Category Archives: കാര്‍ഷികം

കൊയ്യാന്‍ ആളില്ല: കുട്ടനാട്ടില്‍ 5000 ഏക്കറിലെ നെല്ല് നശിച്ചു

നൂറ്റിയന്‍പത് ദിവസം കഴിഞ്ഞിട്ടും കൊയ്യാനാകാതെ മഴയില്‍ കിളിര്‍ത്ത് നശിച്ച നെല്‍ച്ചെടികളുമായി രാമങ്കരി പറക്കുഴി കിളിരുവാക്കപ്പാടത്തെ കര്‍ഷകന്‍.

കുട്ടനാട്: കൊയ്യാന്‍ തൊഴിലാളികളില്ലാത്തതിനാല്‍ കുട്ടനാട്ടില്‍ 5000 ഏക്കര്‍ പാടശേഖരത്തെ നെല്ല് നശിച്ചു. വിളഞ്ഞ നെല്ല് കൊയ്തെടുക്കാന്‍ കര്‍ഷകത്തൊഴിലാളികളെ ലഭ്യമാക്കുമെന്നു ജില്ലാ ഭരണകൂടം ഉറപ്പുനല്‍കിയിരുന്നെങ്കിലും ഒരു തൊഴിലാളിയെപ്പോലും ലഭിച്ചില്ലെന്നു കര്‍ഷകര്‍ പറയുന്നു. ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതൃത്വവും തിരഞ്ഞെടുപ്പിന്റെ തിരക്കിലായതോടെ കര്‍ഷകരുടെ ദുരിതം ആരും കാണുന്നില്ല.നെല്ല് കൊയ്യാന്‍ പാകമായ ദിവസം മുതല്‍ മഴ തുടങ്ങി. വെള്ളപ്പൊക്കത്തില്‍ പാടശേഖരങ്ങള്‍ മുങ്ങി. നെല്ല് നശിച്ചു. Continue reading

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under കാര്‍ഷികം, കൃഷി, കേരളം, വാര്‍ത്ത

കൃഷിഭൂമി കോര്‍പറേറ്റ് മുതലാളിമാരുടെ കൈകളില്‍: സായ്‌നാഥ്


കോഴിക്കോട്: കൃഷിഭൂമി കോര്‍പറേറ്റ് മുതലാളിമാരില്‍ എത്തിക്കാനുള്ള ശ്രമമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നതെന്ന് മാഗ്സസെ അവാര്‍ഡ് ജേതാവും പ്രശസ്ത പത്രപ്രവര്‍ത്തകനുമായ പി.സായ്നാഥ്.

സൌത്ത് സോണ്‍ ഇന്‍ഷ്വറന്‍സ് എംപ്ളോയീസ് ഫെഡറേഷന്‍ കോഴിക്കോട്ട് സംഘടിപ്പിച്ച ‘ കാര്‍ഷിക പ്രതിസന്ധി, വിലക്കയറ്റം, ഭക്ഷ്യസുരക്ഷ’ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭക്ഷ്യസുരക്ഷ സാധ്യമാക്കാനുള്ള നയങ്ങളാണ് സര്‍ക്കാരിന്റേത്. എന്നാല്‍, ഈനയംമൂലം കാര്‍ഷിക വായ്പയുടെ സിംഹഭാഗവും അംബാനിമാരിലേക്കാണ് എത്തുന്നത്. Continue reading

ഒരു അഭിപ്രായം ഇടൂ

Filed under കാര്‍ഷികം, കൃഷി, വായ്പ, വാര്‍ത്ത, സര്‍ക്കാര്‍, സാമ്പത്തികം

കര്‍ഷകരില്‍നിന്ന് അറിവ് സമാഹരിക്കാന്‍ പദ്ധതി

തൃശൂര്‍: പഠന മുറികളില്‍നിന്നു കൃഷിവകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ പറിച്ചുനടാന്‍ ആസൂത്രണ ബോര്‍ഡിന്റെ ശുപാര്‍ശ. കര്‍ഷകരില്‍ വിജ്ഞാനം കുത്തിനിറയ്ക്കുന്ന പതിവു രീതിക്കു പകരം വിജയകരമായി പരീക്ഷിക്കപ്പെട്ട കൃഷിരീതികള്‍ കര്‍ഷകരില്‍നിന്നു സമാഹരിക്കുന്ന പദ്ധതി ആസൂത്രണ ബോര്‍ഡ് സര്‍ക്കാരിനു സമര്‍പ്പിച്ചു.

ഭക്ഷ്യോല്‍പാദനം വര്‍ധിപ്പിക്കുന്നതിനുള്ള വിവിധ പദ്ധതികളുടെ ഭാഗമായാണു ലീഡ് ഫാര്‍മര്‍ സെന്റേഡ് എക്സ്റ്റന്‍ഷന്‍ ആന്‍ഡ് ഡെലിവറി സര്‍വീസ് (ലീഡ്സ്) എന്നു പേരിട്ടിരിക്കുന്ന പുതിയ പദ്ധതിക്കു രൂപം നല്‍കിയത്. കാര്‍ഷിക മേഖലയിലെ ഗവേഷണ സ്ഥാപനങ്ങളില്‍നിന്നുള്ള അറിവുകള്‍ കര്‍ഷകരില്‍ എത്തിക്കുന്ന ഇപ്പോഴത്തെ പ്രവര്‍ത്തനം ഫലപ്രദമല്ലെന്നാണ് ആസൂത്രണ ബോര്‍ഡിന്റെ അഭിപ്രായം. Continue reading

ഒരു അഭിപ്രായം ഇടൂ

Filed under കാര്‍ഷികം, കേരളം, വാര്‍ത്ത

സംസ്ഥാന സഹകരണ ബാങ്ക് കാര്‍ഷികവിള വായ്‌പ പലിശ കൂട്ടി

പാലക്കാട്: നബാര്‍ഡില്‍ നിന്നുള്ള കാര്‍ഷിക പുനര്‍വായ്പ മുടങ്ങിയതിനെത്തുടര്‍ന്നുള്ള പ്രതിസന്ധി മറികടക്കാന്‍ സംസ്ഥാന സഹകരണബാങ്ക് കാര്‍ഷികവിളവായ്പയുടെ പലിശനിരക്ക് അരശതമാനം കൂട്ടി.

ജില്ലാ സഹകരണബാങ്കുകള്‍ പ്രാഥമിക സഹകരണ സംഘങ്ങള്‍ക്ക് നല്‍കുന്ന വായ്പയുടെ പലിശനിരക്കാണ് കൂട്ടിയിരിക്കുന്നത്. ഇത് പ്രാഥമിക സഹകരണ സംഘങ്ങളെ സാമ്പത്തികപ്രതിസന്ധിയിലാക്കും. പുതിയ തീരുമാനം 2009 ഏപ്രില്‍ ഒന്നുമുതല്‍ മുന്‍കാല പ്രാബല്യത്തോടെ നടപ്പാക്കണമെന്നാണ് ഉത്തരവ്.

സംസ്ഥാന സഹകരണബാങ്കിന് ഓഹരിമൂലധനത്തെക്കാള്‍ കൂടുതല്‍ ബാധ്യതയുള്ളതിനാല്‍ നബാര്‍ഡ് കഴിഞ്ഞ സാമ്പത്തികവര്‍ഷംമുതല്‍ വായ്പപരിധി നിശ്ചയിച്ചിരുന്നില്ല. കൂടുതല്‍ കാര്‍ഷികവായ്പ നല്‍കണമെന്ന നിര്‍ദേശം നടപ്പാക്കാന്‍ പുനര്‍വായ്പ ആവശ്യപ്പെട്ടെങ്കിലും 2009-10 വര്‍ഷത്തേക്ക് സംസ്ഥാന സഹകരണബാങ്കിന് നബാര്‍ഡ് ഫണ്ട് അനുവദിച്ചിരുന്നില്ല. ഇതോടെ കാര്‍ഷികവായ്പയ്ക്കുള്ള ഫണ്ട് സംസ്ഥാന സഹകരണബാങ്ക്തന്നെ കണ്ടെത്തേണ്ട സ്ഥിതിവന്നു.

കാര്‍ഷികവിളവായ്പ നല്‍കാന്‍ നബാര്‍ഡില്‍നിന്ന് സംസ്ഥാന സഹകരണബാങ്ക് വായ്പവാങ്ങി അഞ്ചരശതമാനം പലിശയ്ക്കാണ് ജില്ലാ സഹകരണബാങ്കുകള്‍ക്ക് നല്‍കിയിരുന്നത്. ജില്ലാബാങ്കുകള്‍ ഈ ഫണ്ട് ആറ് ശതമാനം പലിശയ്ക്ക് പ്രാഥമിക സഹകരണസംഘങ്ങള്‍ക്കും സംഘങ്ങള്‍ കര്‍ഷകര്‍ക്ക് ഏഴുശതമാനം പലിശയ്ക്കും വായ്പ നല്‍കും. കര്‍ഷകരുടെ തിരിച്ചടവില്‍ കിട്ടുന്ന പലിശയില്‍ ഒരു ശതമാനം പ്രാഥമികസംഘങ്ങള്‍ക്ക് കിട്ടിയിരുന്നു. എന്നാല്‍, ഇപ്പോള്‍ സംസ്ഥാന സഹകരണ ബാങ്ക് അരശതമാനം പലിശകൂട്ടിയതോടെ ജില്ലാ ബാങ്ക് നിരക്ക് ആറരശതമാനമാക്കി. ഇതോടെ പ്രാഥമികസംഘങ്ങളുടെ ലാഭം അരശതമാനമായി കുറഞ്ഞു.

2010 ജൂണ്‍ 21നാണ് പലിശനിരക്ക് അരശതമാനം കൂട്ടിക്കൊണ്ടുള്ള ജില്ലാബാങ്കുകളുടെ സര്‍ക്കുലര്‍ ഇറങ്ങിയത്. ഒരുവര്‍ഷ കാലാവധിയില്‍ ഏഴുശതമാനം നിരക്കില്‍ പരമാവധി മൂന്നുലക്ഷംരൂപവരെയാണ് ഹ്രസ്വകാല കാര്‍ഷികവിളവായ്പകള്‍ നല്‍കുന്നത്. പാലക്കാട്ടെ ഓരോസംഘവും ചുരുങ്ങിയത് ഒന്നരക്കോടിവരെ ഈ വായ്പനല്‍കുന്നുണ്ട്.

കൂട്ടിയ പലിശ മുന്‍കാല പ്രാബല്യത്തോടെ നല്‍കണമെന്നതിനാല്‍ ഒരുവര്‍ഷത്തെ പലിശകൂടി അധികം നല്‍കേണ്ടിവരും.

പുതിയ തീരുമാനം തത്കാലം കര്‍ഷകരെ ബാധിക്കില്ലെങ്കിലും പ്രാഥമിക സഹകരണസംഘങ്ങളുടെ കാര്‍ഷിക വായ്പ നല്‍കലിനെ ബാധിച്ചേക്കും.

ലിങ്ക് – മാതൃഭൂമി

ഒരു അഭിപ്രായം ഇടൂ

Filed under കാര്‍ഷികം, കേരളം, വായ്പ, വാര്‍ത്ത

ആദായം കിട്ടേണ്ടത് കര്‍ഷകനു തന്നെ

കാര്‍ഷികരംഗത്ത് ഉത്പാദനം വര്‍ധിച്ചാല്‍ എല്ലാമായി എന്നാണ് പൊതുവെ ധാരണ. വിപണിയില്‍ ധാന്യങ്ങള്‍ കുറഞ്ഞ വിലയ്ക്ക് സുലഭമാകുന്ന അവസ്ഥ സാധാരണ ഉപഭോക്താക്കളുടെ വീക്ഷണത്തില്‍ ക്ഷേമകരം എന്ന വിശേഷണം അര്‍ഹിക്കുന്നതാണ്. ആ സമൃദ്ധിക്ക് പിന്നിലെ അധ്വാനത്തിന്റെയും കയ്പുനീരിന്റെയും കഥകള്‍ ചികഞ്ഞ് മനസ്സിലാക്കാന്‍ അധികമാരും മെനക്കെടാറില്ല. ഈ സാഹചര്യത്തില്‍ കര്‍ഷകര്‍ക്ക് കൂടുതല്‍ ആദായം കിട്ടുമെന്ന് ഉറപ്പിക്കാനാവാതെ ഉണ്ടാകുന്ന ഉത്പാദനവര്‍ധന കാര്‍ഷിക മേഖലയുടെ മൊത്തത്തിലുള്ള വളര്‍ച്ചയുടെ സൂചകമായി കണക്കാക്കാനാവില്ലെന്ന ആസൂത്രണ കമ്മീഷനംഗം അഭിജിത് സെന്നിന്റെ പരാമര്‍ശം സവിശേഷശ്രദ്ധ പതിയേണ്ട ഒന്നാണ്. ഹരിതവിപ്ലവ നാളുകളിലേതില്‍ നിന്ന് വ്യത്യസ്തമായ രീതിയില്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യേണ്ടതുണ്ടെന്നാണ് ന്യൂഡല്‍ഹിയിലെ കാര്‍ഷിക ഗവേഷണ കൗണ്‍സിലില്‍ ബി. പി. പാല്‍ സ്മാരക പ്രഭാഷണത്തില്‍ അദ്ദേഹം പറഞ്ഞത്. അത്യുത്പാദനശേഷിയുള്ള പുതിയ വിത്തിനങ്ങളുടെയും ആധുനിക കൃഷി സമ്പ്രദായങ്ങളുടെയും ബലത്തില്‍ ഉത്പാദനം കൂടുന്നുണ്ടെങ്കിലും കൃഷിയിടങ്ങളുടെ വിസ്തൃതി ഭയാനകമാംവണ്ണം കുറഞ്ഞുവരുന്നതിന്റെ കാര്യകാരണങ്ങളിലേക്ക് അടിയന്തര ശ്രദ്ധപതിയേണ്ടതിന്റെ ആവശ്യകതയിലേക്കാണ് യഥാര്‍ഥത്തില്‍ അദ്ദേഹം വിരല്‍ ചൂണ്ടുന്നത്.

ഉത്പന്നങ്ങള്‍ക്ക്, കൃഷിച്ചെലവ് കഴിഞ്ഞ് മിച്ചംവെക്കാന്‍ പാകത്തിന് വില കിട്ടിയില്ലെങ്കില്‍ കര്‍ഷകര്‍ പിടിച്ചുനില്‍ക്കാനാവാത്ത അവസ്ഥയിലെത്തുക സ്വാഭാവികമാണ്. ആ സാഹചര്യത്തിലാണ് പലരും കൃഷി ഉപേക്ഷിക്കാന്‍ പോലും തയ്യാറാകുന്നത്. ചിലര്‍ നിലം തരിശാക്കി ഇടുമ്പോള്‍ മറ്റു ചിലര്‍ വയലുകള്‍ നികത്തി കൂടുതല്‍ ആദായകരമായ മറ്റെന്തെങ്കിലും കാര്യത്തിന് ഉപയോഗപ്പെടുത്തുന്നു. അതിന് പഴിക്കേണ്ടത് കര്‍ഷകരെയല്ല. അത്തരം സ്ഥിതിവിശേഷം ഒഴിവാക്കാന്‍ ചുമതലപ്പെട്ട സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും രാഷ്ട്രീയ നേതൃത്വങ്ങള്‍ക്കും ശാസ്ത്രസമൂഹത്തിനും വരെ അതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനാവില്ല. ഭക്ഷ്യോത്പാദന രംഗത്ത് രാജ്യത്തെ സ്വയം പര്യാപ്തതയിലേക്കും സമൃദ്ധിയിലേക്കും നയിച്ച ഹരിതവിപ്ലവം പോലും കര്‍ഷകരുടെ വരുമാനവര്‍ധനയ്ക്ക് ഒട്ടും ഊന്നല്‍ നല്‍കിയിരുന്നില്ല എന്ന വസ്തുത കാണാതിരുന്നുകൂടാ. വിളവ് വര്‍ധിപ്പിക്കുക എന്ന ഏകമുഖലക്ഷ്യമാണ് പദ്ധതി നടത്തിപ്പുകാര്‍ക്കെല്ലാം അന്നും ഇന്നും ഉള്ളത്. അതിന്റെ ഫലമായി ഉത്പാദകര്‍ ദരിദ്രരായിത്തന്നെ തുടരുന്നു. കാര്‍ഷിക സാക്ഷരതയുടെ കാര്യത്തിലും അവര്‍ ഏറെ പിന്നിലായി. കൃഷി ശാസ്ത്രജ്ഞരുടെയും ആസൂത്രകരുടെയും ഭാഗത്തുനിന്നുണ്ടായ ഈ വീഴ്ച പരിഹരിക്കാനുള്ള നടപടികള്‍ ഇനിയെങ്കിലും കൈക്കൊള്ളാന്‍ അമാന്തിക്കാതിരുന്നാല്‍ മതി. അതേ ലക്ഷ്യം വെച്ച് സാമ്പത്തിക വിദഗ്ധരുടെ മസ്തിഷ്‌കവും ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു.

ഏറെ വൈദഗ്ദ്ധ്യമൊന്നും അവകാശപ്പെടാനില്ലാത്തവര്‍ക്കുപോലും കൃഷിഭൂമിയില്‍ വിജയഗാഥകള്‍ രചിക്കാന്‍ കഴിയുമെന്നതിന് കേരളം തന്നെ സാക്ഷിയാണ്. കോഴിക്കോട് നഗരത്തോട് തൊട്ടുരുമ്മിക്കിടക്കുന്ന വേങ്ങേരിയില്‍ തരിശിട്ടിരുന്ന പത്തേക്കറോളം നെല്‍വയലില്‍ വിളവിറക്കിക്കൊണ്ട് തുടക്കം കുറിച്ച കൂട്ടായ്മ ഒരു ഗ്രാമത്തെയൊന്നാകെ കാര്‍ഷിക, ഭക്ഷ്യ, തൊഴില്‍ മേഖലകളില്‍ സ്വയംപര്യാപ്തതയിലേക്കുയര്‍ത്തിക്കൊണ്ടിരിക്കുന്ന അത്ഭുതകഥ ഇക്കഴിഞ്ഞ ആഴ്ച ‘മാതൃഭൂമി’ വാരാന്തപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചിരുന്നു. പരമ്പരാഗതകര്‍ഷകരുടെ മാത്രം സഹായത്തോടെ ജൈവകൃഷി സമ്പ്രദായത്തിലൂടെ ധാന്യങ്ങളും പച്ചക്കറികളും കൃഷി ചെയ്ത് വിളവുകള്‍ പരസ്​പരം പങ്കിട്ടെടുക്കുന്ന മാതൃകയാണ് വേങ്ങേരിക്കാര്‍ ലോകസമക്ഷം അവതരിപ്പിക്കുന്നത്. സാമ്പത്തിക, കാര്‍ഷിക, ആസൂത്രണ രംഗത്തെ വിദഗ്ധര്‍ മനസ്സിരുത്തിയാല്‍ കൂടുതല്‍ ഫലം കിട്ടുമെന്നതിന്റെ വ്യക്തമായ സൂചനയാണ് ആ സംരംഭം. ഉത്പാദകരുടെ പ്രാഥമിക സഹകരണ സംഘങ്ങള്‍ വഴി ഉത്പന്നം സംഭരിച്ച് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സംവിധാനത്തിലൂടെ വിലനിര്‍ണയവും വിപണനവും നടത്തുന്ന ‘മില്‍മ’ മറ്റൊരു മാതൃകയാണ്. ധാന്യ വിളകളുടെ കാര്യത്തിലും എന്തുകൊണ്ട് ആ മാര്‍ഗം പരീക്ഷിച്ചുകൂടാ? വിപണന വിലയുടെ ഏറിയ കൂറും ഉത്പാദകന്റെ കൈവശം തന്നെ എത്തിച്ചേരുന്നു എന്നതാണ് ആ സംവിധാനത്തിന്റെ നേട്ടം. കൃഷിയെ സര്‍വനാശത്തില്‍ നിന്ന് കരകയറ്റാന്‍ ഇത്തരം മാര്‍ഗങ്ങള്‍ ഇനിയും പലതും ഉണ്ടാവും. അതുകണ്ടെത്തി നടപ്പാക്കാനുള്ള മനസ്സുവേണമെന്നുമാത്രം.

ലിങ്ക് – മാതൃഭൂമി

ഒരു അഭിപ്രായം ഇടൂ

Filed under കാര്‍ഷികം, കൃഷി, കേരളം, വാര്‍ത്ത

കീടനാശിനിയായി എന്‍ഡോസള്‍ഫാന്‍; തമിഴ്‌വിളകള്‍ ആശങ്കയുയര്‍ത്തുന്നു

നെയ്യാറ്റിന്‍കര : കേരളത്തിലും വികസിതരാഷ്ട്രങ്ങളിലും നിരോധിച്ച എന്‍ഡോസള്‍ഫാന്‍ കീടനാശിനി ഉപയോഗിച്ച് വിളവെടുക്കുന്ന തമിഴ് കാര്‍ഷിക വിഭവങ്ങള്‍ അതിര്‍ത്തി കടന്ന് കേരളത്തില്‍ നിര്‍ലോഭം വിറ്റഴിക്കപ്പെടുന്നു. തമിഴ്നാട്ടില്‍ നിന്നും വരുന്ന അറവുമാടുകള്‍, പാല്‍ എന്നിവ പരിശോധിക്കാന്‍ അതിര്‍ത്തിയിലെ മൃഗസംരക്ഷ വകുപ്പ് വക ചെക്ക് പോസ്റ്റില്‍ സംവിധാനമുണ്ടെങ്കിലും നിരോധിക്കപ്പെട്ട കീടനാശിനികള്‍ ഉപയോഗിച്ചു കൃഷി ചെയ്യുന്ന വിഭവങ്ങള്‍ കണ്ടെത്താന്‍ കഴിയില്ല. എന്‍ഡോസള്‍ഫാന്‍ ക്യാന്‍സര്‍ ഉള്‍പ്പെടെയുള്ള രോഗം പിടിപെടാന്‍ കാരണമാകുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഭാവിതലമുറയെ വരെ ബാധിക്കുന്നതാണ് ഇതിന്റെ വിഷാംശമെന്നും ഗവേഷണഫലമുണ്ട്.

ഇതേ തുടര്‍ന്ന് കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ എന്‍ഡോസള്‍ഫാന്‍ നിരോധിച്ചുവെങ്കിലും തമിഴ്നാട്ടില്‍ കര്‍ശനനിരോധനം ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് തമിഴ്കര്‍ഷകര്‍ പറയുന്നു. വാഴത്തോട്ടങ്ങളിലും പച്ചക്കറിപ്പാടങ്ങളിലും എന്തിന് നെല്‍പ്പാടങ്ങളില്‍ പോലും കീടനാശിനിയായി ഉപയോഗിക്കുന്നത് ഹാറ്റ് കിറ്റ്, സോഫ്ന എന്‍ഡോസള്‍ഫാന്‍ തുടങ്ങിയവയാണ്. . മധുര,തേനി, തിരുനെല്‍വേലി ജില്ലകളിലെ കൃഷിയിടങ്ങളിലാണ് അധികവും എന്‍ഡോസള്‍ഫാന്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുള്ളത്. ഈ സ്ഥലങ്ങളില്‍ നിന്നുമാണ് അധികമായും പച്ചക്കറിയും പഴവര്‍ഗങ്ങളും കേരളത്തിലേക്ക് എത്തുന്നതും.

വ്യാപകമായി വിറ്റഴിക്കപ്പെടുന്ന തണ്ണിമത്തനും കൂടുതലായി കൃഷി ചെയ്യുന്നത് മധുര പ്രദേശത്താണ്. തമിഴ്നാട്ടില്‍ നിന്നും വരുന്ന പഴം-പച്ചക്കറി എന്നിവയില്‍ എന്‍ഡോസള്‍ഫാന്റെ അംശം അടങ്ങിയിട്ടുണ്ടോയൊന്ന് പരിശോധിക്കുവാന്‍ അധികൃതര്‍ തയ്യാറാവണമെന്ന് ആവശ്യം ഉയര്‍ന്നിട്ടുണ്ട്.

ലിങ്ക് – കേരളകൌമുദി

ഒരു അഭിപ്രായം ഇടൂ

Filed under ആരോഗ്യം, കാര്‍ഷികം, കൃഷി, വാര്‍ത്ത

ഇവിടെ പാലിന് 13 രൂപ!

കല്‍പ്പറ്റ: പശുവുണ്ട്; ആലയുണ്ട്; പോറ്റാന്‍ തയ്യാറുള്ള മനുഷ്യരുണ്ട്; ധാരാളം പാലുമുണ്ട്.
എന്നാല്‍, സംഭരിക്കാന്‍ സൊസൈറ്റിയില്ല.
സബ്സിഡി നല്കാന്‍ സര്‍ക്കാരില്ല.
ആനുകൂല്യങ്ങള്‍ നല്കാന്‍ അധികാരികളില്ല.
എന്നിട്ടും കണ്ണന്‍വയലിലെ ആദികന്നഡിഗര്‍ കാലി മേയ്ക്കുന്നു. തമിഴ്നാട് അതിര്‍ത്തിയിലെ ഈ അംബേദ്കര്‍ കോളനിയില്‍ അമ്പതോളം ക്ഷീരകര്‍ഷകരുണ്ട്. 150 ഓളം പശുക്കളും. എല്ലാം നല്ല നാടന്‍ ഇനങ്ങള്‍.
ഹോര്‍മോണ്‍ കുത്തിവയ്പില്ല.
ക്ഷീരോത്തേജക മരുന്നുകളുമില്ല.
എന്നിട്ടും ശരാശരി അഞ്ചെട്ട് ലിറ്റര്‍ പാല്‍ നല്കുന്നു. കറുകമേടുകളില്‍ നിന്ന് അകിട് ചുരന്നെത്തുന്ന സംശുദ്ധമായ പാല്‍.
പക്ഷേ, കണ്ണന്‍വയലിന്റെ ഇരുപത് കിലോമീറ്റര്‍ ചുറ്റളവില്‍ പാല്‍സംഭരണ കേന്ദ്രങ്ങളില്ല. വീടുവീടാന്തരം കയറിയിറങ്ങിയാണ് വില്പന. കിട്ടുന്നത് ലിറ്ററിന് 13 രൂപ. ചേരമ്പാടിയിലെ ഹോട്ടലുകളില്‍ എത്തിച്ചാല്‍ 16 രൂപ കിട്ടും. പക്ഷേ, അതിന് 10 രൂപ ബസ്സിന് മുടക്കണം.
ലിറ്ററിന് 25 രൂപയെങ്കിലും കിട്ടാന്‍വേണ്ടി ക്ഷീരകര്‍ഷകര്‍ ഇന്ന് വയനാട്ടില്‍ ബന്ത് നടത്തുമ്പോള്‍ ഇവിടത്തെ കര്‍ഷകനായ മാധവന് ഇതേ പറയാനുള്ളൂ:
“ആലു വ്യാപാര നഷ്ടദല്ലി. ആലു സൊസൈറ്റി ബേക്കു” (പാല്‍ കച്ചവടം നഷ്ടമാണ്. പാലെടുക്കാന്‍ സൊസൈറ്റി വേണം).
സൊസൈറ്റി ഇല്ലാഞ്ഞിട്ടും
നല്ല വില കിട്ടാഞ്ഞിട്ടും
കാലിയെ കൈയൊഴിയാനാവുന്നില്ല.
“തലമുറകളായി കാലി വളര്‍ത്തലാണ് ഞങ്ങളുടെ തൊഴില്‍. രക്തത്തിലലിഞ്ഞുപോയി സാര്‍”.

ലിങ്ക് – കേരളകൌമുദി

2അഭിപ്രായങ്ങള്‍

Filed under കാര്‍ഷികം, വാര്‍ത്ത