റോഡിലെ കുഴി: ഹെല്‍പ്ലൈന്‍ പാളി

തിരുവനന്തപുരം: ഉന്നതതലത്തിലെ ഉടക്കിനെത്തുടര്‍ന്ന് പൊതുമരാമത്തുവകുപ്പിലെ പരാതിപരിഹാരസെല്‍ അകാല ചരമത്തിലേക്ക്. റോഡിലെ കുഴികളെക്കുറിച്ച് പൊതുജനങ്ങള്‍ക്കുള്ള പരാതികള്‍ സ്വീകരിക്കുന്ന ടോള്‍ഫ്രീ ഹെല്‍പ്ലൈന്‍ നടത്തിപ്പില്‍ നിന്ന് ഉപദേശകര്‍ പിന്‍വാങ്ങി. സെല്ലിന്റെ ചുമതല ഏറ്റെടുക്കാന്‍ മരാമത്തുവകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ജീവനക്കാരുടെ ശമ്പളം ഏത് അക്കൌണ്ടില്‍ നിന്നു നല്‍കുമെന്നു പോലും ധാരണയില്ലാത്ത അവസ്ഥയിലാണിപ്പോള്‍. ഒന്നോ രണ്ടോ മാസത്തിനുള്ളില്‍ ഹെല്‍പ്ലൈന്‍ പ്രവര്‍ത്തനം അവതാളത്തിലാവുമെന്ന് ഇതോടെ ഉറപ്പായി.

കെഎസ്ടിപി പദ്ധതിയുടെ ഭാഗമായുള്ള മരാമത്തുവകുപ്പിന്റെ ഉപദേശകര്‍ തന്നെയാണു ഹെല്‍പ്ലൈന്‍ സൌജന്യമായി ഏറ്റെടുത്തു നടത്തിയിരുന്നത്. 18004257771 എന്ന ടോള്‍ഫ്രീ നമ്പറിലേക്ക് ഏതു സമയത്തും പരാതികള്‍ നല്‍കാനായിരുന്ന സംവിധാനം. പിഡബ്ള്യുഡി റോഡുകള്‍, പാലങ്ങള്‍, കെട്ടിടങ്ങള്‍, ദേശീയപാതകള്‍, കെഎസ്ടിപി റോഡുകള്‍ എന്നിവയെക്കുറിച്ചുള്ള പരാതികളാണു സ്വീകരിച്ചിരുന്നത്. രണ്ടു ദിവസത്തിനുള്ളില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ പരാതിക്കാരനെ നേരിട്ടു ബന്ധപ്പെട്ട്, പ്രശ്നപരിഹാരവും ഉണ്ടാക്കുമെന്നാണ് വാഗ്ദാനവും. മരാമത്തുവകുപ്പിലെ ജനകീയ പങ്കാളിത്തം ഉറപ്പാക്കിയ ഈ പദ്ധതിയാണ് ഉന്നതങ്ങളിലെ പടലപ്പിണക്കങ്ങള്‍ കൊണ്ടുതകരുന്നത്.

മരാമത്തുവകുപ്പിലെ മന്ത്രിസ്ഥാനങ്ങളുടെ മാറ്റങ്ങളെ തുടര്‍ന്നാണു പ്രശ്നങ്ങളുടെ തുടക്കമെന്ന സൂചനയാണു ലഭിക്കുന്നത്. തോമസ് ഐസക്കിനു പിന്നാലെ എം. വിജയകുമാര്‍ മന്ത്രിസ്ഥാനം ഏറ്റെടുത്തപ്പോള്‍ ഇതു തുടര്‍ന്നു. മന്ത്രിയുടെ പഴ്സനല്‍ സ്റ്റാഫില്‍ പെട്ടവരും പദ്ധതി ഉപദേശകരും തമ്മില്‍ പരസ്യമായ ഉടക്കുണ്ടായതായും സൂചനയുണ്ട്. ഇതേത്തുടര്‍ന്നാണത്രെ ഉപദേശകര്‍ പരാതി പരിഹാര സെല്‍ നടത്തിപ്പില്‍നിന്നു പിന്‍വാങ്ങിയത്.

പൊതുമരാമത്തുവകുപ്പിനെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ അറിയിക്കാന്‍ തുടങ്ങിയ ‘സ്പീക് എബൌട്ട് പിഡബ്ള്യുഡി എന്ന ഗൂഗിള്‍ ഗ്രൂപ്പില്‍ ഉപദേശകര്‍ തങ്ങളുടെ പിന്‍മാറ്റം വ്യക്തമാക്കിയിട്ടുണ്ട്. ഏല്‍പിച്ച ജോലി പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും ഇനി സെല്‍ നടത്തിപ്പ് പൊതുമരാമത്തുവകുപ്പിന്റെ ചുമതലയാണെന്നുമാണ് ഉപദേശകരുടെ നിലപാട്. ഇതുകൊണ്ടാണ് സെല്‍ പൊതുമരാമത്ത് വകുപ്പിനു കൈമാറുന്നതെന്നും അവര്‍ വ്യക്തമാക്കുന്നു.

സെല്ലില്‍ പരാതികള്‍ സ്വീകരിക്കുന്നതിനായി 16 ജീവനക്കാരാണുള്ളത്. 200 രൂപയാണു ദിവസ വേതനം. ശമ്പളമിനത്തില്‍ മാത്രം മാസം ഒരു ലക്ഷത്തോളം രൂപ വേണം. മറ്റു ചെലവുകള്‍ വേറെ. ഇതേവരെ കെഎസ്ടിപി ഫണ്ടില്‍ നിന്നായിരുന്നു ഇതു കണ്ടെത്തിയിരുന്നത്. മരാമത്തുവകുപ്പ് ‘സെല്‍ ഭരണം ഏറ്റെടുക്കുകയാണെങ്കില്‍ ശമ്പളം എങ്ങനെ നല്‍കും എന്നു പോലും ധാരണയിലെത്തിയിട്ടില്ല.

ദിവസവും നൂറോളം പരാതികള്‍
മരാമത്തുവകുപ്പ് റോഡുകളെക്കുറിച്ചുള്ള നൂറോളം പരാതികളാണു ദിവസവും ഹെല്‍പ്ലൈനില്‍ റജിസ്റ്റര്‍ ചെയ്യുന്നത്. ഭൂരിഭാഗത്തിനും പരിഹാരവും ഉണ്ടാവുന്നുണ്ട്. എന്‍ജിനീയര്‍മാര്‍ക്ക് തുടര്‍ച്ചയായി പരാതികള്‍ ലഭിക്കുന്നതിനാല്‍ മരാമത്തുവകുപ്പ് ഉന്നതര്‍ക്ക് ഹെല്‍പ്ലൈനിനോട് അത്ര താല്‍പര്യമില്ല. ഹെല്‍പ്ലൈന്‍ നമ്പര്‍ റോഡരികിലെ സൈന്‍ ബോര്‍ഡുകളില്‍ പ്രദര്‍ശിപ്പിക്കും എന്നു മന്ത്രി പ്രഖ്യാപിച്ചിരുന്നെങ്കിലും ഒറ്റ ബോര്‍ഡിലും ഇത് എഴുതിവയ്ക്കാത്തതും മരാമത്തുവകുപ്പ് ഉദ്യോഗസ്ഥരുടെ താല്‍പര്യക്കുറവുകൊണ്ടാണ്.ഹെല്‍പ്ലൈന്‍ നമ്പര്‍ – 18004257771.

ലിങ്ക് – മനോരമ

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under വാര്‍ത്ത

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w