എംആര്‍എഫിനുവേണ്ടി രേഖകളില്ലാതെ കൊണ്ടുവന്ന റബര്‍ പിടിച്ചു

പുനലൂര്‍: രേഖകളില്ലാതെ ഉപ്പ്ലോറികളില്‍ കോട്ടയത്തേക്ക് കടത്താന്‍ ശ്രമിച്ച 46ട ഇറക്കുമതി റബര്‍ ആര്യങ്കാവിലെ വില്‍പ്പനനികുതി ചെക്ക്പോസ്റില്‍ പിടികൂടി തടഞ്ഞിട്ടു. 5,88,000 രൂപ പിഴയടക്കാന്‍ ലോറി ജീവനക്കാര്‍ക്ക് ചെക്ക്പോസ്റ് അധികൃതര്‍ നോട്ടീസ് നല്‍കി. കഴിഞ്ഞദിവസം രാത്രി എട്ടിനാണ് സംഭവം. എംആര്‍എഫ് ടയര്‍കമ്പനിക്കുവേണ്ടി മൂന്ന് ലോറികളില്‍ എത്തിച്ച റബ്ബറാണ് ചെക്ക്പോസ്റില്‍ പിടികൂടിയത്. തായ്ലന്‍ഡില്‍നിന്ന് തൂത്തുക്കുടി തുറമുഖം വഴി വേണ്ടത്ര രേഖകളില്ലാതെ കൊണ്ടുവന്നതില്‍ ദുരൂഹതയുണ്ട്. തമിഴ്നാട്ടിലെ ക്ളിയറന്‍സ് ഏജന്റിന്റെ രേഖകള്‍ മാത്രമെ ലോറി ജീവനക്കാരുടെ പക്കല്‍ ഉണ്ടായിരുന്നുള്ളു. പിഴയടയ്ക്കാന്‍ നോട്ടീസ് നല്‍കിയെങ്കിലും എംആര്‍എഫ് കമ്പനി അധികൃതര്‍ ഇതുവരെ ചെക്ക്പോസ്റില്‍ ബന്ധപ്പെട്ടില്ലെന്ന് അധികൃതര്‍ പറഞ്ഞു. കേരളത്തിലേക്ക് റബര്‍ കൊണ്ടുവരാനുള്ള രേഖകളില്ലാതെ നിരവധി ചരക്ക്വാഹനങ്ങള്‍ ചെക്ക്പോസ്റിലൂടെ കടക്കുന്നതായുള്ള ആരോപണം ഉയര്‍ന്നിരുന്നു.

ലിങ്ക് – ദേശാഭിമാനി

Advertisements

1 അഭിപ്രായം

Filed under വാര്‍ത്ത

One response to “എംആര്‍എഫിനുവേണ്ടി രേഖകളില്ലാതെ കൊണ്ടുവന്ന റബര്‍ പിടിച്ചു

  1. പിങ്ബാക്ക് റബ്ബര്‍ നിര്‍മ്മാതാക്കള്‍ക്കൊരു മാതൃക « റബ്ബര്‍ വാര്‍ത്തകള്‍

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w