ലെവല്‍ ക്രോസുകളില്‍ അപകടസൂചന നല്‍കാന്‍ നൂതന ഉപകരണം

കാവല്‍ക്കാരില്ലാത്ത ലെവല്‍ക്രോസുകളില്‍ യാത്രക്കാര്‍ക്ക് അപകടസൂചന നല്‍കുന്നതിനായി കൃഷ്ണകുമാര്‍ (ഇന്‍സൈറ്റില്‍) രൂപപ്പെടുത്തിയ ഉപകരണം.

ഹരിപ്പാട്: കാവല്‍ക്കാരില്ലാത്ത ലവല്‍ ക്രോസുകളില്‍ യാത്രക്കാര്‍ക്ക് അപകടസൂചന നല്‍കുന്നതിനായി രൂപപ്പെടുത്തിയ ഉപകരണവുമായി കോളജ് അധ്യാപകന്‍. വള്ളിക്കാവ് അമൃത എന്‍ജിനീയറിങ് കോളജിലെ അധ്യാപകന്‍ വെട്ടുവേനി വൈരശേരിമഠത്തില്‍ എം. കൃഷ്ണകുമാറാണ് ചെലവുകുറഞ്ഞ സാങ്കേതികവിദ്യയില്‍ ഉപകരണം നിര്‍മിച്ചത്.

ട്രെയിന്‍ കടന്നുവരുന്നത്, ദിശ എന്നിവ ഉപകരണത്തിലൂടെ തിരിച്ചറിഞ്ഞു മുന്നറിയിപ്പു നല്‍കുന്നതാണു പ്രത്യേകത എന്നു കൃഷ്ണകുമാര്‍ പറയുന്നു. ചുവന്ന ലൈറ്റുകള്‍ തെളിയുകയും സയറണ്‍ മുഴങ്ങുകയും ചെയ്യും. മൂന്നു ഭാഗങ്ങളുളളതാണ് ഇൌ ഉപകരണം. പാളങ്ങളില്‍ പിടിപ്പിക്കുന്ന രണ്ട് പീസോ സെന്‍സറുകളുടെ സഹായത്തോടെ ശബ്ദവും കമ്പനവും  പിടിച്ചെടുക്കുന്നതാണ് ആദ്യ ഘട്ടം. പിടിച്ചെടുക്കുന്ന തരംഗങ്ങള്‍  ശേഷി വര്‍ധിപ്പിച്ച്  അനൌണ്‍സ്മെന്റ് യൂണിറ്റിലേക്കു കടത്തിവിടുന്നതാണ് രണ്ടാം ഘട്ടം.

തുടര്‍ന്ന് ഇൌ ശബ്ദവും കമ്പനവും വിശകലനം ചെയ്യുകയും ട്രെയിന്‍ വരുമ്പോഴുള്ള ശബ്ദത്തിനും കമ്പനത്തിനും സമാനമാണെങ്കില്‍ ചുവന്ന ലൈറ്റുകള്‍ തെളിയുകയും സയറണ്‍ മുഴങ്ങുകയും ചെയ്യും. ബ്ളൈന്‍ഡ് സോര്‍സ് സെപ്പറേഷന്‍ എന്ന തത്വം ഉപയോഗിച്ചാണു പാളത്തിലേത് മറ്റേതെങ്കിലും ശബ്ദമോ കമ്പനമോ അല്ലെന്നും ട്രയിനിന്റെ ശബ്ദമാണെന്നും താരതമ്യം ചെയ്തു തിരിച്ചറിയുന്നത്.

ദൃശ്യ, ശ്രാവ്യ അലാറങ്ങള്‍ നല്‍കുന്ന അക്വാസ്റ്റിക് ബേസ്ഡ് ട്രെയിന്‍ പ്രോക്സിമിറ്റി എന്ന ഇൌ ഉപകരണം പ്രവര്‍ത്തിക്കുന്നതിന്റെ അടിസ്ഥാനം ട്രെയിന്‍ വരുമ്പോള്‍ ട്രാക്കില്‍ ഉണ്ടാവുന്ന കമ്പനവും ശബ്ദവുമാണ്. കാവല്‍ക്കാരില്ലാത്ത ലവല്‍ ക്രോസുകളില്‍ ദുരന്തങ്ങള്‍ പെരുകുമ്പോള്‍ ഇൌ ഉപകരണത്തിനു സാധ്യതകള്‍ ഏറെയാണെന്നു കൃഷ്ണകുമാര്‍ അവകാശപ്പെടുന്നു.

മണ്ണിടിച്ചില്‍, ഭൂമികുലുക്കം തുടങ്ങിയവ ഉണ്ടാകുമ്പോള്‍ മണ്ണിനടിയിലും തകര്‍ന്ന കെട്ടിടങ്ങള്‍ക്കടിയിലുമാകുന്നവരെ കണ്ടുപിടിക്കാന്‍ ബ്ളൈന്‍ഡ് സോര്‍സ് സെപ്പറേഷന്‍ തത്വം ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന ജീവന്‍രക്ഷാ ഉപകരണം കണ്ടുപിടിക്കാനുളള ഗവേഷണത്തിലാണു കൃഷ്ണകുമാര്‍ ഇപ്പോള്‍

ലിങ്ക് – മനോരമ

 • ഒരു അഭിപ്രായം ഇടൂ

  Filed under വാര്‍ത്ത, സാങ്കേതികം

  ഒരു മറുപടി കൊടുക്കുക

  Fill in your details below or click an icon to log in:

  WordPress.com Logo

  You are commenting using your WordPress.com account. Log Out / മാറ്റുക )

  Twitter picture

  You are commenting using your Twitter account. Log Out / മാറ്റുക )

  Facebook photo

  You are commenting using your Facebook account. Log Out / മാറ്റുക )

  Google+ photo

  You are commenting using your Google+ account. Log Out / മാറ്റുക )