പാതയോരത്തെ യോഗനിരോധനം തുടരും

കൊച്ചി: പാതയോരത്തെ പൊതുയോഗങ്ങള്‍ നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരും വിവിധ സംഘടനകളും സമര്‍പ്പിച്ച റിവ്യൂ ഹര്‍ജികള്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് തള്ളി. ഈ ആവശ്യം പുന:പരിശോധിക്കാന്‍ കാരണങ്ങളില്ലെന്നു ജസ്റ്റിസുമാരായ സി.എന്‍. രാമചന്ദ്രന്‍ നായരും പി.എസ്.ഗോപിനാഥനും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

പാതയോരങ്ങള്‍ക്ക് സമീപം പൊതുയോഗങ്ങള്‍ നടത്തുന്നത് നിരോധിക്കുന്ന കോടതി ഉത്തരവ് നടപ്പാക്കുന്നത് അപ്രായോഗികവും ജനങ്ങളുടെ അഭിപ്രായ സ്വാതന്ത്യ്രത്തിലുള്ള കടന്നുകയറ്റവുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് റിവ്യൂ ഹര്‍ജികള്‍ സമര്‍പ്പിച്ചിരുന്നത്. റിവ്യൂ ഹര്‍ജിയില്‍ ജസ്റ്റിസ് സി.എന്‍.രാമചന്ദ്രന്‍ നായര്‍ വാദം കേള്‍ക്കരുതെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ ഹര്‍ജി സമര്‍പ്പിച്ചത് കോടതിയുടെ വിമര്‍ശനത്തിന് കാരണമായിരുന്നു.

വഴിയോരപൊതുയോഗങ്ങള്‍ നിരോധിച്ച് ഉത്തരവിട്ട. ഡിവിഷന്‍ ബെഞ്ചില്‍ ഉള്‍പ്പെട്ട ജസ്റ്റിസ് രാമചന്ദ്രന്‍നായര്‍ പിന്നീടു പുസ്തക പ്രകാശന ചടങ്ങില്‍ പങ്കെടുത്തു പ്രസംഗിക്കവേ വിധിയെ പൊതുവേദിയില്‍ ന്യായീകരിച്ചു സംസാരിച്ചുവെന്നും ഇത് സുപ്രീംകോടതി നിര്‍ദേശത്തിന്റെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു സര്‍ക്കാരിന്റെ ഹര്‍ജി.

നിരത്തില്‍ ചീറിപ്പായുന്ന വാഹനങ്ങള്‍ വഴിയോരത്തേക്ക് ഇടിച്ചു കയറാന്‍ സാധ്യതയുള്ളതിനാല്‍ റോഡരികില്‍ സമ്മേളനം നടത്തുന്നതു ജനക്കൂട്ടത്തിന്റെ ജീവന്‍ പോലും അപകടത്തിലാക്കുമെന്നു കാട്ടിയാണ് പാതയോരത്തെ യോഗങ്ങള്‍ കോടതി നിരോധിച്ചത്. ആലുവ  റയില്‍വേ സ്റ്റേഷനു മുന്നില്‍ പമ്പ് കവലയെയും മാര്‍ക്കറ്റ് റോഡിനെയും ബന്ധിപ്പിക്കുന്ന പിഡബ്ള്യുഡി റോഡ് സ്ഥിരം യോഗവേദിയാകുന്നതിനെതിരെ സ്ഥലവാസിയായ ഖാലിദ് മുണ്ടപ്പള്ളി സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍, ജസ്റ്റിസ് പി.എസ്. ഗോപിനാഥന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.

ലിങ്ക് – മനോരമ

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under വാര്‍ത്ത

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w