Category Archives: ജലം

പെരുമഴയില്‍ മരണം ഏഴായി

കനത്ത മഴയെ തുടര്‍ന്ന് ഇന്നലെ മൂന്നുപേര്‍ കൂടിമരിച്ചതോടെ സംസ്ഥാനത്തു ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം ഏഴായി. തെക്കന്‍ കേരളത്തിനു പുറമേ മധ്യ കേരളത്തിലേക്കും വ്യാപിച്ച മഴ, അടുത്ത രണ്ടുദിവസം വടക്കന്‍ കേരളത്തിലും കോരിച്ചൊരിയുമെന്നാണു പ്രവചനം.

ആലപ്പുഴയില്‍ ഇന്നലെ ജോലികഴിഞ്ഞു മടങ്ങിയ കര്‍ഷക തൊഴിലാളി കൈനകരി കായിപ്പുറം പോണേല്‍ നാല്‍പ്പതില്‍ ഷാജി (45) കാല്‍വഴുതി തോട്ടില്‍ വീണും തൃശൂരില്‍ ചാവക്കാട് അമ്പലത്തു വീട്ടില്‍ ബഷീര്‍ (38) ദേശീയപാത 17ല്‍ ഒരുമനയൂര്‍ ഓവുപാലത്തിനു സമീപം വെള്ളക്കുഴിയില്‍ വീണ ബൈക്കില്‍ നിന്നു തെറിച്ചുവീണും (38) തൃശൂര്‍ തലപ്പിള്ളി കിള്ളിമംഗലം അബ്ദുല്‍ റഹ്മാന്‍ കുളത്തില്‍ വീണുമാണു മരിച്ചത്.മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ഒരുലക്ഷം രൂപയും വീടു നഷ്ടപ്പെട്ടവര്‍ക്കു നഷ്ടത്തിന്റെ തോത് അനുസരിച്ച് ഒരു ലക്ഷം രൂപ വരെയും ധനസഹായം നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു. Continue reading

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under കേരളം, ജലം, വാര്‍ത്ത

റോഡ് കുഴിക്കാന്‍ അനുമതിയില്ല; ജപ്പാന്‍ ശുദ്ധജല പദ്ധതി വഴിമുട്ടി

കോട്ടയം: റോഡ് കുഴിക്കാന്‍ പിഡബ്ള്യൂഡി അനുമതി കൊടുക്കാതാ യതോടെ ജപ്പാന്‍ ശുദ്ധജല പദ്ധതിയുടെ പൈപ്പിടല്‍ പ്രവര്‍ത്തനങ്ങള്‍ മൂന്നുമാസമായി നിലച്ചു. ഇതോടെ പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അനിശ്ചിതത്വത്തിലായി.മഴക്കാലത്തു റോഡ് കുഴിക്കാന്‍ ആര്‍ക്കും അനുമതി കൊടുക്കേണ്ടന്ന പൊതുമരാമത്തു വകുപ്പിന്റെ തീരുമാനമാണു ജപ്പാന്‍ പദ്ധതിക്കും വിലങ്ങുതടിയായത്. Continue reading

ഒരു അഭിപ്രായം ഇടൂ

Filed under കേരളം, ജലം, വാര്‍ത്ത

മാരക രാസവളങ്ങളും കീടനാശിനികളും പുഴയില്‍തള്ളി

ആലക്കോട്(കണ്ണൂര്‍): ആലക്കോട് പഞ്ചായത്തിലെ നെടുവോട്-പരപ്പ റോഡില്‍ കുട്ടാപറമ്പ് പാലത്തിനു സമീപത്തു പുഴയില്‍ മാരക രാസവളങ്ങളും കീടനാശിനികളും ഒഴുക്കിയ നിലയില്‍ കണ്െടത്തി. ടാഗ്കോപ്പ് -50, മള്‍ട്ടിപ്ളക്സ്, ടേക്ക് ടാബ്്ലറ്റ്, ബെനോമിക്്സ് 50, എക്കാലക്്സ്, ജയ്ഫിന്‍ -20, ബിനോമില്‍, ജവ്വാ, റൌണ്ടപ്പ്, മോണോ ബിറ്റ്, ബെനോലേറ്റ്, സിമെര്‍, ഫ്യൂറിഡാന്‍ എന്നീ കെമിക്കല്‍സുകളും കാലാവധി കഴിഞ്ഞ വളങ്ങളുമാണ് പുഴയോരത്ത് തള്ളിയത്. ദുര്‍ഗന്ധം പരന്നതിനെത്തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് ഇവ കണ്െടത്തിയത്. കാലാവധി കഴിഞ്ഞ കീടനാശിനികളും മറ്റും പുഴയുടെ തീരത്തു കുന്നുകൂടിക്കിടപ്പുണ്ട്. Continue reading

ഒരു അഭിപ്രായം ഇടൂ

Filed under ആരോഗ്യം, കേരളം, ജലം, വാര്‍ത്ത

വെള്ളം അവകാശമാക്കാന്‍ യു.എന്നില്‍ പ്രമേയം; എതിര്‍പ്പുമായി സമ്പന്ന രാഷ്ട്രങ്ങള്‍

യുണൈറ്റഡ് നേഷന്‍സ്: വെള്ളത്തിനുള്ള അവകാശം അടിസ്ഥാനമനുഷ്യാവകാശങ്ങളില്‍ ഒന്നായി പ്രഖ്യാപിക്കുന്നതിനുള്ള കരട് പ്രമേയം ഈ മാസം ഐക്യരാഷ്ട്രസഭയില്‍ അവതരിപ്പിക്കും. പാശ്ചാത്യരാജ്യങ്ങള്‍ എതിര്‍പ്പു പ്രകടിപ്പിച്ചിരിക്കുന്ന സാഹചര്യത്തില്‍ ലോകത്തെ സമ്പന്ന, ദരിദ്ര രാഷ്ട്രങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലിന് സഭ വേദിയാകുമോ എന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്. ജൂലായ് 28ന് യു.എന്‍. പൊതുസഭയില്‍ ലാറ്റിനമേരിക്കന്‍ രാജ്യമായ ബൊളീവിയയാകും കരട് പ്രമേയം അവതരിപ്പിക്കുക. വെള്ളവും ശുചിത്വവും മനുഷ്യന്റെ അവകാശമായി പ്രഖ്യാപിക്കുന്നതിനുള്ള പ്രമേയത്തിന്റെ അന്തിമ രൂപത്തെപ്പറ്റിയുള്ള ചര്‍ച്ചകള്‍ നടക്കുകയാണ്.

192 അംഗ പൊതുസഭ പ്രമേയം അംഗീകരിച്ചാല്‍ സാര്‍വദേശീയ മനുഷ്യാവകാശ പ്രഖ്യാപനത്തിനു ശേഷം ഐക്യരാഷ്ട്ര സഭ നടത്തുന്ന സുപ്രധാന പ്രഖ്യാപനമാകും ഇതെന്ന് ജലം മനുഷ്യാവകാശമാക്കുന്നതിനുവേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയായ ബ്ലൂ പ്ലാനറ്റ് പ്രോജക്ടിന്റെ സ്ഥാപക മൗദ് ബാര്‍ലോ അഭിപ്രായപ്പെട്ടു. യു.എന്‍. പൊതുസഭ അധ്യക്ഷന്റെ ജലകാര്യ ഉപദേശകയായി പ്രവര്‍ത്തിച്ചിട്ടുണ്ട് ഇവര്‍. Continue reading

ഒരു അഭിപ്രായം ഇടൂ

Filed under ജലം, വാര്‍ത്ത

ഭക്ഷണവും വെള്ളവുമില്ലാതെ ജീവിക്കുക സാധ്യമാണോ?

അഹമ്മദാബാദ്: ഭക്ഷണവും വെള്ളവുമില്ലാതെ ജീവിക്കുക സാധ്യമാണോ?.. ഈ ചോദ്യത്തിന് ഉത്തരം തേടി ഡിഫന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് സൈക്കോളജി ആന്‍ഡ് അലൈഡ് സയന്‍സും (ഡി.ഐ.പി.എ.എസ്) അഹമ്മദാബാദിലെ സ്റ്റെര്‍ലിംങ് ആശുപത്രിയും അത്ഭുത മനുഷ്യന്‍ പ്രഹ്ളാദ് ജാനിയില്‍ നടത്തിയ പഠനങ്ങള്‍ ആ സാധ്യതയിലേക്ക് വിരല്‍ ചൂണ്ടുന്നു.

ഗുജറാത്ത് സ്വദേശിയായ 82-കാരന്‍ പ്രഹ്ളാദ് ജാനി ശാസ്ത്രത്തിനു പിടികൊടുക്കാത്ത ഒരു അത്ഭുതപ്രതിഭാസമാണ്. 70വര്‍ഷങ്ങളായി ഭക്ഷണവും വെള്ളവും ഇല്ലാതെയാണ് ജീവിക്കുന്നത് എന്ന് ഇദ്ദേഹം അവകാശപ്പെടുന്നു. ഗുജറാത്തില്‍ മാതാജി എന്നറിയപ്പെടുന്ന ഇദ്ദേഹത്തെ കഴിഞ്ഞ ഏപ്രില്‍ 22 മുതല്‍ മെയ് 6വരെ 14 ദിവസത്തെ പഠനത്തിന് വിധേയമാക്കിയിരിക്കുകയായിരുന്നു Continue reading

ഒരു അഭിപ്രായം ഇടൂ

Filed under ആരോഗ്യം, ജലം, ഭക്ഷണം, വാര്‍ത്ത

വിഴിഞ്ഞം തുറമുഖം നിര്‍മ്മിക്കാന്‍ മൂന്നു രാജ്യങ്ങള്‍ താത്പര്യപത്രം നല്‍കി, 22 സ്ഥാപനങ്ങളും സന്നദ്ധത അറിയിച്ചു

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിര്‍മ്മാണത്തിന് സ്പെയിന്‍, ദക്ഷിണകൊറിയ, ഹോളണ്ട് എന്നീ രാജ്യങ്ങളും 22 സ്ഥാപനങ്ങളും താത്പര്യപത്രം സമര്‍പ്പിച്ചു. കഴിഞ്ഞ അഞ്ചാം തീയതിയാണ് താത്പര്യപത്രം ക്ഷണിച്ചത്. ഈ മാസം 25 ആണ് താത്പര്യപത്രം സമര്‍പ്പിക്കാനുള്ള അവസാന തീയതി. അന്വേഷണങ്ങള്‍ വന്നതിന്റെ അടിസ്ഥാനത്തില്‍ അമ്പതോളം താത്പര്യപത്രങ്ങള്‍ പ്രതീക്ഷിക്കുന്നതായി വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ട് ലിമിറ്റഡ് (വി.ഐ.എസ്.എല്‍) അധികൃതര്‍ സൂചിപ്പിച്ചു. Continue reading

ഒരു അഭിപ്രായം ഇടൂ

Filed under കേരളം, ജലം, വാര്‍ത്ത, വിദേശം, വിഴിഞ്ഞം പോര്‍ട്ട്, സാമ്പത്തികം

ആര്‍ക്കോ ലാഭത്തിനു വേണ്ടി ജല അതോറിറ്റി പാഴാക്കുന്നത് 60 ലക്ഷം

തിരുവനന്തപും : ഓരോ വര്‍ഷവും 60 ലക്ഷം രൂപ സര്‍വീസ് ചാര്‍ജ് ഇനത്തില്‍ നല്‍കേണ്ടിവരുന്നത് ഒഴിവാക്കാന്‍ സ്വതന്ത്ര സോഫ്ട്വെയര്‍ ഉപയോഗിക്കണമെന്ന ഐ.ടി വകുപ്പിന്റെ നിര്‍ദ്ദേശം പൊതുമേഖലാ സ്ഥാപനമായ ജല അതോറിറ്റി തള്ളി. ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ ഉപഭോക്തൃ സേവനകാര്യങ്ങളുടെ കംപ്യൂട്ടര്‍വത്കരണം ജല അതോറിറ്റി ബോര്‍ഡ് യോഗം ചര്‍ച്ചയ്ക്കെടുത്ത വേളയിലാണ് സ്വതന്ത്ര സോഫ്ട്വെയറിലേക്ക് മാറണമെന്ന നിര്‍ദ്ദേശം ഉയര്‍ന്നുവന്നത്. അതോറിറ്റിയുടെ ബില്ലിംഗും കസ്റ്റമര്‍കെയര്‍ സര്‍വീസും ഇപ്പോള്‍ ഒറക്കിള്‍ സോഫ്ട്വെയറിനെ ആശ്രയിച്ചാണ്. ഇതുമാറ്റി കംപ്യൂട്ടര്‍വത്കരണം സര്‍വീസ് ചാര്‍ജ് ഇല്ലാത്ത സ്വതന്ത്ര സോഫ്ട്വെയറിലേക്ക് പൂര്‍ണമായി മാറ്റണമെന്നായിരുന്നു നിര്‍ദ്ദേശം.

സംസ്ഥാന ഐ.ടി വകുപ്പ് എല്ലാ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും ഇതുസംബന്ധിച്ച് നല്‍കിയ നിര്‍ദ്ദേശം ജല അതോറിറ്റിയിലും നടപ്പാക്കണമെന്ന് അതോറിറ്റി എം.ഡി അടക്കമുള്ളവര്‍ ബോര്‍ഡ് യോഗത്തില്‍ ആവശ്യപ്പെട്ടതായാണ് അറിവ്. എന്നാല്‍ അതോറിറ്റിയുടെ അക്കൌണ്ട്സ് അംഗം ഈ നിര്‍ദ്ദേശം തള്ളിക്കളഞ്ഞു. നിലവിലുള്ള സംവിധാനം തുടര്‍ന്നാല്‍ മതിയെന്നും പുതിയ സോഫ്ട്വെയറിലേക്ക് മാറുന്നത് പുതിയ ചെലവിന് ഇടവരുത്തുമെന്നുമായിരുന്നു വാദം. ചെയര്‍മാനും ഇത് അംഗീകരിച്ചു.
ഒറക്കിളിന് നല്‍കുന്ന തുക അതോറിറ്റിക്കു നഷ്ടമാണെങ്കിലും അതില്‍ നിന്ന് ലാഭമുണ്ടാക്കുന്നവരുമുണ്ടാകാമെന്നാണ് അനുമാനം.

ലിങ്ക് – കേരളകൌമുദി

1 അഭിപ്രായം

Filed under കേരളം, ജലം, വാര്‍ത്ത, സാമ്പത്തികം