അമരവിള ചെക്ക് പോസ്റ്റില്‍ ക്ളോസ്ഡ് സര്‍ക്യൂട്ട് ടിവി

തിരുവനന്തപുരം: അഴിമതിരഹിത വാളയാര്‍ മോഡല്‍ ഇനി അമരവിളയിലും. വാണിജ്യ നികുതി ചെക്ക് പോസ്റ്റുകള്‍ നവീകരിക്കുന്നതിന്റെ ഭാഗമായി അമരവിളയില്‍ സ്ഥാപിച്ച ക്ളോസ്ഡ് സര്‍ക്യൂട്ട് ടിവിയുടെ ഉദ്ഘാടനം മന്ത്രി തോമസ് ഐസക് നിര്‍വഹിച്ചു.

അമരവിള ചെക്ക് പോസ്റ്റിന്റെ ആകെയുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് എട്ടു സിസി ടിവികളാണു സ്ഥാപിച്ചിരിക്കുന്നത്. ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനു ചെക്ക് പോസ്റ്റ് ഒാഫിസിനകത്തും കൌണ്ടറില്‍ എത്ര പേര്‍ പണമടയ്ക്കാന്‍ നില്‍ക്കുന്നു എന്നു കണ്ടെത്തുന്നതിന് ഒാഫിസിനു പുറത്തും ടിവികള്‍ സ്ഥാപിച്ചിട്ടുണ്ട്. വേ ബ്രിജ് യാര്‍ഡിലാണു മറ്റുള്ളവ. ഇന്‍, ഒൌട്ട് ചെക്ക് പോസ്റ്റുകള്‍ വീക്ഷിക്കുന്നതിനു സൂം ചെയ്യാവുന്ന തരത്തിലുള്ള മൂവിങ് ക്യാമറകളാണു സ്ഥാപിച്ചിരിക്കുന്നത്.

ട്രാഫിക് കുരുക്ക് ഇതിലൂടെ മനസ്സിലാക്കാം. സംശയകരമായ സാഹചര്യങ്ങളില്‍ എത്തുന്ന വാഹനങ്ങളുടെ നമ്പര്‍ വരെ കണ്ടുപിടിക്കാവുന്നവയാണിവ. നികുതി ആസ്ഥാന ഒാഫിസിലെ കണ്‍ട്രോള്‍ റൂമിലിരുന്നു സിസി ടിവികള്‍ വീക്ഷിക്കാം.

കൂടാതെ പാസ്വേര്‍ഡ് ഉപയോഗിച്ചു മന്ത്രിക്കോ ഉന്നത ഉദ്യോഗസ്ഥര്‍ക്കോ പോലും അമരവിള ചെക്ക് പോസ്റ്റ് വീക്ഷിക്കാന്‍ സിസി ടിവി സൌകര്യം ഉപകരിക്കും. കെല്‍ട്രോണാണു നികുതിവകുപ്പിനു വേണ്ടി സംവിധാനമൊരുക്കിയത്. 15 ലക്ഷത്തോളം രൂപയാണു ചെലവ്. ഒരിക്കല്‍ പകര്‍ത്തുന്ന ദൃശ്യങ്ങള്‍ രണ്ടാഴ്ചവരെ സൂക്ഷിക്കാമെന്ന സൌകര്യവുമുണ്ട്. മൂന്നു മാസത്തിനകം
സംസ്ഥാനത്തെ പത്തു ചെക്ക് പോസ്റ്റുകളില്‍ ക്ളോസ്ഡ് സര്‍ക്യൂട്ട് ടിവി സ്ഥാപിക്കുമെന്നു മന്ത്രി തോമസ് ഐസക് പറഞ്ഞു. ചെക്ക് പോസ്റ്റ് നവീകരണത്തിനായി ഭൂമി ഏറ്റെടുക്കേണ്ടിവരുന്നതാണു പ്രശ്നം.

അമരവിളയില്‍ ഒൌട്ട് ചെക്ക് പോസ്റ്റ്, പാലത്തിനടുത്തേക്കു മാറ്റിസ്ഥാപിക്കുമെന്നും, ഇടറോഡുകളിലെ മറ്റു ചെക്ക് പോസ്റ്റുകള്‍ താമസിയാതെ ഒഴിവാക്കുമെന്നും മന്ത്രി പറഞ്ഞു. നികുതി സെക്രട്ടറി പി. മാരപാണ്ഡ്യന്‍, വാണിജ്യനികുതി കമ്മിഷണര്‍ പി. സുമന്‍ ബില്ല എന്നിവര്‍ പങ്കെടുത്തു.

ലിങ്ക്  – മനോരമ

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under വാര്‍ത്ത

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )