റോഡ് കുഴിക്കാന്‍ അനുമതിയില്ല; ജപ്പാന്‍ ശുദ്ധജല പദ്ധതി വഴിമുട്ടി

കോട്ടയം: റോഡ് കുഴിക്കാന്‍ പിഡബ്ള്യൂഡി അനുമതി കൊടുക്കാതാ യതോടെ ജപ്പാന്‍ ശുദ്ധജല പദ്ധതിയുടെ പൈപ്പിടല്‍ പ്രവര്‍ത്തനങ്ങള്‍ മൂന്നുമാസമായി നിലച്ചു. ഇതോടെ പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അനിശ്ചിതത്വത്തിലായി.മഴക്കാലത്തു റോഡ് കുഴിക്കാന്‍ ആര്‍ക്കും അനുമതി കൊടുക്കേണ്ടന്ന പൊതുമരാമത്തു വകുപ്പിന്റെ തീരുമാനമാണു ജപ്പാന്‍ പദ്ധതിക്കും വിലങ്ങുതടിയായത്.

റോഡ് കുഴിക്കുന്നതിനു പൊതുസംവിധാനം കൊണ്ടുവരുന്നതിനെക്കുറിച്ചു മറ്റു സംസ്ഥാനങ്ങളില്‍ പഠനം നടത്തിയ വിദഗ്ധസമിതി റിപ്പോര്‍ട്ട് ചീഫ് സെക്രട്ടറിയുടെ പരിഗണനയിലാണ്. മന്ത്രിസഭ ചര്‍ച്ചചെയ്ത ശേഷമാകും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകുക. ഇതിനു ശേഷമേ റോഡുകുഴിക്കാന്‍ ജപ്പാന്‍ പദ്ധതിക്കും അനുമതിലഭിക്കാനിടയുള്ളൂ. പൊതുമരാമത്തു വകുപ്പില്‍ മന്ത്രി വീണ്ടും മാറിയതോടെയാണ് ഇതില്‍ കാലതാമസമുണ്ടായത്.

അതിനിടെ ജപ്പാന്‍ പദ്ധതി ചീഫ് എന്‍ജിനീയര്‍ സോളമന്‍ ഫെര്‍ണാണ്ടസിന്റെ സ്വയംവിരമിക്കല്‍ അപേക്ഷ ജലഅതോറിറ്റി ബോര്‍ഡിന്റെ പരിഗണനയിലാണ്. ഇൌ മാസം തന്നെ വിരമിക്കാന്‍ അനുവദിക്കണമെന്നാണു ചീഫ് എന്‍ജിനീയറുടെ അഭ്യര്‍ഥന.പദ്ധതി ഇത്രയും നീണ്ടതോടെ പൈപ്പിടുന്നതിനു തിരുവനന്തപുരത്തു കരാര്‍ നല്‍കിയ കമ്പനി തങ്ങളെ ഒഴിവാക്കിത്തരണമെന്നു സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. കരാറിനെക്കാള്‍ 40% അധികം തുക വേണമെന്ന കമ്പനിയുടെ ആവശ്യം സര്‍ക്കാര്‍ തള്ളിയിരുന്നു.

നഗരത്തിലേതുള്‍പ്പെടെ 125 കിലോമീറ്റര്‍ ദൂരത്താണ് ഇനി തിരുവനന്തപുരത്തു പൈപ്പിടാനുള്ളത്. കോഴിക്കോടും കണ്ണൂരും പൈപ്പിടല്‍ അവതാളത്തിലാണ്. കോഴിക്കോട്ടു പൈപ്പിടാന്‍ കരാറെടുത്ത കമ്പനിയെ കരാറില്‍ നിന്ന് ഒഴിവാക്കി കരിമ്പട്ടികയില്‍ പെടുത്താന്‍ സര്‍ക്കാര്‍ ശ്രമങ്ങളും ആരംഭിച്ചു.കോഴിക്കോട് പെരുവണ്ണാമുഴി പദ്ധതിക്കു കിണര്‍ നിര്‍മാണവും വഴിമുട്ടിനില്‍ക്കുകയാണ്. ഇൌ പദ്ധതിക്കായി റിസര്‍വോയറിലെ കിണറിന്റെ പണി തുടങ്ങണമെങ്കില്‍ ഒന്‍പതു കോടിരൂപ അധികം നല്‍കണമെന്നു കഴിഞ്ഞദിവസം തിരുവനന്തപുരത്തു നടന്ന ചര്‍ച്ചയില്‍ കരാറെടുത്ത ഫ്രഞ്ച് കമ്പനി ആവശ്യപ്പെട്ടതോടെയാണു പ്രതിസന്ധി.

നേരത്തേ കിണര്‍ നിര്‍മാണത്തിനു പരിശോധിച്ച സ്ഥലത്ത് ഉറപ്പേറിയ പാറ കണ്ടെത്തിയിരുന്നു. പാറ പൊട്ടിച്ചു കിണര്‍ നിര്‍മിക്കുന്നതു ഡാമിന്റെ സുരക്ഷയ്ക്കു ഭീഷണിയാകുമെന്ന നിഗമനത്തില്‍ ഡാം സുരക്ഷാ അതോറിറ്റി പരിശോധിക്കുകയും ചെയ്തു. തുടര്‍ന്നു ഡാമിനു സുരക്ഷയെ ബാധിക്കാതെ വിദേശ സാങ്കേതികവിദ്യ ഉപയോഗിച്ചു പാറപൊട്ടിക്കണമെങ്കില്‍ ഒന്‍പതുകോടി അധികം തരണമെന്നാണു കമ്പനിയുടെ ആവശ്യം. നാലുകോടി വരെ മാത്രമേ കൊടുക്കൂവെന്നാണു സര്‍ക്കാര്‍ നിലപാട്.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ശുദ്ധജലമെത്തിക്കാനുള്ള ജപ്പാന്‍ പദ്ധതിക്കു 2900 കോടി രൂപയാണു കരാര്‍തുക. ഇതില്‍ 1400 കോടി പദ്ധതി ഇതുവരെ ചെലവിട്ടു. മീനാട്, ചേര്‍ത്തല പ്രദേശങ്ങളിലെ പദ്ധതികള്‍ മാത്രമാണ് ഇൌവര്‍ഷം കമ്മിഷന്‍ ചെയ്യാന്‍ കഴിയുന്ന തരത്തില്‍ പണി പൂര്‍ത്തിയായിട്ടുള്ളത്. 6000 കിലോമീറ്റര്‍ ദൂരത്തില്‍ പൈപ്പാണു പദ്ധതിയില്‍ ആകെ ഇടുന്നത്. ഇതില്‍ ഇനി 1900 കിലോമീറ്റര്‍ ദൂരത്തില്‍ ഇനിയും പൈപ്പിടാനുണ്ട്. പൈപ്പീടില്‍ പൂര്‍ത്തിയായില്ലെങ്കില്‍ പദ്ധതികൊണ്ടു ജനത്തിനു പ്രയോജനമില്ലാതെയാകും.

1997ല്‍ കരാറായ പദ്ധതിയുടെ കണ്‍സല്‍ട്ടന്റ് നിയമനം വിവാദത്തില്‍പ്പെട്ടതോടെ പദ്ധതി 2003 വരെ ഫയലില്‍ കുരുങ്ങിക്കിടന്നു. 2006ല്‍ മന്ത്രി എന്‍.കെ. പ്രേമചന്ദ്രന്‍ വീണ്ടും പദ്ധതിയുമായി മുന്നോട്ടുവരികയും 2008ല്‍ പദ്ധതി പൂര്‍ത്തിയാക്കാനും തീരുമാനിച്ചു. 2010 ആയിട്ടും പദ്ധതി പകുതിപോലുമായില്ല. പദ്ധതി വൈകുന്നതോടെ 10 – 20% അധിക തുകയാണു കരാറുകാര്‍ക്കു കൊടുക്കേണ്ടിവരിക.
ലിങ്ക് – മനോരമ

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under കേരളം, ജലം, വാര്‍ത്ത

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w