‘ആസ്‌പ്രോസ്’ പുതിയ വില്ലന്‍; സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ ഭീഷണിയില്‍

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഇരുന്നൂറോളം വെബ്‌സൈറ്റുകള്‍ സുരക്ഷാ ഭീഷണിയിലെന്ന് വിദഗ്ധ റിപ്പോര്‍ട്ട്. അന്താരാഷ്ട്ര സുരക്ഷാമാനദണ്ഡങ്ങളില്‍ ഉള്‍പ്പെടുന്ന പതിനഞ്ചോളം നിര്‍ദേശങ്ങള്‍ പാലിക്കാതെയാണ് പല സൈറ്റുകളും രൂപകല്‍പ്പന ചെയ്തിട്ടുള്ളതെന്നും റിപ്പോര്‍ട്ട് പറയുന്നു.

ഇന്‍റര്‍നെറ്റില്‍ കൂടിയുള്ള തീവ്രവാദപ്രചാരണവും സൈബര്‍ ആക്രമണവും നുഴഞ്ഞുകയറ്റവും ചെറുക്കാന്‍ രൂപവത്കരിച്ച ‘ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം-കേരള (സേര്‍ട്ട് -കെ)’ യാണ് സംസ്ഥാന സര്‍ക്കാരിന്റെ വെബ്‌സൈറ്റുകളിലെ സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ രണ്ട് വെബ്‌സൈറ്റുകളില്‍ ഈയിടെയുണ്ടായ ഗുരുതരമായ ആക്രമണത്തെക്കുറിച്ചും സേര്‍ട്ട്-കെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ‘അസ്​പറോസ്’ (Asproz) എന്ന വൈറസ് ആണ് രണ്ട് വെബ്‌സൈറ്റുകളെ അക്രമിച്ചിട്ടുള്ളത്. കീ-പാഡിലെ ക്ലിക്ക് ഇല്ലാതെ തന്നെ സ്വന്തം നിലയ്ക്ക് വെബ്‌സൈറ്റ് സെര്‍വറുകളില്‍ പ്രവേശിക്കാന്‍ കഴിവുള്ള ദുഷ്ടപ്രോഗ്രാമുകളുടെ (‘മാല്‍വേര്‍’) വിഭാഗത്തില്‍പ്പെട്ട പ്രോഗ്രാമാണ് ആസ്​പറോസ്.

സേര്‍ട്ട്-കേരളയുടെ മാതൃസംഘടനയായ ‘സേര്‍ട്ട്-ഇന്ത്യ’ യാണ് ആസ്​പറോസിനെക്കുറിച്ച് സേര്‍ട്ട്-കേരളയ്ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കേന്ദ്രസര്‍ക്കാരിന്റെ നൂറുകണക്കിന് വെബ്‌സൈറ്റുകളെ നിരീക്ഷിക്കാനും നുഴഞ്ഞുകയറ്റം തടയാനും 2004-ല്‍ രൂപവത്കരിച്ച സേര്‍ട്ട്-ഇന്ത്യയുടെ സംസ്ഥാനതല നോഡല്‍ ഏജന്‍സിയായിട്ടാണ് സേര്‍ട്ട്-കേരള രൂപവത്കരിച്ചത്. ഇന്ത്യയില്‍ ആദ്യമായാണ് ഒരു സംസ്ഥാനം ഇത്തരമൊരു നീക്കം നടത്തുന്നത്. സേര്‍ട്ട്-കേരള സാങ്കേതികമായി മൂന്നുമാസം മുമ്പ് നിലവില്‍ വന്നുകഴിഞ്ഞു. സി-ഡാക്കിലെ ശാസ്ത്രജ്ഞന്‍ എന്‍.കൃഷ്ണനെ ഇതിന്റെ തലവനായി നിയമിച്ചിട്ടുമുണ്ട്.

ഈ സ്ഥാപനത്തിന് സ്വയംഭരണാവകാശം നല്‍കാനും കൂടുതല്‍ വിദഗ്ധരെ നിയമിക്കാനും സര്‍ക്കാര്‍ ആലോചിക്കുകയാണ്. മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചാല്‍ ഇതിനുവേണ്ട നടപടിക്രമങ്ങള്‍ തുടങ്ങും. തദ്ദേശ തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം, നവംബറോടെ സേര്‍ട്ട് -കേരള പൂര്‍ണതോതില്‍ പ്രവര്‍ത്തനം തുടങ്ങാനാണ് ഐ.ടി.വകുപ്പ് ലക്ഷ്യമിടുന്നത്. സര്‍ക്കാര്‍ ഏജന്‍സികളുടെ വെബ്‌സൈറ്റുകള്‍ക്ക് മാത്രം പരിരക്ഷ നല്‍കുക എന്നതില്‍ കവിഞ്ഞ് സംസ്ഥാനത്തെ മുഴുവന്‍ ഐ.ടി.സംരംഭകര്‍ക്കും വെബ്‌സൈറ്റുള്ള സ്ഥാപനങ്ങള്‍ക്കും തങ്ങളുടെ കമ്പ്യൂട്ടര്‍ ശൃംഖല സുരക്ഷിതമാക്കാന്‍ കഴിയുംവിധം ഉപദേശങ്ങളും സാങ്കേതിക സഹായവും നല്‍കുക എന്ന വിശാല ലക്ഷ്യം കൂടി സേര്‍ട്ട് കേരളയ്ക്കുണ്ട്.

ഇക്കാര്യങ്ങള്‍ വിശദമാക്കിക്കൊണ്ട് സേര്‍ട്ട്-കേരള സംസ്ഥാന ഐ.ടി.വകുപ്പിന് കത്തയച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ ഇരുന്നൂറോളം വെബ്‌സൈറ്റുകളും നൂറോളം കമ്പ്യൂട്ടര്‍ അനുബന്ധ ഏജന്‍സികളും ആദ്യഘട്ടത്തില്‍ സേര്‍ട്ട് കേരളത്തിന്റെ പരിധിയില്‍ വരും. കേന്ദ്രസര്‍ക്കാരിന്റെ ഐ.ടി നിയമം അനുസരിച്ച് പ്രവര്‍ത്തിക്കുന്ന സ്വയംഭരണ സ്ഥാപനമായ സേര്‍ട്ട്-ഇന്ത്യയുടെ അനുബന്ധമായി പ്രവര്‍ത്തിക്കുന്നതിനാല്‍, വിദേശത്തുനിന്നുള്ള സൈബര്‍ ആക്രമണങ്ങള്‍ നേരിട്ട് അന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയും.

ലിങ്ക് – മാതൃഭൂമി

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under വാര്‍ത്ത, സര്‍ക്കാര്‍, സാങ്കേതികം

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w