പെരുമഴയില്‍ മരണം ഏഴായി

കനത്ത മഴയെ തുടര്‍ന്ന് ഇന്നലെ മൂന്നുപേര്‍ കൂടിമരിച്ചതോടെ സംസ്ഥാനത്തു ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം ഏഴായി. തെക്കന്‍ കേരളത്തിനു പുറമേ മധ്യ കേരളത്തിലേക്കും വ്യാപിച്ച മഴ, അടുത്ത രണ്ടുദിവസം വടക്കന്‍ കേരളത്തിലും കോരിച്ചൊരിയുമെന്നാണു പ്രവചനം.

ആലപ്പുഴയില്‍ ഇന്നലെ ജോലികഴിഞ്ഞു മടങ്ങിയ കര്‍ഷക തൊഴിലാളി കൈനകരി കായിപ്പുറം പോണേല്‍ നാല്‍പ്പതില്‍ ഷാജി (45) കാല്‍വഴുതി തോട്ടില്‍ വീണും തൃശൂരില്‍ ചാവക്കാട് അമ്പലത്തു വീട്ടില്‍ ബഷീര്‍ (38) ദേശീയപാത 17ല്‍ ഒരുമനയൂര്‍ ഓവുപാലത്തിനു സമീപം വെള്ളക്കുഴിയില്‍ വീണ ബൈക്കില്‍ നിന്നു തെറിച്ചുവീണും (38) തൃശൂര്‍ തലപ്പിള്ളി കിള്ളിമംഗലം അബ്ദുല്‍ റഹ്മാന്‍ കുളത്തില്‍ വീണുമാണു മരിച്ചത്.മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ഒരുലക്ഷം രൂപയും വീടു നഷ്ടപ്പെട്ടവര്‍ക്കു നഷ്ടത്തിന്റെ തോത് അനുസരിച്ച് ഒരു ലക്ഷം രൂപ വരെയും ധനസഹായം നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു.

ഇന്നലെ രാവിലെ വരെ ഏറ്റവുമധികം മഴ ലഭിച്ചതു പിറവത്തായിരുന്നു, 19 സെന്റിമീറ്റര്‍. ആന്ധ്രാ തീരത്തിനടുത്തുള്ള ന്യൂനമര്‍ദം അതിശക്തമാവുകയും ഒറീസ തീരത്തേക്കു നീങ്ങുകയും ചെയ്യുന്ന സാഹചര്യത്തില്‍ വടക്കന്‍ കേരളത്തില്‍ അടുത്ത രണ്ടുദിവസം 13 സെന്റിമീറ്ററോ, അതില്‍ കൂടുതലോ മഴ ലഭിക്കുമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടര്‍ കെ. സന്തോഷ് അറിയിച്ചു. തെക്കന്‍ ജില്ലകളില്‍ മഴയുടെ ശക്തി കുറയുമെങ്കിലും ഏഴു മുതല്‍ 12 സെന്റിമീറ്റര്‍ വരെയുള്ള ഒറ്റപ്പെട്ട കനത്ത മഴ ഇടയ്ക്കു പെയ്യാം. ഇന്നലെ സംസ്ഥാനത്തെ 20 കേന്ദ്രങ്ങളിലെങ്കിലും കനത്ത മഴ ലഭിച്ചു.

തീരദേശത്ത് 55 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റു വീശുമെന്നതിനാല്‍ മീന്‍പിടിത്തക്കാര്‍ക്കു മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ ലഭിക്കുന്നതു കാലവര്‍ഷമാണ്. തുലാവര്‍ഷം 15നു ശേഷമേ തുടങ്ങൂ. അടുത്തയാഴ്ച മധ്യത്തോടെ ബംഗാള്‍ ഉള്‍ക്കടലില്‍  രൂപപ്പെടുന്ന ന്യൂനമര്‍ദം ശക്തമാകുന്നതോടെ തുലാവര്‍ഷത്തിനു തുടക്കമാകും.മഴമൂലം സംസ്ഥാനത്ത് ഇതുവരെ 18.43 കോടി രൂപയുടെ നാശനഷ്ടം ഉണ്ടായെന്നാണ് ഔദ്യോഗിക കണക്ക്. ഇരുനൂറോളം വീടുകള്‍ പൂര്‍ണമായും 1600ല്‍ ഏറെ വീടുകള്‍ ഭാഗികമായും തകര്‍ന്നു.
ദുരിതബാധിതര്‍ക്കു തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ രണ്ടാഴ്ച സൌജന്യ റേഷന്‍ നല്‍കാന്‍ തീരുമാനിച്ചതായി മന്ത്രി സി. ദിവാകരന്‍ അറിയിച്ചു.

ആലപ്പുഴ ജില്ലയില്‍ 1258 ഹെക്ടറിലെ നെല്‍ക്കൃഷി നശിച്ചു. 2.51 കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നു. എട്ടു വീടുകള്‍ പൂര്‍ണമായും 200 എണ്ണം ഭാഗികമായും തകര്‍ന്നു. മുപ്പതിലധികം ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു. 1500 കുടുംബങ്ങളിലെ 5000ല്‍ ഏറെപ്പേര്‍ വിവിധ ക്യാംപുകളിലുണ്ട്.ആലപ്പുഴയില്‍ ബുധനാഴ്ച മരിച്ച കുട്ടനാട് മുട്ടാര്‍ സ്വദേശി ഗോവിന്ദന്റെ സംസ്കാരം, വീട്ടുമുറ്റത്തു വെള്ളം കയറിയതിനാല്‍ നാളത്തേക്കു മാറ്റി. മൃതദേഹം ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലാണ്.ചൊവ്വാഴ്ച മരിച്ച ചേര്‍ത്തല സ്വദേശി ഗംഗാധരന്റെ മൃതദേഹം ബുധനാഴ്ച ദഹിപ്പിച്ചതു വെള്ളം കയറി പൂര്‍ണമായി ദഹിക്കാതിരുന്നതിനാല്‍ ഇന്നലെ വീണ്ടും ദഹിപ്പിച്ചു. അഗ്നിശമന സേനയെത്തി വെള്ളം വറ്റിച്ചു മണ്‍ചിറ നിര്‍മിച്ചാണു വീണ്ടും ദഹിപ്പിച്ചത്.

ഇന്നലെ മരിച്ച ചേര്‍ത്തല സ്വദേശി നടേശന്‍ പിള്ളയുടെ മൃതദേഹവും അഗ്നിശമന സേനയെത്തി വീട്ടുമുറ്റത്തെ വെള്ളം വറ്റിച്ച ശേഷമാണു സംസ്കരിച്ചത്.കോട്ടയം ജില്ലയില്‍ മൂന്നു വീടുകള്‍ ഭാഗികമായി തകര്‍ന്നു. വൈക്കം, മുട്ടുചിറ, ചങ്ങനാശേരി എന്നിവിടങ്ങളില്‍ ദുരിതാശ്വാസ ക്യാംപുകള്‍ തുടങ്ങി. 123 ഹെക്ടറിലെ നെല്‍ക്കൃഷി നശിച്ചു. 8.5 ലക്ഷം രൂപയുടെ കൃഷിനാശം കണക്കാക്കുന്നു.

എറണാകുളം ജില്ലയില്‍ രണ്ടുദിവസമായി ഇടതടവില്ലാതെ മഴയാണ്. കൊച്ചി നഗരത്തില്‍  ഇന്നലെ രാവിലെ 8.30 വരെയുള്ള 24 മണിക്കൂറിനിടെ 58 മില്ലിമീറ്റര്‍ മഴ പെയ്തു. പിറവത്തു രേഖപ്പെടുത്തിയ 190 മില്ലിമീറ്റര്‍ ഇൌ സീസണിലെ ഏറ്റവും കൂടിയ മഴയാണ്. ജില്ലയിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലായതിനു പുറമേ നെല്ലും വാഴയും നശിച്ചു കോടികളുടെ നഷ്ടവും  ഉണ്ടായി.തൃശൂര്‍ ജില്ലയില്‍ കനത്ത മഴയില്‍ നൂറോളം വീടുകള്‍ വെള്ളക്കെട്ടിലായി. പീച്ചിയില്‍ നിന്നു ശുദ്ധജലമെത്തിക്കുന്ന പൈപ്ലൈനുകളില്‍ രണ്ടെണ്ണം ഒലിച്ചുപോയി. ദേശീയപാത ഉള്‍പ്പെടെ ജില്ലയിലെ പ്രധാന റോഡുകള്‍ വെള്ളക്കെട്ടിലാണ്. പൂമല അണക്കെട്ടിന്റെ ഷട്ടര്‍ ഏതു നിമിഷവും തുറക്കും.

ലിങ്ക് – മനോരമ

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under കേരളം, ജലം, വാര്‍ത്ത

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w