മാരക രാസവളങ്ങളും കീടനാശിനികളും പുഴയില്‍തള്ളി

ആലക്കോട്(കണ്ണൂര്‍): ആലക്കോട് പഞ്ചായത്തിലെ നെടുവോട്-പരപ്പ റോഡില്‍ കുട്ടാപറമ്പ് പാലത്തിനു സമീപത്തു പുഴയില്‍ മാരക രാസവളങ്ങളും കീടനാശിനികളും ഒഴുക്കിയ നിലയില്‍ കണ്െടത്തി. ടാഗ്കോപ്പ് -50, മള്‍ട്ടിപ്ളക്സ്, ടേക്ക് ടാബ്്ലറ്റ്, ബെനോമിക്്സ് 50, എക്കാലക്്സ്, ജയ്ഫിന്‍ -20, ബിനോമില്‍, ജവ്വാ, റൌണ്ടപ്പ്, മോണോ ബിറ്റ്, ബെനോലേറ്റ്, സിമെര്‍, ഫ്യൂറിഡാന്‍ എന്നീ കെമിക്കല്‍സുകളും കാലാവധി കഴിഞ്ഞ വളങ്ങളുമാണ് പുഴയോരത്ത് തള്ളിയത്. ദുര്‍ഗന്ധം പരന്നതിനെത്തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് ഇവ കണ്െടത്തിയത്. കാലാവധി കഴിഞ്ഞ കീടനാശിനികളും മറ്റും പുഴയുടെ തീരത്തു കുന്നുകൂടിക്കിടപ്പുണ്ട്.

പ്രിയ ട്രേഡേഴ്സ്, 39/378 വടക്കല്‍ ബില്‍ഡിംഗ്, മഹാകവി ജി. റോഡ്, കാരിക്കാമുറി, കൊച്ചി എന്ന അഡ്രസും 370029 എന്ന ഫോണ്‍ നമ്പറും സ്ഥാപനത്തിന്റെ നിരവധി ഇന്‍വോയ്്സുകളും ബാങ്ക് ഓഫ് ബറോഡയുടെ പ്ളേ സ്ളിപ്പുകളും ഇവിടെ നിന്നും ലഭിച്ചിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് സീതാ ഗോപാലന്‍ അറിയിച്ചതിനെ തുടര്‍ന്ന് ആലക്കോട് എഎസ്്ഐ ചാത്തുക്കുട്ടി, ഹെല്‍ത്ത് ഇന്‍സ്്പെക്്ടര്‍ ഐ. നിസാമുദ്ദീന്‍ എന്നിവര്‍ ഈ പ്രദേശം സന്ദര്‍ശിച്ചു. പുഴയില്‍ കുളിച്ച ഏതാനും പേര്‍ക്ക് ചൊറിച്ചിലും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടതായി നാട്ടുകാരും പരാതിപ്പെട്ടു.

ലിങ്ക് – ദീപിക

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under ആരോഗ്യം, കേരളം, ജലം, വാര്‍ത്ത

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )