ഗ്രീന്‍പീസ് സ്ഥാപക ഡോറത്തി ഓര്‍മ്മയായി

വാന്‍കോവര്‍: പ്രശസ്ത പരിസ്ഥിതി പ്രസ്ഥാനമായ ഗ്രീന്‍പീസിന്റെ സ്ഥാപകരില്‍ ഒരാളായ ഡോറത്തി സ്റ്റോവ് (89) ഓര്‍മ്മയായി. വൃക്കസംബന്ധമായ രോഗത്താല്‍ ബുദ്ധിമുട്ടിയിരുന്ന അവര്‍ കഴിഞ്ഞ ദിവസം ബ്രിട്ടീഷ് കൊളംബിയ ആശുപത്രിയില്‍ വച്ചാണ് മരണത്തിന് കീഴടങ്ങിയത്. 1971 ല്‍ ഡോറത്തി സ്റ്റോവും ഭര്‍ത്താവ് ഇര്‍വിങ് സ്റ്റോവും ജിം ബോഹ്ലനും ചേര്‍ന്നാണ് ഗ്രീന്‍പീസ് എന്ന പ്രസ്ഥാനം ആരംഭിക്കുന്നത്.

ഡോറത്തിയുടെ ഭര്‍ത്താവ് ഇര്‍വിങ് 1974 ല്‍ കാന്‍സര്‍ രോഗം ബാധിച്ച് മരണമടഞ്ഞിരുന്നു. ഗ്രീന്‍പീസ് സ്ഥാപിക്കാന്‍ ഇര്‍വിനോടും ഡോറത്തിയോടും സഹകരിച്ച ജിം മൂന്ന് ആഴ്ചയ്ക്കു മുന്‍പെയാണ് മരിച്ചത്.

റോഹ്ഡ് ഐലന്റ് സ്വദേശിയായ ഇര്‍വിനും ഡോറത്തിയും പോളിനേഷ്യയിലെ ആണവ പരീക്ഷണഫലമായുണ്ടായ ആണവ നിര്‍വ്യാപനത്തില്‍ നിന്നും രക്ഷനേടുന്നതിനു വേണ്ടിയാണ് 1966 ല്‍ വാന്‍കോവറിലേക്ക് താമസം മാറ്റിയത്. 1970 ല്‍ അലാസ്കയുടെ തീരത്തെ അംചിത്ക ഐലന്റില്‍ ആണവ ബോംബ് പരീക്ഷണത്തിനു വേണ്ടിയുള്ള അമേരിക്കന്‍ തീരുമാനത്തെ ഇര്‍വിനും, ഡോറത്തിയും ജിമ്മും അദ്ദേഹത്തിന്റെ ഭാര്യയും അടങ്ങുന്ന നാല്‍വര്‍ സംഘം ശക്തമായി എതിര്‍ത്തിരുന്നു. ഈ എതിര്‍പ്പില്‍ നിന്നാണ് ലോകപ്രശസ്ത പരിസ്ഥിതി സംഘടനയുടെ പിറവി. തുടര്‍ന്ന് നാലുപേരും ചേര്‍ന്ന് ഗ്രീന്‍പീസ് എന്ന പ്രസ്ഥാനം ആരംഭിക്കുകയായിരുന്നു.

ഇന്ത്യന്‍ വംശജനായ ദക്ഷിണാഫ്രിക്കക്കാരന്‍ കുമി നൈഡൂവാണ് ഗ്രീന്‍പീസ് പ്രസ്ഥാനത്തിന്റെ ഇപ്പോഴത്തെ അന്തര്‍ദേശീയ എക്സിക്യൂട്ടീവ് ഡയറക്ടര്‍.

ലിങ്ക് – കേരളകൌമുദി

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under വാര്‍ത്ത

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w