ഭീകരപ്രവര്‍ത്തനത്തിന് പാക് സഹായം; യു.എസ്. സൈനികരഹസ്യം പുറത്തായി

വാഷിങ്ടണ്‍: ഇന്ത്യയിലും അഫ്ഗാനിസ്താനിലും ഭീകരപ്രവര്‍ത്തനം നടത്താന്‍ പാക് ചാരസംഘടനയായ ഐ.എസ്.ഐ. വര്‍ഷങ്ങളായി സഹായം നല്‍കുന്നതായി വ്യക്തമാക്കുന്ന അമേരിക്കന്‍ സൈനികരഹസ്യം പുറത്തായി. ഭീകരവിരുദ്ധയുദ്ധത്തിനായി അമേരിക്കന്‍ പണം പറ്റിക്കൊണ്ടിരുന്ന കാലയളവില്‍ത്തന്നെ ഭീകരാക്രമണങ്ങളുടെ ആസൂത്രണത്തില്‍ പാകിസ്താന്‍ പങ്കാളിയാണെന്നാണ് രഹസ്യാന്വേഷണചരിത്രത്തിലെ ഏറ്റവും വലിയ ചോര്‍ച്ചകളിലൊന്നായി വിലയിരുത്തപ്പെടുന്ന സംഭവത്തിലൂടെ വെളിവായിരിക്കുന്നത്.

അഫ്ഗാനിസ്താനിലെ കഴിഞ്ഞ ആറുവര്‍ഷത്തെ അമേരിക്കന്‍ ഇടപെടല്‍ സംബന്ധിച്ച സൈനികരേഖകളാണ് ‘വിക്കി ലിക്ക്‌സ്‘ എന്ന വെബ്‌സൈറ്റ് പുറത്തുവിട്ടിരിക്കുന്നത്. 92,201 രഹസ്യരേഖകളടങ്ങിയ ‘ദ വാര്‍ ലോഗ്‌സ്’ എന്നു വിളിക്കുന്ന രേഖകള്‍ ഞായറാഴ്ചയാണ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചത്. ആഴ്ചകള്‍ക്കുമുമ്പ് കിട്ടിയ രേഖകളുടെ ആധികാരികത വിലയിരുത്താന്‍ പ്രമുഖ യു.എസ്. പത്രമായ ന്യൂയോര്‍ക്ക് ടൈംസ്, ബ്രിട്ടീഷ് പത്രമായ ഗാര്‍ഡിയന്‍, ജര്‍മന്‍ വാരിക ‘ഡെര്‍ സ്​പീഗല്‍’ എന്നിവര്‍ക്ക് നല്‍കിയിരുന്നു.

ഭീകരവിരുദ്ധയുദ്ധത്തില്‍ പാകിസ്താന്‍ സേന ഒരേസമയം സഖ്യകക്ഷിയായും ശത്രുവായും പ്രവര്‍ത്തിച്ചിരുന്നുവെന്നാണ് രേഖകളുടെ അടിസ്ഥാനത്തില്‍ ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടുചെയ്തത്. അമേരിക്കന്‍ അധികൃതര്‍ സംശയിക്കുന്നതുപോലെ ഐ.എസ്.ഐ. ഇരട്ടത്താപ്പ് കാട്ടിയെന്നും അല്‍ഖ്വെയ്ദയ്‌ക്കൊപ്പം ചേര്‍ന്ന് ആക്രമണങ്ങള്‍ ആസൂത്രണം ചെയ്തുവെന്നും പത്രം ചൂണ്ടിക്കാട്ടുന്നു.

അഫ്ഗാനിസ്താനില്‍ യു.എസ്. സേനയ്‌ക്കെതിരെ നടന്ന ആക്രമണപദ്ധതികളിലും അഫ്ഗാന്‍ നേതൃത്വത്തെ വധിക്കാനുള്ള ഗൂഢാലോചനകളിലും താലിബാന്‍ നേതൃത്വവുമായി നേരിട്ട് സംസാരിക്കാന്‍ ഐ.എസ്.ഐ. പ്രതിനിധികളെ പാകിസ്താന്‍ അനുവദിച്ചിരുന്നു. അഫ്ഗാനിസ്താനും ഇന്ത്യയ്ക്കുമെതിരെ പ്രവര്‍ത്തിക്കാന്‍ ഐ.എസ്.ഐ.ക്ക് പ്രത്യേക വിഭാഗംതന്നെയുണ്ട്-ഈ ‘എസ്.വിങ്ങി’ന് അര്‍ധ സ്വയംഭരണാധികാരമുണ്ട്-രേഖകള്‍ വ്യക്തമാക്കുന്നു.

1987 മുതല്‍ 1989 വരെയുള്ള കാലത്ത് ഐ.എസ്.ഐ. തലവനായിരുന്ന ലഫ്. ജനറല്‍ ഹമീദ് ഗുള്‍, അഫ്ഗാനിസ്താനിലെ ഹഖാനി വിഭാഗവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുമ്പോള്‍ത്തന്നെ മുന്‍ ബന്ധങ്ങളും സജീവമായി നിലനിര്‍ത്തിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അഫ്ഗാനിസ്താനില്‍ കഴിഞ്ഞ ആഗസ്തില്‍ നടന്ന തിരഞ്ഞെടുപ്പ് അലങ്കോലപ്പെടുത്താന്‍ ചാവേറുകളെ അയച്ചതിലും ഐ.എസ്.ഐ.ക്ക് പങ്കുണ്ട്.

അഫ്ഗാനിസ്താനില്‍ ഇന്ത്യ നടത്തുന്ന വികസനപ്രവര്‍ത്തനങ്ങള്‍ക്കെതിരെയും ഉദ്യോഗസ്ഥര്‍ക്കെതിരെയും ഐ.എസ്.ഐ.യുടെ അറിവോടെയാണ് ചാവേറാക്രമണങ്ങള്‍ നടത്തിയതെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. സാധാരണ വലിയ ആക്രമണങ്ങളില്‍ ഐ.എസ്.ഐ.യുടെ നേരിട്ടുള്ള പങ്കാളിത്തം തെളിയിക്കുന്ന രേഖകള്‍ യു.എസ്. പുറത്തുവിടാറില്ല. എന്നാല്‍, 2008ല്‍ കാബൂളിലെ ഇന്ത്യന്‍ എംബസിക്കുനേര്‍ക്കുണ്ടായ ചാവേറാക്രമണത്തില്‍ ഐ.എസ്.ഐ. സഹായം നല്‍കിയതായി സി.ഐ.എ. വെളിപ്പെടുത്തിയിരുന്നു.

അതിനിടെ ഈ വേനല്‍ക്കാലത്ത് അഫ്ഗാനിസ്താന്‍- നാറ്റോ സേനയ്ക്ക് കൂടുതല്‍ ആള്‍നാശമുണ്ടാവുമെന്ന് ഉന്നത യു.എസ്. സേനാ ഓഫീസര്‍ വെളിപ്പെടുത്തി. അടുത്ത മാസങ്ങളില്‍ ഏറ്റുമുട്ടല്‍ കൂടുതല്‍ തീവ്രമാവും. എന്നാല്‍, ഭീകരവിരുദ്ധയുദ്ധത്തില്‍ പുരോഗതിയുണ്ട്- സേനാ മേധാവി അഡ്മിറല്‍ മൈക്ക് മുള്ളന്‍ പറഞ്ഞു.

ചോര്‍ന്നത് 90,000 രേഖകള്‍; ഭീഷണിയെന്ന് അമേരിക്ക

അമേരിക്കയും പേടിക്കുന്ന ‘വിക്കിലീക്ക്‌സ്’

ലിങ്ക് – മാതൃഭൂമി

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under വാര്‍ത്ത

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w