രജിസ്‌ട്രേഷനില്ലാത്ത സ്വകാര്യലാബുകളെയും സ്‌കാനിങ്‌സെന്റുകളെയും തടയാന്‍ നിയമംവരുന്നു

പാലക്കാട്: സംസ്ഥാനത്തെ രജിസ്‌ട്രേഷനില്ലാത്ത സ്വകാര്യ ലബോറട്ടറികളുടെയും സ്‌കാനിങ്‌സെന്റുകളുടെയും പ്രവര്‍ത്തനം തടയാന്‍ കേരള ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് രജിസ്‌ട്രേഷന്‍ ആന്‍ഡ് റെഗുലേഷന്‍ ബില്ലില്‍ നിര്‍ദേശം. ഇത്തരം സ്ഥാപനങ്ങള്‍ക്ക് വന്‍തുക പിഴ ഈടാക്കാനാണ് കരട്ബില്ലില്‍ പറയുന്നത്. ഇവര്‍ക്ക് രജിസ്‌ട്രേഷന്‍ എടുക്കാന്‍ നിശ്ചിതകാലാവധി നല്‍കും. കുറ്റകരമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിരോധിക്കും. നിരക്കുകള്‍ ഏകീകരിക്കും. ലാബുകളുടെ പ്രവര്‍ത്തനം നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് സര്‍ക്കാര്‍ പുതിയബില്ല് കൊണ്ടുവരാന്‍ ഒരുങ്ങിയത്.

സര്‍ക്കാര്‍ നിയന്ത്രണമോ രജിസ്‌ട്രേഷനോ ഇല്ലാതെ ഇത്തരം സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി ആരോപണമുയര്‍ന്നിരുന്നു. ആരോഗ്യമേഖലയ്ക്ക് ഇത് കടുത്ത ഭീഷണിയാവുന്നതിന്റെ പശ്ചാത്തലത്തിലാണ് നടപടി. കേന്ദ്രസര്‍ക്കാരിനൊപ്പമാണ് സംസ്ഥാനസര്‍ക്കാരും നടപടി ശക്തമാക്കിയിരിക്കുന്നത്.

നിയമം ലംഘിക്കുന്ന സ്ഥാപനങ്ങളില്‍നിന്ന് 10,000 മുതല്‍ അഞ്ചുലക്ഷം രൂപവരെ പിഴ ഈടാക്കും. രജിസ്‌ട്രേഷന്‍ ഇല്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കും ഇത് ബാധകമാവും. സ്ഥാപനങ്ങളില്‍ ജോലിനോക്കുന്നവരില്‍നിന്ന് പിഴ ഈടാക്കാനും നിര്‍ദേശമുണ്ട്. നിയമം പ്രാവര്‍ത്തികമാവുന്നതോടെ ഇവയ്ക്ക് രജിസ്‌ട്രേഷനും ലൈസന്‍സും നിര്‍ബന്ധമാവും. കൃത്യമായ പരിശോധനഫലങ്ങള്‍ സ്ഥാപനങ്ങള്‍ സൂക്ഷിക്കേണ്ടതായും വരും.

ജില്ലാതലത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കാവും രജിസ്‌ട്രേഷന്റെ ചുമതല. അപ്പലേറ്റ് അതോറിറ്റി കളക്ടര്‍ആയിരിക്കും. രജിസ്‌ട്രേഷന് അപേക്ഷ നല്‍കിയാല്‍ പരിശോധനനടത്തി ആവശ്യമായ സൗകര്യങ്ങള്‍ ഉറപ്പുവരുത്തിയശേഷമേ അംഗീകാരം നല്‍കൂ. ഇവിടങ്ങളില്‍ ജോലിചെയ്യുന്നവര്‍ ആവശ്യമായ യോഗ്യതയുള്ളവരാണെന്നും ഉറപ്പുവരുത്തും. സൗകര്യങ്ങളുടെ അടിസ്ഥാനത്തില്‍ ലാബുകളെ വിവിധക്ലാസുകളായി തിരിക്കാനും നിര്‍ദേശമുണ്ട്.

ക്ലിനിക്കുകളും ആസ്​പത്രികളും നിയന്ത്രിക്കുന്നതിനും രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കുന്നതിനും വ്യവസ്ഥചെയ്യുന്ന ബില്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്നിരുന്നു. സംസ്ഥാന ആരോഗ്യവകുപ്പ് ഇതുസംബന്ധിച്ച നിര്‍ദേശങ്ങള്‍ അവതരിപ്പിച്ചെങ്കിലും കൂടുതല്‍ കാര്യങ്ങള്‍ ചേര്‍ക്കണമെന്ന് നിയമവകുപ്പ് ആവശ്യപ്പെട്ടു.

ഇതേത്തുടര്‍ന്ന് ആരോഗ്യവകുപ്പ് പ്രത്യേകകമ്മിറ്റി രൂപവത്കരിച്ചു. ഇവരുടെ നിര്‍ദേശംകൂടി പരിഗണിച്ചാണ് ബില്‍ തയ്യാറാക്കിയത്. ഇത്തരം സ്ഥാപനങ്ങള്‍ നിയന്ത്രണമില്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്നുകാണിച്ച് നല്‍കിയ ഹര്‍ജി പരിഗണിച്ച് ഹൈക്കോടതിയും നിയന്ത്രണംവേണമെന്ന് ആവശ്യപ്പെട്ടിരുന്നു.

ലിങ്ക് – മാതൃഭൂമി

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under നിയമം, വാര്‍ത്ത, സര്‍ക്കാര്‍

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w