പെറ്റി കേസിന് ക്വാട്ട നിശ്ചയിക്കരുത്; പോലീസിനോട് കോടതി

കോടതിയില്‍ ഹാജരാകല്‍: നോട്ടീസ് നല്‍കാന്‍ പോലീസിന് അധികാരമില്ല

പെറ്റി കേസില്‍ പോലീസിന് ക്വാട്ട നിശ്ചയിക്കുന്ന രീതി വാഹനമോടിക്കുന്നവര്‍ക്കും യാത്രക്കാര്‍ക്കുമൊക്കെ വലിയ അസൗകര്യവും വിഷമതകളുമാണ് സൃഷ്ടിക്കുന്നത്. കടുത്ത കുറ്റങ്ങള്‍ ചെയ്യുന്നവര്‍ ഒരു പരിശോധനയും കൂടാതെ ഒഴിവാക്കപ്പെടുമ്പോള്‍ പോലീസ് താരതമ്യേന ചെറിയ കുറ്റം ചെയ്യുന്നവരെ മാത്രം ലക്ഷ്യമിടുന്നത് വൈരുദ്ധ്യമാണ്

കൊച്ചി: പെറ്റി കേസ് ഉള്‍പ്പെടെയുള്ള ക്രിമിനല്‍ കേസുകളില്‍ കോടതിയില്‍ ഹാജരാകാനുള്ള നോട്ടീസ് നല്‍കാന്‍, എസ്.ഐ. ഉള്‍പ്പെടെയുള്ള പോലീസുദ്യോഗസ്ഥര്‍ക്ക് അധികാരമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. നിലവില്‍ പോലീസുദ്യോഗസ്ഥരാണ് അത്തരത്തില്‍ കോടതിയില്‍ ഹാജരാകാനുള്ള തീയതി നിര്‍ദേശിച്ച് നോട്ടീസ് നല്‍കുന്നത്. കോടതിയുടെ അധികാരപരിധിയിലേക്കുള്ള കടന്നുകയറ്റമാണിതെന്ന് ജസ്റ്റിസ് വി. രാംകുമാര്‍ വ്യക്തമാക്കി.

ഓരോ ദിവസവും നിശ്ചിത എണ്ണം പെറ്റി (ചെറുകിട)കേസ് പിടിക്കണമെന്ന് സിറ്റി പോലീസ് കമ്മീഷണറോ എസ്.പി.യോ കീഴുദ്യോഗസ്ഥര്‍ക്കും സ്റ്റേഷനുകള്‍ക്കും ക്വാട്ട നിശ്ചയിച്ചു നല്‍കുന്ന അസുഖകരമായ രീതി അവസാനിപ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. വാഹനം ഓടിക്കുന്നവരും മറ്റു യാത്രികരും ഇതുമൂലം ഏറെ വിഷമതകളും അസൗകര്യവും അനുഭവിക്കുന്നുവെന്ന കാര്യം കണക്കിലെടുക്കുകപോലും ചെയ്യാതെയാണ് കേസിന്റെ എണ്ണം തികയ്ക്കാന്‍ ചെറിയ കുറ്റങ്ങളുടെ പേരില്‍ വാഹനങ്ങളെ പിടികൂടുന്നത്.

എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട്‌കോടതിയില്‍ ഹാജരാകാന്‍ പനങ്ങാട് പോലീസ്‌സ്റ്റേഷനിലെ എസ്.ഐ. തീയതി നിര്‍ദേശിച്ച് നല്‍കിയ നോട്ടീസിനെ ചോദ്യം ചെയ്യുന്ന ഹര്‍ജിയിലാണിത്. എറണാകുളം മരട് നിരവത്ത് രമേശനാണ് നോട്ടീസിനെതിരെ കോടതിയെ സമീപിച്ചത്. 2010 ഫിബ്രവരി 23-ന് രാത്രി മരടിലുള്ള കടയടച്ച് വീട്ടിലേക്ക് മടങ്ങിയ ഹര്‍ജിക്കാരനെ ഒരു മണിക്കൂറിനുശേഷം പോലീസ് വീട്ടിലെത്തി കസ്റ്റഡിയിലെടുത്തിരുന്നു. മദ്യപിച്ച് അലക്ഷ്യമായും അമിതവേഗത്തിലും വാഹനമോടിച്ചു എന്നായിരുന്നു ആരോപിക്കപ്പെട്ട കുറ്റം. മദ്യപിച്ചുവെന്ന കുറ്റാരോപണം പിന്നീട് ഒഴിവാക്കുകയും ചെയ്തു. ഈ കേസില്‍ മെയ് 10ന് കോടതിയില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചാണ് പനങ്ങാട് എസ്. ഐ. ഹര്‍ജിക്കാരന് നോട്ടീസ് നല്‍കിയത്.

ഇല്ലാത്ത അധികാരം ഭാവിച്ച് എസ്.ഐ. ഇത്തരത്തില്‍ നോട്ടീസ് നല്‍കി എന്നത് ഞെട്ടിപ്പിക്കുന്ന സംഭവമാണെന്ന് കോടതി വിലയിരുത്തി. പോലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമേ മജിസ്‌ട്രേട്ട്‌കോടതിക്കു പോലും നോട്ടീസ് നല്‍കാന്‍ അധികാരമുള്ളൂ എന്നിരിക്കേയാണ് പ്രാഥമിക ഘട്ടത്തില്‍ത്തന്നെ എസ്.ഐ. നോട്ടീസ് കൊടുത്തതായി കാണുന്നത്. എസ്.ഐ.യുടെ ഈ നിയമവിരുദ്ധ നോട്ടീസിനെതിരെ മജിസ്‌ട്രേട്ട് നടപടിയെടുത്തില്ലെന്നതും തികച്ചും വിചിത്രമാണ്. കേസ് പരിശോധിച്ച് മജിസ്‌ട്രേട്ടാണ് നോട്ടീസ് നല്‍കേണ്ടതെന്നിരിക്കേ, അതിനുപകരം പോലീസ് നോട്ടീസ്‌നല്‍കുന്ന രീതി ഇവിടെ നിലനില്‍ക്കുന്നുണ്ടോ എന്നും മജിസ്‌ട്രേട്ട് ഈ അധികാരം പോലീസിന് അനുവദിച്ചു നല്‍കിയിരിക്കുകയാണോ എന്നും ഹൈക്കോടതി ചോദിച്ചു.
ലിങ്ക് – മാതൃഭൂമി

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under നിയമം, വാര്‍ത്ത

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )