സുരക്ഷയ്ക്ക് ആള്‍ കുറവ്; റെയില്‍വേക്ക് താളപ്പിഴ

കോഴിക്കോട്: തീവണ്ടി അപകടങ്ങള്‍ അടിക്കടി ആവര്‍ത്തിക്കുമ്പോള്‍, റെയില്‍വേ സുരക്ഷാവിഭാഗത്തില്‍ 86108 തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു.

ലോക്കോപൈലറ്റ്, സ്റ്റേഷന്‍മാസ്റ്റര്‍ തുടങ്ങിയ റണ്ണിങ്സ്റ്റാഫ് വിഭാഗത്തിലും ഓപ്പറേറ്റിങ് സ്റ്റാഫ് വിഭാഗത്തിലുമാണ് ഇത്രയും തസ്തികകള്‍. അപകടങ്ങള്‍ ഒഴിവാക്കുന്നതില്‍ നേരിട്ട് പങ്കുവഹിക്കാന്‍ കഴിയുന്ന സുരക്ഷാവിഭാഗത്തിലെ ഒഴിവുകള്‍ ഉടന്‍ നികത്തി യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സി.എ.ജി) റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചിട്ടുണ്ട്.

വേണ്ടത്ര ആളുകളില്ലാത്തതുകാരണം ആഴ്ചയിലെ അവധി നിഷേധിച്ചും, കൂടുതല്‍സമയം ജോലി ചെയ്യിച്ചും ഉള്ള ജീവനക്കാരെക്കൊണ്ട് അധികം പണിയെടുപ്പിക്കുകയാണ്. വിശ്രമവും അവധിയും ഇല്ലാത്തതിനാല്‍ ജോലിയില്‍ ഏകാഗ്രത നഷ്ടപ്പെടുന്നതായി ഓള്‍ ഇന്ത്യാ ലോക്കോ റണ്ണിങ് സ്റ്റാഫ് അസോസിയേഷന്‍ പറയുന്നു. ഇക്കാര്യം അസോസിയേഷന്‍ റെയില്‍വേമന്ത്രി മമതാ ബാനര്‍ജിയേയും റെയില്‍വേ ബോര്‍ഡിനേയും അറിയിച്ചിട്ടുണ്ട്.

മെക്കാനിക്കല്‍, എന്‍ജിനീയറിങ് ജീവനക്കാരുടെ കുറവുമൂലം വണ്ടികളുടെ പരിശോധന കൃത്യമായി നടക്കുന്നില്ല. വാക്വംപൈപ്പ്, കപ്ലിങ് തുടങ്ങിയവ ശരിയായി പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്ന ക്യാരേജ് ആന്‍ഡ് വാഗണ്‍ വിഭാഗം സ്റ്റാഫിനെ റെയില്‍വേ ഗണ്യമായി കുറച്ചു. മിക്ക സ്റ്റേഷനുകളിലും ഇത്തരക്കാര്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ പ്രധാന സ്റ്റേഷനുകളില്‍മാത്രമേ ഇവരുള്ളൂ.

കാലപ്പഴക്കംമൂലം ഉപേക്ഷിക്കേണ്ട 223 എഞ്ചിനുകള്‍ റെയില്‍വേ ഇപ്പോഴും ഉപയോഗിക്കുന്നതായി സി.എ.ജി. റിപ്പോര്‍ട്ടുചെയ്തിട്ടുണ്ട്. സുരക്ഷാവിഭാഗം ജീവനക്കാരെ കുറച്ച്, റെയില്‍വേ നടത്തുന്ന ചെലവുചുരുക്കല്‍ യാത്രക്കാര്‍ക്ക് ഭീഷണിയാവുകയാണ്.

ലിങ്ക് – മാതൃഭൂമി

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under വാര്‍ത്ത

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w