Category Archives: നിയമം

വില്ലേജാഫീസുകളെന്താ ഇങ്ങനെ?

ഓണ്‍ലൈന്‍ ലേഖനം ലഭ്യമല്ലാത്തതിനാല്‍ ഇ-പേപ്പര്‍ ലിങ്ക്.

http://digitalpaper.mathrubhumi.com/85922/Trivandrum/2013-Jan-30#page/4/2

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under കേരളം, നിയമം, പത്രവാര്‍ത്തകള്‍, മാധ്യമം, വാര്‍ത്ത, സര്‍ക്കാര്‍, സാങ്കേതികം

എസ്.എസ്.എല്‍.സി. സര്‍ട്ടിഫിക്കറ്റില്‍ മതമില്ലെന്നും ചേര്‍ക്കാം

തിരുവനന്തപുരം: എസ്.എസ്.എല്‍.സി. സര്‍ട്ടിഫിക്കറ്റില്‍ ഈ വര്‍ഷം മുതല്‍ മതവിശ്വാസമില്ലാത്തവര്‍ക്ക് ആ വിവരവും ചേര്‍ക്കാം. മതം, ജാതി എന്നിവയെഴുതുന്നതിനുള്ള കോളങ്ങള്‍ക്കൊപ്പം മതവിശ്വാസമില്ലെങ്കില്‍ അക്കാര്യവും എഴുതാന്‍ സ്ഥലമുണ്ടാകും. സംസ്ഥാന കരിക്കുലം കമ്മിറ്റിയുടേതാണ് തീരുമാനം.

അധ്യക്ഷനായിരുന്ന മന്ത്രി എം.എ. ബേബി തന്നെയാണ് ഈ നിര്‍ദേശം മുന്നോട്ടുവെച്ചത്. ധാരാളം പേര്‍ ഇതു സംബന്ധിച്ച് ആവശ്യം ഉന്നയിക്കുന്നുണ്ടെന്നും അതിനാലാണ് നിര്‍ദേശം മുന്നോട്ടുവെക്കുന്നതെന്നും മന്ത്രി ആമുഖമായി പറഞ്ഞു. Continue reading

1 അഭിപ്രായം

Filed under കേരളം, നിയമം, വാര്‍ത്ത, വിദ്യാഭ്യാസം, സര്‍ക്കാര്‍, സാങ്കേതികം

രജിസ്‌ട്രേഷനില്ലാത്ത സ്വകാര്യലാബുകളെയും സ്‌കാനിങ്‌സെന്റുകളെയും തടയാന്‍ നിയമംവരുന്നു

പാലക്കാട്: സംസ്ഥാനത്തെ രജിസ്‌ട്രേഷനില്ലാത്ത സ്വകാര്യ ലബോറട്ടറികളുടെയും സ്‌കാനിങ്‌സെന്റുകളുടെയും പ്രവര്‍ത്തനം തടയാന്‍ കേരള ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് രജിസ്‌ട്രേഷന്‍ ആന്‍ഡ് റെഗുലേഷന്‍ ബില്ലില്‍ നിര്‍ദേശം. ഇത്തരം സ്ഥാപനങ്ങള്‍ക്ക് വന്‍തുക പിഴ ഈടാക്കാനാണ് കരട്ബില്ലില്‍ പറയുന്നത്. ഇവര്‍ക്ക് രജിസ്‌ട്രേഷന്‍ എടുക്കാന്‍ നിശ്ചിതകാലാവധി നല്‍കും. കുറ്റകരമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിരോധിക്കും. നിരക്കുകള്‍ ഏകീകരിക്കും. ലാബുകളുടെ പ്രവര്‍ത്തനം നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് സര്‍ക്കാര്‍ പുതിയബില്ല് കൊണ്ടുവരാന്‍ ഒരുങ്ങിയത്. Continue reading

ഒരു അഭിപ്രായം ഇടൂ

Filed under നിയമം, വാര്‍ത്ത, സര്‍ക്കാര്‍

പെറ്റി കേസിന് ക്വാട്ട നിശ്ചയിക്കരുത്; പോലീസിനോട് കോടതി

കോടതിയില്‍ ഹാജരാകല്‍: നോട്ടീസ് നല്‍കാന്‍ പോലീസിന് അധികാരമില്ല

പെറ്റി കേസില്‍ പോലീസിന് ക്വാട്ട നിശ്ചയിക്കുന്ന രീതി വാഹനമോടിക്കുന്നവര്‍ക്കും യാത്രക്കാര്‍ക്കുമൊക്കെ വലിയ അസൗകര്യവും വിഷമതകളുമാണ് സൃഷ്ടിക്കുന്നത്. കടുത്ത കുറ്റങ്ങള്‍ ചെയ്യുന്നവര്‍ ഒരു പരിശോധനയും കൂടാതെ ഒഴിവാക്കപ്പെടുമ്പോള്‍ പോലീസ് താരതമ്യേന ചെറിയ കുറ്റം ചെയ്യുന്നവരെ മാത്രം ലക്ഷ്യമിടുന്നത് വൈരുദ്ധ്യമാണ്

കൊച്ചി: പെറ്റി കേസ് ഉള്‍പ്പെടെയുള്ള ക്രിമിനല്‍ കേസുകളില്‍ കോടതിയില്‍ ഹാജരാകാനുള്ള നോട്ടീസ് നല്‍കാന്‍, എസ്.ഐ. ഉള്‍പ്പെടെയുള്ള പോലീസുദ്യോഗസ്ഥര്‍ക്ക് അധികാരമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. നിലവില്‍ പോലീസുദ്യോഗസ്ഥരാണ് അത്തരത്തില്‍ കോടതിയില്‍ ഹാജരാകാനുള്ള തീയതി നിര്‍ദേശിച്ച് നോട്ടീസ് നല്‍കുന്നത്. കോടതിയുടെ അധികാരപരിധിയിലേക്കുള്ള കടന്നുകയറ്റമാണിതെന്ന് ജസ്റ്റിസ് വി. രാംകുമാര്‍ വ്യക്തമാക്കി. Continue reading

ഒരു അഭിപ്രായം ഇടൂ

Filed under നിയമം, വാര്‍ത്ത

പ്രസിദ്ധീകരണ നിരോധം: സര്‍ക്കാറിന് സുപ്രീംകോടതി മാര്‍ഗരേഖ

ന്യൂദല്‍ഹി: പത്രങ്ങള്‍ക്കും പ്രസിദ്ധീകരണങ്ങള്‍ക്കും തടയിടാനുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ നീക്കം തടയാന്‍ സുപ്രീംകോടതി രംഗത്ത്. ആവിഷ്‌കാരസ്വാതന്ത്ര്യത്തിന്റെ സംരക്ഷണം ഉറപ്പാക്കാന്‍ ഒമ്പതിന മാര്‍ഗരേഖക്കും കോടതി രൂപംനല്‍കി.
പ്രസിദ്ധീകരണങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന എതിര്‍പ്പിനിടയാക്കുന്ന കാര്യങ്ങള്‍ ഏതൊക്കെയെന്ന് നിര്‍ണയിക്കുന്നത് ഈ മാര്‍ഗരേഖപ്രകാരമായിരിക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. വ്യക്തമായ ബോധ്യമില്ലാതെ, വൈകാരികതയും രാഷ്ട്രീയ താല്‍പര്യങ്ങളും മുന്‍നിര്‍ത്തി ഭരണകൂടങ്ങള്‍ പ്രസിദ്ധീകരണങ്ങള്‍ കണ്ടുകെട്ടുകയോ പുസ്തകങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുകയോ ചെയ്യുന്നത് വ്യാപകമാണ്. ഈ സാഹചര്യത്തിലാണ്‌കോടതി ഇടപെടല്‍. Continue reading

ഒരു അഭിപ്രായം ഇടൂ

Filed under നിയമം, മാധ്യമം, വാര്‍ത്ത

എല്ലാ സ്‌കൂളിലും രണ്ടുമാസത്തിനകം അടിസ്ഥാന സൗകര്യം ഉറപ്പാക്കണം-ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളിലും രണ്ട് മാസത്തിനകം കുടിവെള്ളം, മൂത്രപ്പുര തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.

സപ്തംബര്‍ 23നകം നടപടി റിപ്പോര്‍ട്ട് സര്‍ക്കാര്‍ നല്‍കണമെന്ന് ജസ്റ്റിസ് തോട്ടത്തില്‍ ബി.രാധാകൃഷ്ണനും ജസ്റ്റിസ് എസ്.എസ്. സതീശചന്ദ്രനും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു. റിപ്പോര്‍ട്ട് കോടതി സപ്തംബര്‍ 27ന് പരിഗണിക്കണം.
അടിസ്ഥാന സൗകര്യങ്ങളില്ലാത്ത സ്‌കൂളില്‍ അവ പണിയാന്‍ സ്ഥാപനങ്ങളും വ്യക്തികളും മുന്നോട്ടു വന്നതിനെ കോടതി അഭിനന്ദിച്ചു. (എല്ലാ ജില്ലയിലും ഏറ്റവും അര്‍ഹതപ്പെട്ട രണ്ട് സ്‌കൂളുകളില്‍ ടോയ്‌ലറ്റ് നിര്‍മിച്ചുനല്‍കാന്‍ ‘മാതൃഭൂമി’ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്).

പൊതു അപേക്ഷ ക്ഷണിച്ച് കൂടുതല്‍ പേര്‍ സഹായം നല്‍കാന്‍ തയ്യാറുണ്ടോ എന്ന് അറിയണം. ഇത്തരം സാമ്പത്തിക സഹായം കൂടി വിനിയോഗിച്ച് സര്‍ക്കാര്‍ സ്‌കൂളുകളില്‍ എത്രയുംവേഗം സൗകര്യം ഏര്‍പ്പെടുത്തണമെന്നാണ് കോടതിയുടെ നിര്‍ദേശം.
നിലവില്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ 49 എണ്ണത്തില്‍ ടോയ്‌ലറ്റില്ല. 66 സ്‌കൂളില്‍ മൂത്രപ്പുരയും 70 എണ്ണത്തില്‍ കുടിവെള്ളവും ഇല്ല. എയ്ഡഡ് മേഖലയില്‍ 209 സ്‌കൂളുകളില്‍ ടോയ്‌ലറ്റും 195 എണ്ണത്തില്‍ മൂത്രപ്പുരയും 120 എണ്ണത്തില്‍ കുടിവെള്ളവും ഇല്ല. സ്‌കൂളില്‍ പ്രാഥമിക സൗകര്യങ്ങള്‍ വിദ്യാര്‍ഥികളുടെ അവകാശമാണ്. അതില്‍ സര്‍ക്കാര്‍ സ്‌കൂളെന്നോ എയ്ഡഡെന്നോ വിവേചനമില്ല. രണ്ട് മാസത്തിനകം അടിസ്ഥാന സൗകര്യം ഏര്‍പ്പെടുത്താത്ത എയ്ഡഡ് സ്‌കൂളുകളുടെ മാനേജര്‍മാര്‍ക്ക് നോട്ടീസ് നല്‍കി നിയമാനുസൃത നടപടി ആരംഭിക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

എല്ലാ എയ്ഡഡ് സ്‌കൂളിലും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അന്വേഷണം നടത്തണം. പ്രാഥമിക സൗകര്യം ഒരുക്കി നല്‍കേണ്ടതിന്റെ പ്രാധാന്യം അറിയാത്ത സ്‌കൂള്‍ മാനേജര്‍മാര്‍ പ്രസ്തുത പദവിയില്‍ തുടരുന്നതില്‍ അര്‍ഥമില്ലെന്ന് കോടതി വിലയിരുത്തി. പല സ്‌കൂളുകളിലും വേണ്ടത്ര മൂത്രപ്പുരയും വെള്ളമുള്ള ടോയ്‌ലറ്റും കുടിവെള്ള സംവിധാനവും ഇല്ലെന്ന് ചൂണ്ടിക്കാട്ടി കേരള ശാസ്ത്രസാഹിത്യപരിഷത്തിന്റെ വടക്കാഞ്ചേരി ഘടകം നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് ഇത്.

ലിങ്ക് – മാതൃഭൂമി

ഒരു അഭിപ്രായം ഇടൂ

Filed under നിയമം, വാര്‍ത്ത, വിദ്യാഭ്യാസം

പാകിസ്ഥാന്‍ ഗൂഗിളും, യാഹുവും ഉള്‍പ്പെടെ ഒമ്പത് വെബ്സൈറ്റുകള്‍ നിരോധിച്ചു

ഇസ്ളാമാബാദ്: മതനിന്ദ ഉണ്ടെന്ന കാരണം ചൂണ്ടിക്കാട്ടി പാകിസ്ഥാന്‍ കോടതി ഗൂഗിളും, യാഹുവും, ഹോട്ടമെയിലും ഉള്‍പ്പെടെ ഒമ്പതു വെബ്സൈറ്റുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയതായി റിപ്പോര്‍ട്ട്. എന്നാല്‍ ഇക്കാര്യം അധികാരികള്‍ സ്ഥിരീകരിച്ചിട്ടില്ല.
ലാഹോര്‍ ഹൈക്കോടതിയുടെ ബഹവല്‍പൂര്‍ ബഞ്ചാണ് ഈ വെബ്സൈറ്റുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. എം.എസ്.എന്‍, യു ട്യൂബ്, ബിംഗ്, ആമസോണ്‍ എന്നിവയാണ് നിരോധിച്ച മറ്റു വെബ്സൈറ്റുകള്‍. മതവിശ്വാസത്തെ ഹനിക്കുന്ന തരത്തിലുള്ള വാര്‍ത്തകള്‍ നല്‍കിയെന്ന് ആരോപിച്ച് മുഹമ്മദ് സിദ്ദിഖ് എന്നയാളാണ് ഹര്‍ജി നല്‍കിയത്. കൂടാതെ വിശദ വിവരങ്ങള്‍ ഹാജരാക്കാനും പാകിസ്ഥാന്‍ ടെലികമ്മ്യൂണിക്കേഷന്‍ അതോറിറ്റിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ലിങ്ക് – കേരളകൗമുദി

ഒരു അഭിപ്രായം ഇടൂ

Filed under നിയമം, വാര്‍ത്ത, സാങ്കേതികം