മന്ത്രിയുടെ പേരിലും വ്യാജ ആര്‍ സി

ഗതാഗത മന്ത്രി ജോസ് തെറ്റയിലിന്റെ പേരില്‍ ലഭിച്ച വ്യാജ ആര്‍സി ബുക്ക്.

ഗതാഗത മന്ത്രി ജോസ് തെറ്റയില്‍ വായിച്ചറിയാന്‍….
അവിവേകമാണെങ്കില്‍ ഉദ്ദേശ്യശുദ്ധിയെക്കരുതി പൊറുക്കണം. അങ്ങു താമസിക്കുന്ന തലസ്ഥാന നഗരത്തില്‍ വള്ളക്കടവില്‍ നിന്ന്, അങ്ങയുടെ പേരില്‍, ഒൌദ്യോഗിക വിലാസത്തില്‍ ഞങ്ങള്‍ ആര്‍സി ബുക്ക് സംഘടിപ്പിച്ചു.

ജോസ് ടി., ടിസി 8/297 (2), പുത്തന്‍കട ജംക്ഷന്‍, പ്ളാവില, കുന്നപ്പുഴ റോഡ്, തിരുമല എന്ന വിലാസത്തില്‍ ആര്‍സി ബുക്ക് ലഭിക്കാന്‍ വേണ്ടി വന്നത് വെറും രണ്ടു മണിക്കൂര്‍. അങ്ങയുടെ സര്‍ക്കാര്‍ അതീവ സുരക്ഷിതവും രഹസ്യവുമെന്ന് അഭിമാനിക്കുന്ന ഹോളോഗ്രാം മുദ്രയും ബാര്‍ കോഡും സര്‍ക്കാരിന്റെയും വകുപ്പിന്റെയും മുദ്രയും അതിലുണ്ട്.

വ്യാജ ആര്‍സി ബുക്കില്‍ കാണുന്ന കെഎല്‍-01 എക്സ് 2385 എന്ന നമ്പറിന്റെ യഥാര്‍ഥ ഉടമയും പൊറുക്കുക. മോഷ്ടിക്കപ്പെടുന്ന വാഹനങ്ങള്‍ എങ്ങനെ പുതിയ വാഹനമായി പൊലീസിന്റെയും ആര്‍ടി ഉദ്യോഗസ്ഥരുടെയും കണ്ണില്‍പ്പെടാതെ നിരത്തിലോടുന്നു എന്നു കണ്ടെത്താനായിരുന്നു ഇൌ സാഹസം.

ആര്‍സി ബുക്ക് മാത്രമല്ല, വ്യാജ എന്‍ജിന്‍ നമ്പറും ഷാസി നമ്പറും സംഘടിപ്പിക്കാനും വളരെ എളുപ്പമാണെന്നു അന്വേഷണത്തില്‍ വ്യക്തമായി.ഇതിനുള്ള മാഫിയ സംഘങ്ങള്‍ നിര്‍ബാധം പ്രവര്‍ത്തിക്കുന്നു. കള്ളക്കടത്തിനും സാമൂഹികവിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്കുമായി ഈ വാഹനങ്ങള്‍ പലതും ഉപയോഗിക്കപ്പെടുന്നു.

കേരളത്തില്‍ ദിവസം അഞ്ചു വണ്ടികള്‍ നഷ്ടപ്പെടുന്നുണ്ടെന്നാണ് പൊലീസിന്റെ തന്നെ കണക്ക്. അവയില്‍ ഏറെയും രൂപം മാറി, നമ്പര്‍ മാറി നമ്മുടെ തന്നെ നിരത്തുകളിലോടുന്നുണ്ട്. അതിലൊരു ചെറിയ ഉദാഹരണം മാത്രമാണ് ജോസ് ടി. എന്ന പേരില്‍ ഞങ്ങള്‍ക്കു ലഭിച്ച വ്യാജ ആര്‍സി ബുക്ക്.
ഇത് അങ്ങേയ്ക്കു സമര്‍പ്പിക്കുന്നു.

അന്വേഷണ പരമ്പര ഇന്നുമുതല്‍ കാഴ്ചപ്പാട് പേജില്‍
തയാറാക്കിയത്: ജയന്‍ മേനോന്‍, ആര്‍. കൃഷ്ണരാജ്, വി.ആര്‍. പ്രതാപ്, ടി. അജീഷ്.
സങ്കലനം: എച്ച്. സുരേഷ്.

ലിങ്ക് – മനോരമ

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under കേരളം, വാര്‍ത്ത

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w