വെള്ളം അവകാശമാക്കാന്‍ യു.എന്നില്‍ പ്രമേയം; എതിര്‍പ്പുമായി സമ്പന്ന രാഷ്ട്രങ്ങള്‍

യുണൈറ്റഡ് നേഷന്‍സ്: വെള്ളത്തിനുള്ള അവകാശം അടിസ്ഥാനമനുഷ്യാവകാശങ്ങളില്‍ ഒന്നായി പ്രഖ്യാപിക്കുന്നതിനുള്ള കരട് പ്രമേയം ഈ മാസം ഐക്യരാഷ്ട്രസഭയില്‍ അവതരിപ്പിക്കും. പാശ്ചാത്യരാജ്യങ്ങള്‍ എതിര്‍പ്പു പ്രകടിപ്പിച്ചിരിക്കുന്ന സാഹചര്യത്തില്‍ ലോകത്തെ സമ്പന്ന, ദരിദ്ര രാഷ്ട്രങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലിന് സഭ വേദിയാകുമോ എന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്. ജൂലായ് 28ന് യു.എന്‍. പൊതുസഭയില്‍ ലാറ്റിനമേരിക്കന്‍ രാജ്യമായ ബൊളീവിയയാകും കരട് പ്രമേയം അവതരിപ്പിക്കുക. വെള്ളവും ശുചിത്വവും മനുഷ്യന്റെ അവകാശമായി പ്രഖ്യാപിക്കുന്നതിനുള്ള പ്രമേയത്തിന്റെ അന്തിമ രൂപത്തെപ്പറ്റിയുള്ള ചര്‍ച്ചകള്‍ നടക്കുകയാണ്.

192 അംഗ പൊതുസഭ പ്രമേയം അംഗീകരിച്ചാല്‍ സാര്‍വദേശീയ മനുഷ്യാവകാശ പ്രഖ്യാപനത്തിനു ശേഷം ഐക്യരാഷ്ട്ര സഭ നടത്തുന്ന സുപ്രധാന പ്രഖ്യാപനമാകും ഇതെന്ന് ജലം മനുഷ്യാവകാശമാക്കുന്നതിനുവേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയായ ബ്ലൂ പ്ലാനറ്റ് പ്രോജക്ടിന്റെ സ്ഥാപക മൗദ് ബാര്‍ലോ അഭിപ്രായപ്പെട്ടു. യു.എന്‍. പൊതുസഭ അധ്യക്ഷന്റെ ജലകാര്യ ഉപദേശകയായി പ്രവര്‍ത്തിച്ചിട്ടുണ്ട് ഇവര്‍.

ലോകത്തിലെ 200 കോടി ജനങ്ങള്‍ ജലദൗര്‍ലഭ്യ പ്രദേശങ്ങളിലാണ് കഴിയുന്നത്. 300 കോടി പേരുടെ വീടിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ വെള്ളമില്ല -അവര്‍ ചൂണ്ടിക്കാട്ടി. ഈ പശ്ചാത്തലത്തിലാണ് വെള്ളം മനുഷ്യാവകാശമാക്കുന്നതിനുള്ള പ്രമേയം ഐക്യരാഷ്ട്രസഭയിലെത്തുന്നത്. യൂറോപ്യന്‍ യൂണിയന് പ്രമേയത്തോട് അനുകൂല നിലപാടാണെങ്കിലും കാനഡ ശക്തമായ എതിര്‍പ്പുമായി രംഗത്തുണ്ട്. ഓസ്‌ട്രേലിയ, യു.എസ്., ബ്രിട്ടന്‍ എന്നീ രാജ്യങ്ങളും കാനഡയ്‌ക്കൊപ്പം നില്ക്കുമെന്നാണ് സൂചന.

ലിങ്ക് – മാതൃഭൂമി

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under ജലം, വാര്‍ത്ത

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w