സൈനികര്‍ക്ക് നല്‍കിയത് പഴകിയ ഭക്ഷ്യധാന്യങ്ങളെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്‌

ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ സിയാച്ചിന്‍ മേഖലയിലെ സൈനികര്‍ക്ക് അനുവദിച്ചത് പഴകിയ ഭക്ഷ്യധാന്യങ്ങളെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്. പാര്‍ലമെന്റിന്റെ മേശപ്പുറത്തുവെച്ച സി.എ.ജി റിപ്പോര്‍ട്ടിലാണ് ഈ വിവരമുള്ളത്. കാലാവധി അവസാനിച്ച് 28 മാസം പിന്നിട്ട ഗോതമ്പ് മാവ്, അരി, ധാല്‍, ഭക്ഷ്യഎണ്ണ എന്നിവയാണ് നല്‍കിയതെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ലോകത്തെ ഏറ്റവും ഉയരം കൂടിയ യുദ്ധഭൂമിയായ സിയാച്ചിന്‍ മലനിരകളില്‍ കഴിയുന്ന സൈനികര്‍ക്കാണ് ഈ ദുര്‍ഗതിയുണ്ടായത്. സൈനിക യൂണിറ്റിന് ധാന്യങ്ങള്‍ എത്തിക്കുന്ന കരാറുകാര്‍ വന്‍ ലാഭത്തിനായി കുറഞ്ഞ വിലയ്ക്ക് വാങ്ങിയാണ് ഇവ സൈനികര്‍ക്ക് എത്തിച്ചത്. വന്‍ അഴമിതിയുടെ കഥയാണ് ഇതില്‍ നിന്ന പുറത്തുവരുന്നത്

നിലവാരമുള്ള ഭക്ഷ്യവസ്തുക്കള്‍ സൈനികര്‍ക്ക് ലഭിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ നിലവിലെ സംഭരണ രീതി പരിഷ്‌കരിക്കണമെന്ന് സി.എ.ജി റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചിട്ടുണ്ട്. പഴകിയ ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്യുന്നവരെ കരിമ്പട്ടികയില്‍ പെടുത്താന്‍ വ്യവസ്ഥ വേണം. ജമ്മു കശ്മീരില്‍ നോര്‍ത്തേണ്‍ കമാന്‍ഡിന് കീഴില്‍ മൂന്നു ലക്ഷം സൈനികരാണുള്ളത്. റേഷന്‍ ഉല്‍പ്പന്നങ്ങളുടെ ക്വട്ടേഷന്‍ ക്ഷണിക്കുമ്പോള്‍ പലപ്പോഴും ഒന്നില്‍കൂടുതല്‍ ഉണ്ടാവാറില്ലെന്നും ഇത് അഴിമതിയുടെ ദൃഷ്ടാന്തമാണെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

2005 മുതല്‍ 2008 വരെ ഡല്‍ഹിയിലെ സൈനിക യൂണിറ്റിനായി മാംസമെത്തിക്കുന്നതിന് ടെണ്ടര്‍ രേഖകള്‍ സമര്‍പ്പിച്ചത് ഒരേ വ്യക്തി തന്നെയാണ്. വര്‍ഷം തോറും അഞ്ച് കോടി രൂപയുടെ കരാറാണ് ഇയാള്‍ക്ക് കിട്ടിയിരുന്നത്. ട്രാന്‍സ്‌പോര്‍ട്ട്, ടൂര്‍ കമ്പനികള്‍ വരെയാണ് സൈനികര്‍ക്ക് മാംസവും, പച്ചക്കറികളും, പാലും വിതരണം ചെയ്യുന്ന കരാറിനായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കോഴിവളര്‍ത്തല്‍ കേന്ദ്രത്തിന് വരെ ഇപ്രകാരം രജിസ്‌ട്രേഷനുള്ളതായി കണ്ടെത്തിയിട്ടുണ്ട്. പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍, മാംസം എന്നിവയുടെ വിലയിലുണ്ടായ വന്‍ അന്തരത്തെക്കുറിച്ച് അന്വേഷണം വേണമെന്നും സി.എ.ജി റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഓഫീസര്‍മാരുടെ ഭക്ഷണശാലയില്‍ നിറംമാറിയ പാല്‍ക്കട്ടി വിതരണം ചെയ്ത സ്ഥിതിവിശേഷവും ഒരിക്കലുണ്ടായി. പരിശോധിച്ചപ്പോള്‍ കാലാവധി കഴിഞ്ഞ് ഒരു വര്‍ഷമായതാണ് പാല്‍ക്കട്ടിയെന്ന് കണ്ടെത്തി. ചിലപ്പോള്‍ പാലക്കട്ടി ചോക്ലേറ്റുപോലെയായിരിക്കും കിട്ടുക. ഉപയോഗിക്കാന്‍ കഴിയാതെ പലപ്പോഴും ഇത് ഉപേക്ഷിക്കേണ്ടി വരാറുണ്ടെന്നും ജവാന്മാര്‍ പറയുന്നു.

സൈനികര്‍ക്കുള്ള ഭക്ഷ്യധാന്യങ്ങളുടെ വിതരണത്തില്‍ പലപ്പോഴായി വന്‍ അഴിമതിയുടെ കഥകളാണ് പുറത്തുവന്നിട്ടുള്ളത്. ഇതില്‍ ലഫ്റ്റനന്റ് റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ വരെ ഉള്‍പ്പെട്ടു. സൈനികര്‍ക്കുള്ള റേഷന്‍ വിതരണത്തിന് 1440 കോടിയാണ് കേന്ദ്രം കഴിഞ്ഞ വര്‍ഷം ചിലവാക്കിയത്.

ലിങ്ക് – മാതൃഭൂമി

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under വാര്‍ത്ത

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )