റബര്‍ ഇറക്കുമതിത്തീരുവ ഇനി കിലോയ്ക്ക് 20.46 രൂപ

ന്യൂഡല്‍ഹി: റബറിന്റെ ഇറക്കുമതിത്തീരുവ 20 ശതമാനത്തില്‍നിന്ന് 7.5 ശതമാനമായി കുറച്ച നടപടി കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു. പകരം കിലോഗ്രാമിന് 20.46 രൂപയായി തീരുവ നിശ്ചയിക്കും. കേന്ദ്ര വാണിജ്യമന്ത്രി ആനന്ദ് ശര്‍മയുമായി കേരളത്തില്‍നിന്നുള്ള എം.പി.മാര്‍ ബുധനാഴ്ച നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണിത്. പുതിയ നിര്‍ദേശപ്രകാരം റബര്‍ വില എത്രതന്നെയായാലും തീരുവ 20.46 രൂപയില്‍ കൂടില്ല.

ഒരു ലക്ഷം ടണ്‍ റബര്‍ ഇറക്കുമതി ചെയ്യാനുള്ള തീരുമാനവും കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു. പകരം 25,000 ടണ്‍ മാത്രമായിരിക്കും ആദ്യഘട്ടത്തില്‍ ഇറക്കുമതി ചെയ്യുക. ആഭ്യന്തരവിപണിയില്‍ അതിന്റെ പ്രതിഫലനങ്ങള്‍ മൂന്നാഴ്ച പരിശോധിച്ചശേഷമേ തുടര്‍ന്ന് ഇറക്കുമതി വേണോയെന്ന് തീരുമാനിക്കൂ.

ആഭ്യന്തരവിപണിയില്‍ റബറിന്റെ കഴിഞ്ഞ മൂന്നുവര്‍ഷത്തെ ശരാശരി വില പരിഗണിച്ചശേഷമേ തീരുവ നിശ്ചയിക്കാവൂ എന്ന് റബര്‍ ബോര്‍ഡ് ചെയര്‍മാന്റെ നേതൃത്വത്തിലുള്ള വിദഗ്ധസമിതി നിര്‍ദേശിച്ചിരുന്നു. അതായത്, 2007-08ലെ ശരാശരി വിലയായ 90 രൂപ, 2008-09ലെ 101.12 രൂപ, 2009-10ലെ 114.98 രൂപ എന്നിവയുടെ ആകെ ശരാശരി 102.38 രൂപയാണ്. ഇതിന്റെ 20 ശതമാനമായ 20.46 രൂപയാണ് തീരുവയായി നിശ്ചയിച്ചത്. ഇപ്പോഴത്തെ വിപണിവില 156 രൂപയാണെങ്കില്‍ ഇതോടൊപ്പം 20.46 രൂപകൂടി ചേര്‍ത്ത് 176.46 രൂപയും ഹാന്‍ഡ്‌ലിങ് ചാര്‍ജും ഉള്‍പ്പെടെയാകും ഇറക്കുമതിവില. അതായത് തീരുവ ഏതാണ്ട് 13 ശതമാനം.

എന്നാല്‍, കിലോഗ്രാമിന് 180 രൂപയില്‍ കുറച്ച് ഇറക്കുമതി ചെയ്യാന്‍ അനുവദിക്കുകയില്ലെന്നും മന്ത്രി ആനന്ദ് ശര്‍മ പറഞ്ഞതായി എം.പി.മാര്‍ അറിയിച്ചു.

ഇപ്പോള്‍ ആഭ്യന്തരവിപണിയില്‍ റബര്‍ ആവശ്യത്തിനു ലഭ്യമല്ല എന്നുപറഞ്ഞാണ് ഇറക്കുമതി ചെയ്യാന്‍ കേന്ദ്രം തീരുമാനിച്ചത്. എന്നാല്‍, അടുത്ത ആഴ്ചയോടെ സീസണ്‍ ആരംഭിക്കുന്ന കാര്യം എം.പി.മാര്‍ ചൂണ്ടിക്കാട്ടി. എം.പി.മാരായ പി.ടി. തോമസ്, ആന്‍േറാ ആന്റണി, പീതാംബരക്കുറുപ്പ്, കെ.പി. ധനപാലന്‍, എം.കെ. രാഘവന്‍, കൊടിക്കുന്നില്‍ സുരേഷ്, എ.സി. ഷണ്മുഖദാസ്, പി.സി. ചാക്കോ, പി. കരുണാകരന്‍, എ. സമ്പത്ത്, കെ.എന്‍. ബാലഗോപാല്‍, ജോസ് കെ. മാണി എന്നിവര്‍ മന്ത്രിയുമായുള്ള ചര്‍ച്ചയില്‍ പങ്കെടുത്തു.

അതേസമയം, മന്ത്രി ആനന്ദ് ശര്‍മയുമായി കേരളത്തില്‍നിന്നുള്ള എം.പി.മാര്‍ നടത്തിയ ചര്‍ച്ച ഫലം കണ്ടില്ലെന്ന് ജോസ് കെ. മാണി എം.പി. പറഞ്ഞു. റബറിന്റെ ഇറക്കുമതിത്തീരുവ 20 ശതമാനത്തില്‍നിന്ന് ഒട്ടും കുറയ്ക്കരുതെന്നും ജോസ് കെ. മാണി ആവശ്യപ്പെട്ടു.

സ്വാഭാവിക റബറിന്റെ ഇറക്കുമതിത്തീരുവ കിലോയ്ക്ക് 20.46 രൂപയില്‍ കൂടാന്‍ പാടില്ലെന്നാണ് മന്ത്രി മുന്നോട്ടുവെച്ച നിര്‍ദേശം. അങ്ങനെ വരുമ്പോള്‍ തീരുവ ഏതുസമയവും 20 ശതമാനത്തില്‍ താഴെ നില്ക്കും. ഇതു റബര്‍ കര്‍ഷകര്‍ക്ക് സ്വീകാര്യമല്ല.

റബര്‍ കര്‍ഷകരുടെ ആവശ്യം പൂര്‍ണമായി അംഗീകരിക്കാന്‍ കേന്ദ്രം തയ്യാറാവണമെന്നാവശ്യപ്പെട്ട് കേരളാ കോണ്‍ഗ്രസ് (എം) വ്യാഴാഴ്ച രാവിലെ പാര്‍ലമെന്റ് മാര്‍ച്ച് നടത്തും.

ലിങ്ക് – മാതൃഭൂമി

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under വാര്‍ത്ത

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w