രാഷ്‌ട്രീയക്കാര്‍ക്കു കേള്‍വിക്കാരെ ദിവസക്കൂലിക്കു വിളിക്കേണ്ട അവസ്‌ഥ: ഹൈക്കോടതി

കൊച്ചി: പൊതുയോഗങ്ങള്‍ക്കായി ആളുകളെ ദിവസക്കൂലിക്കു വിളിക്കേണ്ടിവരുന്ന അവസ്‌ഥയിലാണ്‌ രാഷ്‌ട്രീയ പാര്‍ട്ടികളെന്നു ഹൈക്കോടതി. ഞായറാഴ്‌ചകളില്‍ പോലും യോഗങ്ങള്‍ക്ക്‌ ആളെ കിട്ടാത്ത സ്‌ഥിതിയാണ്‌. ഇക്കാരണത്താലാണ്‌ പാതയോരങ്ങളിലും പ്രധാന കവലകളിലും റെയില്‍വേ സ്‌റ്റേഷനുകളുടെയും ബസ്‌ സ്‌റ്റാന്‍ഡുകളുടെയും മറ്റും സമീപത്തും പൊതുയോഗങ്ങള്‍ നടത്തുന്നതെന്നു കോടതി വിലയിരുത്തി.

ഇവിടങ്ങളില്‍ പൊതുയോഗങ്ങള്‍ നടത്തുകവഴി യാത്രക്കാരുടെ സഞ്ചാരസ്വാതന്ത്ര്യത്തെ തടസപ്പെടുത്തുകയും അവരുടെ മേല്‍ പ്രസംഗങ്ങള്‍ അടിച്ചേല്‍പ്പിക്കുകയുമാണ്‌ സംഘാടകര്‍ ചെയ്യുന്നത്‌.

ദൂരസ്‌ഥലങ്ങളിലേക്കോ കച്ചവടത്തിനോ വരുന്നവര്‍ക്ക്‌ ഇത്തരത്തില്‍ രാഷ്‌ട്രീയ പാര്‍ട്ടികളുടെ അനുഭാവികളായി മാറേണ്ടി വരുന്നു. പത്രങ്ങളുടെയും ചാനലുകളുടെയും മുന്നില്‍ സാധാരണക്കാര്‍ പാര്‍ട്ടി അനുഭാവികളായി ചിത്രീകരിക്കപ്പെടുന്നുവെന്നും ഡിവിഷന്‍ ബെഞ്ച്‌ ചൂണ്ടിക്കാട്ടി.

പൊതുനിരത്തിലെ പൊതുയോഗം നിരോധിച്ച ഉത്തരവിനെതിരേ സര്‍ക്കാര്‍ സമര്‍പ്പിച്ച റിവ്യൂ ഹര്‍ജി പരിഗണിക്കവേയാണ്‌ ഡിവിഷന്‍ ബഞ്ച്‌ ഈ നിരീക്ഷണം നടത്തിയത്‌.

മുന്‍കാലങ്ങളില്‍ പൊതുയോഗങ്ങള്‍ക്ക്‌ ആളെ കിട്ടുമായിരുന്നു. ടെലിവിഷന്‍ ചാനലുകളുടെ രംഗപ്രവേശത്തോടെ ജനങ്ങള്‍ അവധി ദിവസങ്ങളില്‍ ടെലിവിഷനുകളുടെ മുന്നില്‍ സമയം ചെലവഴിക്കുന്നതാണ്‌ ഇപ്പോള്‍ യോഗങ്ങള്‍ക്ക്‌ ആളെ കിട്ടാതിരിക്കാന്‍ കാരണം. സംഘടിക്കാനുളള അവകാശം സമാധാനമായി ജീവിക്കാനുള്ള മറ്റൊരാളുടെ അവകാശത്തിനുമേലും സഞ്ചാരസ്വാതന്ത്ര്യത്തിനു മേലുമുള്ള കടന്നുകയറ്റമാകരുതെന്നു കോടതി പറഞ്ഞു.

പാതയോരങ്ങള്‍ കാല്‍നടക്കാര്‍ക്കു വേണ്ടിയുള്ളതാണെന്നും ഇവിടങ്ങളില്‍ പൊതുയോഗങ്ങള്‍ നടത്തുന്നതു വാഹന ഗതാഗതത്തിനു തടസമുണ്ടാക്കുന്നതിനും അപകടങ്ങള്‍ക്കും കാരണമാകുമെന്നും കോടതി നിരീക്ഷിച്ചു.

ഹാളുകളിലും ഓഡിറ്റോറിയങ്ങളിലും യോഗം നടത്തിയാല്‍ ആളുകളെ കിട്ടാത്തതിനാലാണ്‌ രാഷ്‌ട്രീയ പാര്‍ട്ടികള്‍ പാതയോരങ്ങളില്‍ യോഗം നടത്താന്‍ തെരഞ്ഞെടുക്കുന്നതെന്നും ഡിവിഷന്‍ ബെഞ്ച്‌ ചൂണ്ടിക്കാട്ടി.

ഇതു നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ എന്തെങ്കിലും മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ടോയെന്നും കോടതി ചോദിച്ചു.

1986 ല്‍ പാതയോരങ്ങള്‍ക്കു സമീപം പൊതുയോഗങ്ങള്‍ ചേരുന്നതു നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവരുമെന്നു സര്‍ക്കാര്‍ കോടതിക്ക്‌ ഉറപ്പു നല്‍കിയിരുന്നെങ്കിലും ഇതുവരെ നടപടിയുണ്ടായിട്ടില്ലെന്ന്‌ ഡിവിഷന്‍ ബെഞ്ച്‌ ചൂണ്ടിക്കാട്ടി. കോടതി ഉത്തരവ്‌ നടപ്പാക്കാന്‍ കഴിയുന്നില്ലെങ്കില്‍ സര്‍ക്കാര്‍ നിയമനിര്‍മാണം കൊണ്ടുവരുകയാണു വേണ്ടതെന്നു ജസ്‌റ്റിസുമാരായ സി.എന്‍. രാമചന്ദ്രന്‍ നായരും പി.എസ്‌. ഗോപിനാഥനും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ച്‌ പറഞ്ഞു.

ലിങ്ക് – മംഗളം

Advertisements

1 അഭിപ്രായം

Filed under വാര്‍ത്ത

One response to “രാഷ്‌ട്രീയക്കാര്‍ക്കു കേള്‍വിക്കാരെ ദിവസക്കൂലിക്കു വിളിക്കേണ്ട അവസ്‌ഥ: ഹൈക്കോടതി

  1. ഡയസ്‌നോണ്‍ പ്രഖ്യാപിക്കാത്തതുകാരണം പല ഹര്‍ത്താലുകളും പ്രവര്‍ത്തിദിവസങ്ങളില്‍ നടക്കുന്നതിനാല്‍ പങ്കെടുക്കുന്നവരില്‍ ഏറിയ പങ്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ആണ് എന്നും ജനത്തിനറിയാം. കൂടാതെ നോക്കുകൂലി വാങ്ങുന്ന കയറ്റിറക്ക് തൊഴിലാളികളും ഒപ്പം ഉണ്ടാവും. ജനത്തെ ബുദ്ധിമുട്ടിക്കുന്ന പാതയോര പൊതുയോഗം നിരോധിച്ച ഹൈക്കോടതിക്ക് അബിനന്ദനങ്ങള്‍. ഹൈക്കോടതി സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സംഘടനകളും നിരോധിക്കാന്‍ സന്മനസ് കാണിക്കണം എന്നൊരപേക്ഷ. ജനത്തിന്റെ നികുതി പണത്തിന്റെ ഏറിയ പങ്കും ശമ്പളമായും പെന്‍ഷനായും കൈപ്പറ്റുന്ന ഉദ്യോഗസ്ഥരുടെ സംഘടനാ നേതാക്കള്‍ പണപ്പിരിവ് നടത്തിയും, ഡയറിയും കക്ഷത്തിടുക്കി ജോലിചെയ്യാതെയും ട്രാന്‍സ്‌ഫര്‍ ഇല്ലാതെയും സുഖിക്കുകയല്ലെ ചെയ്യുന്നത്? കൈക്കൂലി വാങ്ങുന്ന ഉദ്യോഗസ്ഥരും പാര്‍ട്ടി പിന്‍ബലമുള്ളതുകാരണം ശിക്ഷണ നടപടികളില്‍ നിന്നും രക്ഷപ്പെടുകയാണ് ചെയ്യുന്നത്.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w