സൗഹൃദച്ചെപ്പില്‍ കവിതകള്‍ ബാക്കിയാക്കി രമ്യ യാത്രയായി

തിരുവനന്തപുരം: സൗഹൃദച്ചെപ്പില്‍ കവിതകള്‍ ബാക്കിയാക്കി യുവ കവയിത്രി രമ്യആന്റണി (24) യാത്രയായി. വിധി കാന്‍സറിന്റെ രൂപത്തില്‍ ആക്രമിച്ച് കീഴ്‌പ്പെടുത്തുമ്പോഴും അക്ഷരങ്ങളെ സ്‌നേഹിച്ച രമ്യആന്റണിയുടെ അന്ത്യം തിരുവനന്തപുരം റീജണല്‍ കാന്‍സര്‍ സെന്ററിലായിരുന്നു.

തിരുവനന്തപുരം തിരുമല, മങ്കാട്ടുകടവ് പുതുവീട്ടുമേലെയിലെ വാടകവീട്ടില്‍ താമസിക്കുന്ന ആന്റണി-ജനറ്റ് ദമ്പതിമാരുടെ മകളാണ് രമ്യആന്റണി. കുഞ്ഞുന്നാളിലേ പോളിയോ ബാധിച്ച രമ്യയുടെ പഠനം പോളിയോഹോമിന്റെ തണലിലായിരുന്നു. വെറുതേ കുറിച്ചിട്ട വരികളിലൂടെയാണ് രമ്യആന്റണിയിലെ കവയിത്രി പിറന്നത്.

ബ്ലോഗിലൂടെ എഴുതിയ ചെറുചെറു കുറിപ്പുകളിലൂടെയാണ് രമ്യയുടെ സൗഹൃദവലയം രൂപപ്പെടുന്നത്. പോളിയോ തളര്‍ത്തിയ വിധിയില്‍നിന്നും കരകയറുന്നതിനിടെ ഒരു വര്‍ഷം മുമ്പ് കാന്‍സര്‍ പിടിപെടുകയായിരുന്നു. തളര്‍ന്ന രമ്യയ്ക്ക് തണലായത് ഓര്‍ക്കുട്ടിലെയും കൂട്ടം ഡോട്ട്‌കോമിലെയും സൗഹൃദങ്ങളായിരുന്നു. ഇവരുടെ പിന്‍ബലത്തില്‍ 26 കവിതകളുടെ സമാഹാരമായ ‘ശലഭായനം’ പുറത്തിറക്കി.

രമ്യയുടെ ഓര്‍ക്കുട്ട് കമ്യൂണിറ്റിയിലെ സുഹൃത്തുക്കള്‍ ചേര്‍ന്ന് ‘ഫ്രണ്ട്‌സ് ഓഫ് രമ്യ’ എന്ന സംഘടന രൂപവത്കരിച്ചു. ഈ കൂട്ടായ്മയിലൂടെയാണ് ചികിത്സാച്ചെലവുകള്‍ കണ്ടെത്തിയത്. രമ്യയുടെ കവിതാസമാഹാരത്തിലെ 26 കവിതകള്‍ക്ക് ഫൈന്‍ ആര്‍ട്‌സ് കോളേജിലെ വിദ്യാര്‍ഥി സുഹൃത്തുക്കള്‍ ചിത്രാവിഷ്‌കാരവും നല്‍കി. ഇതിനിടെ രമ്യയ്ക്ക് സഞ്ചരിക്കാന്‍ മുച്ചക്ര സ്‌കൂട്ടറും ലാപ്‌ടോപ്പും സ്ഥിരംസഹായനിധിയും സുഹൃത്തുക്കള്‍ നല്‍കി.

രമ്യയെ എഡിറ്ററാക്കിക്കൊണ്ട് ‘ലിഖിതം’ എന്ന ഓണ്‍ലൈന്‍ മാഗസിന്‍ പുറത്തിറക്കാനൊരുങ്ങുകയായിരുന്നു കൂട്ടുകാര്‍. രണ്ടാമത്തെ കവിതാസമാഹാരമായ ‘സ്​പര്‍ശ’ത്തിനായി മൂന്നുകവിതകളും എഴുതി. എന്നാല്‍ ഇത് പ്രസിദ്ധീകരിക്കുന്നതിനുമുമ്പേ മരണം വിളിക്കുകയായിരുന്നു.

മങ്കാട്ടുകടവിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ച രമ്യയുടെ മൃതദേഹത്തില്‍ സുഹൃത്തുക്കളുള്‍പ്പെടെ നിരവധിപേര്‍ അന്ത്യോപചാരം അര്‍പ്പിക്കാനെത്തി. മങ്കാട്ടുകടവിനടുത്ത് പൊറ്റയില്‍ പഞ്ചായത്ത് സൗജന്യമായി നല്‍കിയ മൂന്നുസെന്റ് സ്ഥലത്തായിരുന്നു സംസ്‌കാരം നടന്നത്. ഫ്രണ്ട്‌സ് ഓഫ് രമ്യയുടെ ചെയര്‍മാന്‍ സന്തോഷ് വില്‍സണ്‍, കണ്‍വീനര്‍ ടി.ജി. സൂരജ്, കവി കുരീപ്പുഴ ശ്രീകുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സുഹൃത്തുക്കള്‍ രമ്യയ്ക്ക് അന്ത്യോപചാരമര്‍പ്പിച്ചത്.

ലിങ്ക് – മാതൃഭൂമി

Advertisements

1 അഭിപ്രായം

Filed under കേരളം, വാര്‍ത്ത

One response to “സൗഹൃദച്ചെപ്പില്‍ കവിതകള്‍ ബാക്കിയാക്കി രമ്യ യാത്രയായി

 1. ഇന്നലെ
  സൗഹൃദത്തിന്റെ
  ആഴം മനസ്സിലായ
  വെള്ളിയാഴ്ച്ച.

  ഇന്നലെ
  ആയുസ്സിന്റെ
  വില എന്ത്‌ എന്ന് പഠിച്ച
  വെള്ളിയാഴ്ച്ച.

  ഇന്നലെ
  വേദനയിലും ആത്മദൈര്യത്തോടെ
  ജീവിതത്തേ നേരിടണം എന്നു പഠിച്ച
  വെള്ളിയാഴ്ച്ച.

  ഇന്നലെ
  തനിച്ചായിരിക്കുമ്പോള്‍
  സ്വന്തനത്തിന്റെ ഒരായിരം
  കൈകള്‍ നമുക്കു പിന്നെലുണ്ടെ
  എന്നെ ഒര്‍മ്മപ്പെടുത്തുത്തിയ
  വെള്ളിയാഴ്ച്ച.

  ഇന്നലെ
  പ്രണയലേഖനങ്ങളില്‍
  നീല നിറമുള്ള ശലഭങ്ങള്‍ നിലച്ച
  വെള്ളിയാഴ്ച്ച.

  ഇന്നലെ
  നമ്മുടെ കുഞ്ഞനുജത്തി രമ്യയേ
  നമുക്ക് നഷ്ട്ടമായ
  വെള്ളിയാഴ്ച്ച.

  പുതിയ ലോകത്തേ ..പൂന്തോട്ടത്തില്‍ …കൂട്ടമായി പാറി പാറക്കുന്ന ശലഭങ്ങളിലേ രാജകുമാരിയായി……. നീ …….ഒരിക്കലും വാടാത്ത…..പൂക്കളേ നോക്കി….ചൊല്ലുവാന് ബാക്കി വെച്ച……കവിതല്‍…….വീണ്ടും ഒരു നിദ്രയേ ഭയക്കത്….ചൊല്ലുമ്പോള്‍………ഞങ്ങള്‍ക്ക് നഷ്ട്ടപ്പെട്ടത്… സൗഹൃദകൂട്ടത്തിലെ…..നിഷ്കളങ്കതയോടെ പുഞ്ചിരിക്കുന്ന ഒരു ശലഭത്തേയാണെ….

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w