റിവ്യൂ ഹര്‍ജിയില്‍ നിന്ന് പിന്മാറാന്‍ ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍ വിസമ്മതിച്ചു

കൊച്ചി: പൊതുനിരത്തിലും പാതയോരത്തും യോഗങ്ങള്‍ നിരോധിച്ചതിനെതിരായ റിവ്യൂ ഹര്‍ജി കേള്‍ക്കുന്നതില്‍ നിന്ന് പിന്മാറാന്‍ ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍ വിസമ്മതിച്ചു.
“രാഷ്ട്രീയ നേതാക്കള്‍ തന്നെ വിധി പുറപ്പെടുവിക്കുകയാണ്. അവര്‍ തന്നെ ന്യായാധിപന്മാരെ വിഡ്ഢികളായി പ്രഖ്യാപിക്കുകയും ചെയ്യുന്നു. വിഡ്ഢികള്‍ സ്വയം തിരുത്തുമെന്ന് അവര്‍ എങ്ങനെ കരുതി? വിധിയുടെ പേരില്‍ ഭീഷണി വേണ്ട.” ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍, ജസ്റ്റിസ് പി.എസ്. ഗോപിനാഥന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് വാക്കാല്‍ പറഞ്ഞു.
വിധിയെ ന്യായീകരിച്ച് പൊതുവേദിയില്‍ പരസ്യ പ്രസ്താവന നടത്തിയതിലൂടെ സുപ്രീംകോടതിയുടെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ച ന്യായാധിപന്‍ റിവ്യൂ ഹര്‍ജി കേള്‍ക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരാണ് ഹൈക്കോടതിയെ സമീപിച്ചത്. സര്‍ക്കാര്‍ നടപടിയെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചു. “സര്‍ക്കാര്‍ നടപടി നിലവാരമില്ലാത്തതാണ്. ഒരു തരത്തിലുള്ള ഭീഷണിയും വിലപ്പോവില്ല. സാധാരണക്കാരായ ജനങ്ങള്‍ക്കു വേണ്ടിയാണ് പൊതുനിരത്തിലെ യോഗങ്ങള്‍ നിരോധിച്ചത്. ജഡ്ജിയെ മാറ്റണമെന്ന ആവശ്യത്തിനു പിന്നില്‍ അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്ന് സംശയിക്കുന്നു. വിധി പ്രശംസനീയമാണെന്ന് ചില സര്‍ക്കാര്‍ അഭിഭാഷകര്‍ തന്നെ പറഞ്ഞു. പിന്നെ ആര്‍ക്കാണ് പ്രശ്നമെന്ന് അറിയണം. അഡ്വക്കേറ്റ് ജനറല്‍ ഓഫീസില്‍ തിരശ്ശീലയ്ക്കു പിന്നില്‍ നിന്ന് ആരാണ് കളിക്കുന്നത്? ആവശ്യമെങ്കില്‍ തീരുമാനത്തിനാധാരമായ ഫയലുകള്‍ വിളിച്ചുവരുത്താനും മടിക്കില്ല. അഡിഷണല്‍ സെക്രട്ടറിയെ ശിഖണ്ഡിയാക്കേണ്ട”- ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.
കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസുകളില്‍ ജഡ്ജിമാര്‍ പരസ്യപ്രസ്താവന നടത്തരുതെന്നാണ് സുപ്രീംകോടതിയുടെ മാര്‍ഗനിര്‍ദ്ദേശത്തിലുള്ളതെന്ന് സര്‍ക്കാരിനു വേണ്ടി അഡിഷണല്‍ സെക്രട്ടറി നല്‍കിയ ഉപഹര്‍ജിയില്‍ ബോധിപ്പിച്ചു.
ഉത്തരവുമായി ബന്ധപ്പെട്ട് മുന്‍വിധിയോടെ സംസാരിച്ചതിനാലാണ് മാറിനില്‍ക്കണമെന്ന് ആവശ്യപ്പെട്ടതെന്ന് ഡയറക്ടര്‍ ജനറല്‍ ഒഫ് പ്രോസിക്യൂഷന്‍സ് കെ.കെ. രവീന്ദ്രനാഥും ബോധിപ്പിച്ചു.
പൊതുതാത്പര്യമുള്ള വിഷയമാണിതെന്ന് ഹൈക്കോടതി പറഞ്ഞു. സാധാരണക്കാര്‍ക്ക് വേണ്ടിയും അവരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാനുമാണ് കോടതി നിലകൊള്ളുന്നത്.
നീതിന്യായ ചരിത്രത്തിലാദ്യമായാണ് കേസ് കേള്‍ക്കുന്നതില്‍ നിന്ന് ജഡ്ജിയെ മാറ്റണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്. ഈ ആവശ്യത്തിന് പിന്‍ബലം നല്‍കുന്ന വിധിപ്രസ്താവങ്ങള്‍ ഉണ്ടെങ്കില്‍ ഹാജരാക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.
ആളെക്കൂട്ടുന്നത് പണവും ബിരിയാണിയും നല്‍കി
കൊച്ചി : രാഷ്ട്രീയക്കാര്‍ കരുത്തുകാട്ടാന്‍ പണവും ബിരിയാണിയും വാഗ്ദാനം ചെയ്താണ് ആള്‍ക്കാരെ കൂട്ടുന്നതെന്ന് ഹൈക്കോടതി പറഞ്ഞു.
സമ്മേളിക്കാനുള്ള അവകാശം കോടതി അംഗീകരിക്കുന്നു. എന്നാല്‍ അത് സാധാരണക്കാരന്റെ അവകാശങ്ങള്‍ക്കുമേലുള്ള കടന്നുകയറ്റമാകരുത്. യോഗങ്ങള്‍ക്ക് ആളെ കിട്ടാത്തതുകൊണ്ടാണ് ബസ് സ്റ്റാന്‍ഡിലും റെയില്‍വേ സ്റ്റേഷനു മുന്നിലും നടത്തുന്നത്. പ്രസംഗത്തിനുള്ള പന്തല്‍ കെട്ടുമ്പോള്‍ റോഡിലേക്ക് കടക്കുന്നു. റോഡില്‍ കസേരയിട്ടാണ് അണികളിരിക്കുന്നത്. നീക്കാന്‍ ശ്രമിച്ചാല്‍ പൊലീസുകാരന് അടുത്തദിവസം സ്ഥലംമാറ്റം വരും. ഗതാഗതം തടസപ്പെടുത്തരുതെന്ന വ്യവസ്ഥയോടെ യോഗം നടത്താന്‍ അനുമതി നല്‍കാന്‍ കമ്മിഷണര്‍മാര്‍ക്കും കളക്ടര്‍മാര്‍ക്കും സ്വാതന്ത്യ്രം നല്‍കാന്‍ സാധിക്കുമോ? അങ്ങനെയെങ്കില്‍ ഉത്തരവ് പിന്‍വലിക്കാന്‍ കോടതി തയ്യാറാണ്.
പൊതുജനങ്ങളില്‍ നിന്ന് തുടരെത്തുടരെ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ ഉത്തരവ് നടപ്പാക്കാനാകില്ലെന്ന് സര്‍ക്കാര്‍ ബോധിപ്പിച്ചു. എത്ര പരാതികള്‍ ലഭിച്ചെന്ന് ഹൈക്കോടതി ആരാഞ്ഞു.

ലിങ്ക് – കേരളകൌമുദി

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under വാര്‍ത്ത

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w