച്ചിരുന്നു ഹെല്‍മറ്റ് പരിശോധിച്ച് അപകടങ്ങള്‍ സൃഷ്ടിക്കുന്നതിനെക്കുറിച്ചായിരുന്നു ചോദ്യങ്ങള്‍.

പൊലീസുകാര്‍ കൃത്യമായി ഹെല്‍മറ്റ് പരിശോധന നടത്തണം, പിഴ ഈടാക്കണം. പക്ഷേ ഹെല്‍മറ്റ് ധരിക്കാത്തവരെ അവരുടെ പുറകെ പിന്തുടര്‍ന്നു പിടിക്കാന്‍ പാടില്ല. അതാണ് അപകട സ്ഥിതി ഉണ്ടാക്കുന്നത്- ഡിജിപി പറഞ്ഞു.

വലിയതുറയില്‍ ഹെല്‍മറ്റ് ധരിക്കാത്ത രണ്ടുപേരെ പൊലീസ് ബൈക്കില്‍ നിന്നു തള്ളിയിട്ടതിനെക്കുറിച്ചു ചോദിച്ചപ്പോള്‍ അവരുടെ ചികില്‍സാച്ചെലവു പൊലീസിനു നല്‍കാന്‍ കഴിയില്ലെന്ന് അദ്ദേഹം മറുപടി നല്‍കി.

കായംകുളത്തു കാറപകടത്തില്‍പ്പെട്ടവരെ രക്ഷിക്കാന്‍ ശ്രമിച്ച ഡോക്ടറെ മര്‍ദിച്ച പോലുള്ള സംഭവം വകുപ്പില്‍ വച്ചുപൊറുപ്പിക്കില്ലെന്നു ഡിജിപി വ്യക്തമാക്കി. ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ അപ്പോള്‍ തന്നെ സസ്പെന്‍ഡ് ചെയ്തു.

കൂടുതല്‍ അന്വേഷണം നടത്താന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ബന്ധപ്പെട്ട ഡോക്ടറുടെ മൊഴി രേഖപ്പെടുത്തിയാല്‍ കൂടുതല്‍ നടപടി സ്വീകരിക്കും. അവിടെയുണ്ടായ തര്‍ക്കത്തില്‍ പൊലീസിന്റെ ഭാഗത്തു വീഴ്ചയുണ്ടായെന്നും അദ്ദേഹം പറഞ്ഞു.

ലിങ്ക് – മനോരമ

ഒരു അഭിപ്രായം ഇടൂ

Filed under വാര്‍ത്ത