പാട്ടക്കരാര്‍ ലംഘനം: എസ്‌റ്റേറ്റുകള്‍ക്കെതിരെ നടപടിയെടുക്കാന്‍ വനംവകുപ്പിന് മടി

പാലക്കാട്: നെല്ലിയാമ്പതിയില്‍ പാട്ടക്കരാര്‍ ലംഘിച്ച 11 എസ്റ്റേറ്റുകള്‍ക്കെതിരായ നടപടി വനംവകുപ്പ് മനപ്പൂര്‍വം വൈകിപ്പിക്കുന്നു. എസ്റ്റേറ്റുകള്‍ ഏറ്റെടുക്കുന്നതിന് ഭരണപരമായ നടപടി ഏതാണ്ട് പൂര്‍ത്തിയായെങ്കിലും രാഷ്ട്രീയതീരുമാനമുണ്ടാവാത്തതാണ് പ്രശ്‌നം. കരാര്‍ലംഘനം കണ്ടെത്തി ഒലവക്കോട് വനം കണ്‍സര്‍വേറ്റര്‍ നാലുമാസംമുമ്പ് വിശദമായ റിപ്പോര്‍ട്ട് നല്‍കിയെങ്കിലും ഫയലില്‍ വനംമന്ത്രിയുടെ ഓഫീസില്‍നിന്ന് തുടര്‍നടപടിയുണ്ടായിട്ടില്ല.

ഇതില്‍ രാജാക്കാട്, മാങ്കോട്, മീരാഫേ്‌ളാര്‍ എസ്റ്റേറ്റുകളുടെ കാര്യത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയശേഷമുള്ള അന്തിമറിപ്പോര്‍ട്ടാണ് വനംമന്ത്രിയുടെ മുന്നിലുള്ളത്. എസ്റ്റേറ്റുകളുടെ പഠനംകേട്ടശേഷം ഏതുസമയവും നടപടിയെടുക്കാമെന്നിരിക്കെ നടപടിയുണ്ടാകാത്തത് ദുരൂഹമാണ്.

നെല്ലിയാമ്പതിയില്‍ സര്‍ക്കാര്‍ കാര്‍ഷികാവശ്യത്തിന് പാട്ടത്തിന് നല്‍കിയ എസ്റ്റേറ്റുകളിലെ ഏക്കറുകണക്കിന് ഭൂമി വന്‍തുകയ്ക്ക് മറിച്ചുവിറ്റുവെന്നതാണ് വനംവകുപ്പ് കണ്ടെത്തിയത്. മീരാഫേ്‌ളാര്‍ ഏസ്റ്റേറ്റിന്റെകീഴില്‍ വരുന്ന അഞ്ച് എസ്റ്റേറ്റുകള്‍ രാജാക്കാട്, മാങ്കോട്, കാരപ്പാറ, കൈരളി, ചെറുനെല്ലി ലോവര്‍, ചെറുനെല്ലി അപ്പര്‍ എന്നീ എസ്റ്റേറ്റുകളാണ് കരാര്‍ലംഘിച്ച് ഭൂമിവിറ്റത്.

1980ലെ കേരള ഗ്രാന്‍റ് ആന്‍ഡ് ലീസ് മോഡിഫിക്കേഷന്‍ നിയമവും വനസംരക്ഷണനിയമവും ലംഘിച്ചാണ് 11 എസ്റ്റേറ്റുകളിലും ഭൂമിവില്പന നടത്തിയതെന്ന് വനംവകുപ്പ് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഈ എസ്റ്റേറ്റുകളുടെ പാട്ടക്കരാര്‍ പുതുക്കേണ്ടെന്നും സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും ആവശ്യപ്പെട്ട് 2010 ഏപ്രില്‍ 16ന് ഒലവക്കോട് വനം കണ്‍സര്‍വേറ്റര്‍, ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

ഇതില്‍ രാജാക്കോട്, മാങ്കോട് എസ്റ്റേറ്റുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് എട്ടുമാസംമുമ്പുതന്നെ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. 486 ഏക്കര്‍ വരുന്ന മീരാഫേ്‌ളാര്‍ എസ്റ്റേറ്റ് ഭൂമി കെ.എസ്.ഐ.ഡി.സി.യില്‍ പണയംവെച്ച് ഒമ്പതുകോടി രൂപ വായ്പയെടുക്കുകയും ചെയ്തു. ഇത് തിരിച്ചടയ്ക്കാതെ റവന്യു റിക്കവറി നടപടികള്‍ നേരിടുകയാണ്. പാട്ടത്തിന് നല്‍കിയ ഭൂമി ഈടുവെച്ച് വായ്പയെടുക്കുന്നതുള്‍പ്പെടെ ഗുരുതരമായ കരാര്‍ലംഘനം നടന്നിട്ടും എസ്റ്റേറ്റുകള്‍ക്കെതിരെ നടപടി വൈകിക്കുന്നത് ഉന്നത രാഷ്ട്രീയ സമ്മര്‍ദം മൂലമാണെന്ന് പറയുന്നു.

ലിങ്ക് – മാതൃഭൂമി

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under വാര്‍ത്ത

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w