മലപ്പുറത്ത് അധ്യാപക നിയമന കോഴ 23 ലക്ഷംവരെ; അപേക്ഷകരധികവും തെക്കന്‍ ജില്ലക്കാര്‍

മലപ്പുറം: വടക്കന്‍ ജില്ലകളില്‍ ഹയര്‍ സെക്കന്‍ഡറി കോഴ്‌സുകള്‍ അനുവദിച്ചതിന്റെ മറവില്‍ അധ്യാപക നിയമന കോഴയായി ഒരു കോടിയിലേറെ രൂപയാണ് സ്വകാര്യ മാനേജ്‌മെന്റുകള്‍ വാരിക്കൂട്ടുന്നത്. മലപ്പുറം ജില്ലയില്‍ 19 ഗ്രാമപഞ്ചായത്തുകളിലാണ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഇല്ലാത്തത്. ഇത്തവണ 29 സ്‌കൂളുകളിലാണ് ഹയര്‍ സെക്കന്‍ഡറി അനുവദിച്ചത്. നേരത്തെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളുള്ള പഞ്ചായത്തുകളില്‍തന്നെ വീണ്ടും കോഴ്‌സുകള്‍ അനുവദിച്ചിട്ടുണ്ട്. സീനിയര്‍ അധ്യാപക നിയമനത്തിന് 23 ലക്ഷം വരെയാണ് കോഴ വാങ്ങുന്നത്. നിലമ്പൂര്‍ ഭാഗങ്ങളില്‍ പുതുതായി ഹയര്‍ സെക്കന്‍ഡറി അനുവദിച്ച സ്‌കൂളുകളില്‍ 18 മുതല്‍ 23 ലക്ഷം വരെയാണ് കോഴ. ഇംഗ്ലീഷ്, മലയാളം, മാത്‌സ് തുടങ്ങിയ വിഷയങ്ങള്‍ക്ക് 15 ലക്ഷം ചോദിക്കുമ്പോള്‍ ഡിമാന്റ് കുറഞ്ഞ വിഷയങ്ങള്‍ക്ക് 23 ലക്ഷം വരെ ചോദിക്കുന്നുണ്ട്. ജൂനിയര്‍ അധ്യാപക നിയമനത്തിന് 15 മുതല്‍ 18 ലക്ഷം വരെയാണ് നടപ്പുകോഴ.

ചില സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ കോഴ എത്രയെന്നു പറയാതെ അപേക്ഷകള്‍ വാങ്ങിവെച്ചിരിക്കയാണ്. കോഴത്തുക പരമാവധി ഉയരുന്നതും കാത്തിരിപ്പാണ് ഇവര്‍. കൂടുതല്‍ തുക നല്‍കുന്നവര്‍ക്ക് ജോലി കൊടുക്കാനാണ് ശ്രമം. ശരിക്കും ലേലംവിളിയാണ് ഇപ്പോള്‍ നടക്കുന്നതെന്ന് അധ്യാപകര്‍ പറയുന്നു. ഇവിടങ്ങളില്‍ വിദ്യാര്‍ഥികളില്‍നിന്ന് പല കാരണങ്ങള്‍ പറഞ്ഞ് പതിനായിരം രൂപ വരെ പ്രവേശനത്തിന് കോഴ വാങ്ങുന്നുണ്ട്.
കുറ്റിപ്പുറം ഭാഗത്തെ സ്‌കൂളില്‍ 15 മുതല്‍ 20 ലക്ഷം വരെയാണ് സീനിയര്‍ അധ്യാപക തസ്തികക്ക് ചോദിക്കുന്നത്. മൂന്നുവര്‍ഷംമുമ്പ് 10 ലക്ഷം കോഴ കൊടുത്താണ് ഇവിടെ അധ്യാപക നിയമനം നടന്നത്. കോഴത്തുക സംബന്ധിച്ച് മാനേജ്‌മെന്റുകള്‍ തമ്മില്‍ നേരത്തെ രഹസ്യധാരണ ഉണ്ടാക്കിയതായും സൂചനയുണ്ട്. ജൂനിയര്‍ അധ്യാപക തസ്തികക്ക് 10 മുതല്‍ 15 ലക്ഷം വരെ ചോദിക്കുന്നുണ്ട്. ഏതൊക്കെ സ്‌കൂളുകളിലാണ് ഹയര്‍ സെക്കന്‍ഡറി അനുവദിക്കേണ്ടതെന്ന് ഒരു കൊല്ലംമുമ്പ് സി.പി.എം നേതൃത്വം പ്രാദേശിക നേതൃത്വത്തില്‍നിന്ന് ലിസ്റ്റ് ചോദിച്ചിരുന്നു. ഈ ലിസ്റ്റ് അവഗണിച്ചാണ് ഇപ്പോള്‍ ഹയര്‍ സെക്കന്‍ഡറി അനുവദിച്ചിരിക്കുന്നത്.

നിയമനത്തിന് ക്യൂ നില്‍ക്കുന്നവരിലധികവും തെക്കന്‍ ജില്ലക്കാരാണ്. അവിടെ ഹയര്‍ സെക്കന്‍ഡറി അനുവദിച്ചിട്ടില്ല. അതിനാല്‍ എന്തുവിലകൊടുത്തും പോസ്റ്റ് തരപ്പെടുത്താന്‍ തയാറായാണ് ഉദ്യോഗാര്‍ഥികള്‍ എത്തിയിരിക്കുന്നത്. രണ്ട് കോഴ്‌സുകള്‍ അനുവദിച്ച ഒരു ഹയര്‍ സെക്കന്‍ഡറിയില്‍ 10 മുതല്‍ 12 വരെ പുതിയ അധ്യാപക തസ്തികകളാണ് സൃഷ്ടിക്കേണ്ടിവരിക. ഒരു സ്‌കൂളില്‍ 10 തസ്തിക ലഭിച്ചാല്‍ ഒന്നരക്കോടിയിലേറെ രൂപയാണ് മാനേജ്‌മെന്റിന് കോഴയായി ലഭിക്കുക.
കോഴ്‌സ് അനുവദിക്കുന്നതിനു പിന്നില്‍ വന്‍ കോഴ നടന്നതായി സൂചനയുണ്ട്. രണ്ട് കോഴ്‌സുകള്‍ അനുവദിച്ച ഒരു ഹയര്‍ സെക്കന്‍ഡറിയില്‍നിന്ന് 45 ലക്ഷം രൂപ വരെ ഒരു രാഷ്ട്രീയ സംഘടനയുടെ നേതാക്കള്‍ കോഴ വാങ്ങിയിട്ടുണ്ടത്രെ. ചിലേടങ്ങളില്‍ പണത്തിനുപകരം പോസ്റ്റുകളാണ് കൈക്കൂലി. പാര്‍ട്ടി നിര്‍ദേശിക്കുന്ന മൂന്നുപേരെ നിയമിക്കാമെന്ന് നേരത്തെയുണ്ടാക്കിയ ധാരണയനുസരിച്ചാണ് കോഴ്‌സുകള്‍ അനുവദിച്ചതെന്നാണ് ആരോപണം

ലിങ്ക് – മാധ്യമം

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under വാര്‍ത്ത, വിദ്യാഭ്യാസം

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w