Category Archives: സാമ്പത്തികം

നോക്കുകൂലിക്ക് സി.ഐ.ടി.യു. എതിര് – എം.എം.ലോറന്‍സ്

കൊച്ചി: സിഐടിയു നോക്കുകൂലിക്ക് എതിരാണെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.എം.ലോറന്‍സ് വ്യക്തമാക്കി. പണിയെടുക്കാതെ പ്രതിഫലം വാങ്ങുന്നത് ചൂഷകവര്‍ഗത്തിന്റെ സ്വഭാവമാണ്. തൊഴിലാളികള്‍ അധ്വാനിച്ച് പണം വാങ്ങുന്നവരാണ്. പണിയെടുക്കാനുള്ള അവരുടെ അവകാശം സംരക്ഷിക്കുന്നതിനായി വാദിക്കാം – എം.എം.ലോറന്‍സ് പറഞ്ഞു. തൊഴിലാളികള്‍ നോക്കുകൂലി ചോദിച്ചതിനെ തുടര്‍ന്ന് വി-ഗാര്‍ഡ് ഉടമ കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി ചരക്ക് ഇറക്കിയതിനെക്കുറിച്ച് ചോദിച്ചപ്പോള്‍, മുതലാളിമാര്‍ ചുമടെടുക്കുന്നത് നല്ലതാണെന്നും തൊഴിലാളികള്‍ എങ്ങിനെയാണ് പണിയെടുക്കുന്നതെന്ന് മനസ്സിലാക്കാന്‍ ഇത് ഉപകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. എവിടെ എന്ത് പ്രശ്‌നമുണ്ടെങ്കിലും അത് സിഐടിയുവിന്റെ തലയില്‍ വെയ്ക്കുകയാണ് പതിവ്. എളമക്കരയില്‍ ഉണ്ടായ സംഭവത്തെക്കുറിച്ച് സിഐടിയു അന്വേഷിക്കും – എം.എം.ലോറന്‍സ് പറഞ്ഞു. Continue reading
Advertisements

ഒരു അഭിപ്രായം ഇടൂ

Filed under കേരളം, വാര്‍ത്ത, സാമ്പത്തികം

നോക്കുകൂലി – ഭാഗം രണ്ട്

പേരുകള്‍ പലത്; കാര്യം ഒന്ന്
കെ.എ. ബാബു

നോക്കുകൂലിയുടെ ‘മഹത്ത്വം’ കൊച്ചി തുറമുഖം വഴി രാജ്യാന്തരങ്ങളിലേക്കും കയറ്റിയയയ്ക്കുന്നുണ്ട്. ‘ഭൂതപ്പണം’ എന്ന കൊച്ചി തുറമുഖത്തെ നോക്കുകൂലി ലോകത്തിന്റെ പല ഭാഗങ്ങളില്‍നിന്നും എത്തുന്ന കപ്പലുകള്‍ക്ക് ഇപ്പോള്‍ പരിചിതമാണ്. ‘ഭൂതപ്പണം’ മൊഴിമാറ്റം ചെയ്ത് ഇംഗ്ലീഷില്‍ ‘ഗോസ്റ്റ് മണി’ എന്നാക്കി. എന്നിട്ടും മനസ്സിലാവുന്നില്ലെങ്കില്‍ തുറമുഖത്ത് ചരക്കിറക്കാതെ കെട്ടിക്കിടക്കുമ്പോള്‍ തനിയേ മനസ്സിലാവും.
Continue reading

ഒരു അഭിപ്രായം ഇടൂ

Filed under കേരളം, വാര്‍ത്ത, സാമ്പത്തികം

നോക്കുകൂലി – ഭാഗം ഒന്ന്

ഇ.എം.എസ്സിന്റെ മുന്നില്‍ വീണ കണ്ണീര്‌

കെ.എ. ബാബു

പ്രതിഷേധങ്ങളും പ്രതിരോധങ്ങളും തട്ടിയെറിഞ്ഞ് ‘നോക്കുകൂലി’ ഇവിടെ വളരുകയാണ്. നീതിക്കോ ധാര്‍മികതയ്‌ക്കോ നിരക്കാത്ത ഒരു സമ്പ്രദായത്തിനു വഴങ്ങേണ്ടിവരുന്ന ദയനീയ അവസ്ഥയിലാണ് കേരളീയര്‍


ലിസമ്മ നിര്‍ധനയായ വീട്ടമ്മയാണ്. ഭര്‍ത്താവും രണ്ട് മക്കളുമുണ്ട്. ആലപ്പുഴ സീവ്യൂ വാര്‍ഡ് ആറാട്ടുകുളം കുടുംബവീട്ടിലാണ് താമസം. സ്വന്തമായി ഒരു വീട് അവരും ആഗ്രഹിച്ചിരുന്നു. ഡ്രൈവിങ് സ്‌കൂളില്‍ അധ്യാപകനായ ഭര്‍ത്താവിന്റെ വരുമാനം ഒന്നിനും തികയാത്ത അവസ്ഥ. അപ്പോഴാണ് സര്‍ക്കാറിന്റെ പ്രഖ്യാപനം. ഇ.എം.എസ്. ഭവനപദ്ധതി. വീടില്ലാത്ത എല്ലാവര്‍ക്കും വീട്! ലിസമ്മ സന്തോഷിച്ചു. ആകെയുള്ള മൂന്നുസെന്റില്‍ വീടുവെക്കാന്‍ അപേക്ഷ നല്‍കി. ഉടന്‍ അനുമതി ലഭിച്ചു. 75,000 രൂപ ലഭിക്കും.
വീടൊരുക്കാന്‍ അവര്‍ ഒരുങ്ങി. ആദ്യഗഡു പണം ലഭിച്ചയുടന്‍ അടിത്തറയ്ക്കുള്ള കരിങ്കല്ലിന് ഓര്‍ഡര്‍ കൊടുത്തു. ഒരു ലോഡിറക്കി. രണ്ടാമത്തെ ലോഡ് ടിപ്പറില്‍ ഇറക്കിത്തീര്‍ന്നപ്പോള്‍ ഒരുസംഘം സി.ഐ.ടി.യു.ക്കാര്‍ വീടിനുമുമ്പില്‍. ”കല്ലിറക്കിയല്ലേ?” Continue reading

ഒരു അഭിപ്രായം ഇടൂ

Filed under കേരളം, വാര്‍ത്ത, സാമ്പത്തികം

ജോലി രണ്ടുവര്‍ഷവും ഒരു ദിവസവും; മന്ത്രിമാരുടെ സ്റ്റാഫിന് കുടുംബപെന്‍ഷനും കമ്യൂട്ടേഷനും

തിരുവനന്തപുരം: രണ്ടു വര്‍ഷവും ഒരു ദിവസവും ജോലിചെയ്താല്‍ ആജീവനാന്ത പെന്‍ഷനുപുറമെ കുടുംബപെന്‍ഷനും. ഒപ്പം സര്‍ക്കാര്‍ജീവനക്കാരെക്കാള്‍ മെച്ചപ്പെട്ട പെന്‍ഷന്‍ കമ്യൂട്ടേഷന്‍ ആനുകൂല്യങ്ങളും. മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിനാണ് മറ്റൊരു മേഖലയിലുമില്ലാത്ത ഈ ആകര്‍ഷണീയ സേവനവ്യവസ്ഥകള്‍.

മന്ത്രിമാര്‍ സ്വന്തം സ്റ്റാഫിലേക്ക് നേരിട്ട് നിയമിക്കുന്ന സര്‍ക്കാര്‍ ജീവനക്കാരല്ലാത്തവര്‍ക്ക് പെന്‍ഷനുപുറമെ കുടുംബപെന്‍ഷനും കമ്യൂട്ടേഷനും അനുവദിച്ചുകൊണ്ട് കഴിഞ്ഞ ദിവസമാണ് ഉത്തരവിറങ്ങിയത്. മന്ത്രിമാര്‍ക്കുപുറമെ പ്രതിപക്ഷനേതാവിന്റെയും സ്​പീക്കറുടെയും ഡെപ്യൂട്ടി സ്​പീക്കറുടെയും നിയമസഭയിലെ ധനകാര്യസമിതികളുടെ അധ്യക്ഷന്‍മാരുടെയും സ്റ്റാഫിനും ഈ ആനുകൂല്യങ്ങള്‍ ലഭിക്കും. Continue reading

ഒരു അഭിപ്രായം ഇടൂ

Filed under കേരളം, പെന്‍ഷന്‍, വാര്‍ത്ത, സര്‍ക്കാര്‍, സാങ്കേതികം, സാമ്പത്തികം

1115 കോടി വൈദ്യുതി കുടിശിക; പിരിച്ചെടുക്കാന്‍ സെല്‍ ഇല്ല

കോട്ടയം: വൈദ്യുതി ബോര്‍ഡിലെ എന്‍ജിനീയറിങ് – മിനിസ്റ്റീരിയല്‍ വിഭാഗങ്ങള്‍ തമ്മിലുള്ള നിഴല്‍യുദ്ധം മൂലം 1115 കോടിയോളം രൂപയുടെ കുടിശിക പിരിച്ചെടുക്കല്‍ തടസ്സപ്പെടുന്നു. കുടിശിക പിരിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ അതത് ഇലക്ട്രിസിറ്റി ഡിവിഷനുകള്‍ കേന്ദ്രീകരിച്ച് ഒരു സീനിയര്‍ സൂപ്രണ്ടിന്റെയും ഒരു സീനിയര്‍ അസിസ്റ്റന്റിന്റെയും നേതൃത്വത്തില്‍ ഡിവിഷന്‍ തല കുടിശിക നിവാരണ സെല്‍ രൂപീകരിക്കണമെന്ന ബോര്‍ഡ് തീരുമാനം ഇനിയും നടപ്പാവാത്തത് ഇൌ ഭിന്നത മൂലമെന്നാണു സൂചന. Continue reading

ഒരു അഭിപ്രായം ഇടൂ

Filed under കേരളം, വാര്‍ത്ത, സാമ്പത്തികം

തീവ്രവാദത്തിനുള്ള പണമൊഴുക്ക്‌ സഹകരണബാങ്കുകളിലൂടെ

തിരുവനന്തപുരം: കേരളത്തിലെ പ്രാഥമിക സഹകരണ ബാങ്കുകളില്‍ അല്‍-ക്വയ്‌ദ, താലിബാന്‍ തുടങ്ങിയ തീവ്രവാദ പ്രസ്‌ഥാനങ്ങളുമായി ബന്ധപ്പെട്ട നൂറോളം ബാങ്ക്‌ അക്കൗണ്ടുകള്‍ ഉള്ളതായി കേന്ദ്ര ആഭ്യന്തര സുരക്ഷാ വിഭാഗം കണ്ടെത്തി. ഈ അക്കൗണ്ടുകള്‍ നിരീക്ഷിക്കാന്‍ റിസര്‍വ്‌ ബാങ്ക്‌ നിര്‍ദേശം നല്‍കി. Continue reading

1 അഭിപ്രായം

Filed under കേരളം, വാര്‍ത്ത, സാമ്പത്തികം

കൃഷിഭൂമി കോര്‍പറേറ്റ് മുതലാളിമാരുടെ കൈകളില്‍: സായ്‌നാഥ്


കോഴിക്കോട്: കൃഷിഭൂമി കോര്‍പറേറ്റ് മുതലാളിമാരില്‍ എത്തിക്കാനുള്ള ശ്രമമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നതെന്ന് മാഗ്സസെ അവാര്‍ഡ് ജേതാവും പ്രശസ്ത പത്രപ്രവര്‍ത്തകനുമായ പി.സായ്നാഥ്.

സൌത്ത് സോണ്‍ ഇന്‍ഷ്വറന്‍സ് എംപ്ളോയീസ് ഫെഡറേഷന്‍ കോഴിക്കോട്ട് സംഘടിപ്പിച്ച ‘ കാര്‍ഷിക പ്രതിസന്ധി, വിലക്കയറ്റം, ഭക്ഷ്യസുരക്ഷ’ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭക്ഷ്യസുരക്ഷ സാധ്യമാക്കാനുള്ള നയങ്ങളാണ് സര്‍ക്കാരിന്റേത്. എന്നാല്‍, ഈനയംമൂലം കാര്‍ഷിക വായ്പയുടെ സിംഹഭാഗവും അംബാനിമാരിലേക്കാണ് എത്തുന്നത്. Continue reading

ഒരു അഭിപ്രായം ഇടൂ

Filed under കാര്‍ഷികം, കൃഷി, വായ്പ, വാര്‍ത്ത, സര്‍ക്കാര്‍, സാമ്പത്തികം