തീവ്രവാദത്തിനുള്ള പണമൊഴുക്ക്‌ സഹകരണബാങ്കുകളിലൂടെ

തിരുവനന്തപുരം: കേരളത്തിലെ പ്രാഥമിക സഹകരണ ബാങ്കുകളില്‍ അല്‍-ക്വയ്‌ദ, താലിബാന്‍ തുടങ്ങിയ തീവ്രവാദ പ്രസ്‌ഥാനങ്ങളുമായി ബന്ധപ്പെട്ട നൂറോളം ബാങ്ക്‌ അക്കൗണ്ടുകള്‍ ഉള്ളതായി കേന്ദ്ര ആഭ്യന്തര സുരക്ഷാ വിഭാഗം കണ്ടെത്തി. ഈ അക്കൗണ്ടുകള്‍ നിരീക്ഷിക്കാന്‍ റിസര്‍വ്‌ ബാങ്ക്‌ നിര്‍ദേശം നല്‍കി.

കേന്ദ്ര ആഭ്യന്തരവകുപ്പിന്റെ കീഴിലുള്ള സാമ്പത്തിക ഇന്റലിജന്‍സ്‌ വിഭാഗമാണ്‌ ഇക്കാര്യം ആദ്യം കണ്ടെത്തിയത്‌.

ദേശസാല്‍കൃത ബാങ്കുകളിലും ഷെഡ്യൂള്‍ഡ്‌ ബാങ്കുകളിലുമുള്ള അക്കൗണ്ടുകള്‍ നിരീക്ഷണ വിധേയമായ പശ്‌ചാത്തലത്തിലാണു പണം കൈമാറാന്‍ തീവ്രവാദ സംഘടനകള്‍ പ്രാഥമിക സഹകരണ ബാങ്കുകളെ ആശ്രയിച്ചത.്‌

തീവ്രവാദ പ്രവര്‍ത്തനവുമായി ബന്ധമുള്ളവര്‍ക്കു പ്രാദേശികതലത്തില്‍ തന്നെ ഈ ബാങ്കുകളിലെ ഉദ്യോഗസ്‌ഥരുമായി എളുപ്പം ബന്ധം സ്‌ഥാപിക്കാന്‍ കഴിയുമെന്നതായിരുന്നു ഇതിനു കാരണം.

നിക്ഷേപ സഹകരണയജ്‌ഞത്തിന്റെ പേരിലാണു പല ബാങ്കുകളിലും പണം വന്‍തോതില്‍ നിക്ഷേപിച്ചത്‌. ഇക്കാര്യം ബാങ്കുകള്‍തന്നെ പലപ്പോഴും രഹസ്യമായി സൂക്ഷിക്കുകയാണു ചെയ്യുന്നത്‌. ഇതു ധനകാര്യ ഇന്റലിജന്‍സ്‌ യൂണിറ്റ്‌ കണ്ടെത്തിയപ്പോഴാണ്‌ അന്വേഷണം കേന്ദ്ര ഏജന്‍സികള്‍ ഊര്‍ജിതമാക്കിയത്‌.

മലബാറിലെ പല പ്രാഥമിക സഹകരണ സംഘങ്ങളിലും വന്‍തോതിലുള്ള നിക്ഷേപമാണു ചിലര്‍ നടത്തിയിരിക്കുന്നത്‌. പെട്ടെന്നു വന്‍തുക നിക്ഷേപിക്കുകയോ തിരക്കിട്ട്‌ പിന്‍വലിക്കുകയോ ചെയ്യുന്നതും 10 ലക്ഷം രൂപയ്‌ക്കു മേലുള്ളതുമായ ഇടപാടുകളാണ്‌ പരിശോധനാവിധേയമാക്കുക.

തീവ്രവാദത്തിനെതിരേ ബാങ്കുകള്‍ ജാഗ്രത പാലിക്കണമെന്നു യു.എന്‍. രക്ഷാസമിതിയുടെ പ്രത്യേക നിര്‍ദേശമുണ്ട്‌.

അന്വേഷണ ഏജന്‍സികള്‍ നല്‍കുന്ന പട്ടികയിലെ വ്യക്‌തികള്‍ക്കു ബാങ്കുകളില്‍ അക്കൗണ്ട്‌ ഉണ്ടോയെന്ന്‌ ആദ്യം പരിശോധിക്കണം. ഇതിനായി ബാങ്കിലെ അക്കൗണ്ട്‌ ഉടമകളുടെ പട്ടിക പുതുക്കണം. പുതുതായി അക്കൗണ്ട്‌ തുറക്കാന്‍ എത്തുന്ന ആള്‍ ഈ പട്ടികയില്‍പെടുന്ന വ്യക്‌തിയാണോ അല്ലെങ്കില്‍ ഈ പട്ടികയില്‍പെടുന്ന ആരെങ്കിലുമായി ബന്ധമുണ്ടോയെന്നു വിശദമായി പരിശോധിക്കണം.

ലിങ്ക് – മംഗളം

Advertisements

1 അഭിപ്രായം

Filed under കേരളം, വാര്‍ത്ത, സാമ്പത്തികം

One response to “തീവ്രവാദത്തിനുള്ള പണമൊഴുക്ക്‌ സഹകരണബാങ്കുകളിലൂടെ

  1. s.kumar

    ഉം മങ്കളത്തിനു അസൂയ അല്ലാണ്ടെ എന്താ.. കേരളത്തിൽ തീവ്രവാദമോ? അങ്ങിനെ എന്താന്ന് കേട്ടിട്ടു പോലും ഇല്ല. ഇനി വല്ല സംഘപരിവാറുകാരും പറഞ്ഞുണ്ടാക്കിയതാവും ഇതൊക്കെ.മാർക്കിസ്റ്റുകാരും, കോൺഗ്രസ്സുകാരും,ലീഗുകാരും, ബി.ജെ.പികാരും, കേരളകോൺഗ്രസ്സ് (മാണി-ജേക്കബ്- പി.സി തോമസ്/സുരേന്ദ്രൻപിള്ള,ബാലകൃഷ്ണപിള്ള, പി.സി.ജോർജ്ജ് ഇനി കട്ടപ്പനയിലോ മറ്റോ വേറെ വല്ല കേരളാ കോൺഗ്രസ്സും ഉണ്ടോന്ന് അറിയില്ല.) ദൾ വീവ്ധ പേരിലുള്ളത് ഇവരൊക്കെ സഹകരണ ബാങ്കിൽ നിക്ഷേപിക്കുന്നില്ലേ? പിന്നെ ഇരകൾക്കും എന്തൊകൊണ്ട് നിക്ഷേപം ആയിക്കൂട എന്നു ചോദിക്കുവാൻ ബുജി-സാംസ്കാരിക തൊഴിലാളികൾ ഉണ്ടാകും.

    എന്തായാലും കേരളം അപകടത്തിലേക്ക് നീങ്ങുന്നു എന്ന് വർഷങ്ങൾക്ക് മുമ്പെ പല സൂചനകളും ഉണ്ടായിരുന്നു. നമ്മൾ അത് വേണ്ടത്ര ജാഗ്രതയോടെ കേട്ടില്ല. ഇര/സ്വത്വവാദികൾ സമൂഹത്തിൽ അരക്ഷിതത്വം പടർത്തുവാൻ ശ്രമിക്കുന്നു എന്ന് തിരിച്ചറിഞ്ഞില്ല. ഭരണകൂടവും സമയത്തിനു നടപടിയെടുക്കുവാൻ വേണ്ടത്ര ജാഗ്രത കാട്ടിയില്ല എന്നു കരുതുവാൻ നിർവ്വാഹമില്ല, ഉണ്ടായിരുന്നേൽ ഇത്രയും വ്യാപിക്കില്ലായിരുന്നു. എന്തായാലും വരണത് വരട്ടെ..മറ്റൊരു കാശ്മീർ ആകാതിരിക്കുവാൻ പ്രയത്നിക്കാം പ്രാർഥിക്കാം.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )