വിഴിഞ്ഞം തുറമുഖം നിര്‍മ്മിക്കാന്‍ മൂന്നു രാജ്യങ്ങള്‍ താത്പര്യപത്രം നല്‍കി, 22 സ്ഥാപനങ്ങളും സന്നദ്ധത അറിയിച്ചു

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിര്‍മ്മാണത്തിന് സ്പെയിന്‍, ദക്ഷിണകൊറിയ, ഹോളണ്ട് എന്നീ രാജ്യങ്ങളും 22 സ്ഥാപനങ്ങളും താത്പര്യപത്രം സമര്‍പ്പിച്ചു. കഴിഞ്ഞ അഞ്ചാം തീയതിയാണ് താത്പര്യപത്രം ക്ഷണിച്ചത്. ഈ മാസം 25 ആണ് താത്പര്യപത്രം സമര്‍പ്പിക്കാനുള്ള അവസാന തീയതി. അന്വേഷണങ്ങള്‍ വന്നതിന്റെ അടിസ്ഥാനത്തില്‍ അമ്പതോളം താത്പര്യപത്രങ്ങള്‍ പ്രതീക്ഷിക്കുന്നതായി വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ട് ലിമിറ്റഡ് (വി.ഐ.എസ്.എല്‍) അധികൃതര്‍ സൂചിപ്പിച്ചു.

തുറമുഖ നിര്‍മ്മാണരംഗത്തെ ഭീമന്‍ എന്നറിയപ്പെടുന്ന ‘ബോളിസി’ ഉള്‍പ്പെടെയുള്ള കമ്പനികള്‍ താത്പര്യപത്രം നല്‍കിയതില്‍ ഉള്‍പ്പെടുന്നു. വിഴിഞ്ഞം പദ്ധതിയുടെ പേരില്‍ കോടതിയില്‍ പോയ ‘സൂ’മിന്റെ താത്പര്യപത്രവും ലഭിച്ചിട്ടുണ്ട്.

അടുത്തമാസം ആദ്യം വിഴിഞ്ഞം പദ്ധതി പ്രദേശത്തേക്കുള്ള റോഡ് നിര്‍മ്മാണത്തിന്റെ ഉദ്ഘാടനം നടക്കും. വിഴിഞ്ഞം-പൂവാര്‍ റോഡില്‍നിന്ന് പദ്ധതി പ്രദേശത്തേക്കുള്ള റോഡ് നിര്‍മ്മാണത്തിന് 20 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. കോവളം-കളിയിക്കാവിള ദേശീയപാത ബൈപാസിന്റെ പണി ഒന്നുമാകാത്തതിനാല്‍ ആ റോഡിന്റെ വീതികൂട്ടല്‍ ഉള്‍പ്പെടെയുള്ളവയ്ക്കായി 82 കോടി രൂപ നീക്കിവച്ചിട്ടുണ്ട്.

ബാലരാമപുരത്തുനിന്ന് വിഴിഞ്ഞം പദ്ധതി പ്രദേശത്തേക്കുള്ള റെയില്‍പ്പാതയുടെ അലൈന്‍മെന്റ് ഉള്‍പ്പെടെയുള്ളവ ദക്ഷിണ റെയില്‍വേ അംഗീകരിച്ചിട്ടുണ്ട്. എസ്റ്റിമേറ്റ് നടപടികള്‍ ഉടന്‍ തുടങ്ങും.
വെള്ളായണി കായലില്‍നിന്ന് വെള്ളം പമ്പ് ചെയ്ത് റോഡുവഴി പൈപ്പിട്ട് വിഴിഞ്ഞത്ത് കൊണ്ടുവന്ന് ശേഖരിച്ച് ശുദ്ധീകരിച്ച് വിതരണം ചെയ്യുന്നതിനുള്ള പദ്ധതിയുടെ ടെന്‍ഡര്‍ പൂര്‍ത്തിയായി. ഇതിന്റെ തറക്കല്ലിടലും ആഗസ്റ്റ് 15 നകം നടത്താനാണ് ഉദ്ദേശിക്കുന്നത്.
വിഴിഞ്ഞം പദ്ധതിക്കായി വൈദ്യുതി ബോര്‍ഡ് സ്ഥാപിക്കുന്ന സബ്സ്റ്റേഷന്റെ എസ്റ്റിമേറ്റ് ആയി. അടുത്തഘട്ടം ഉടന്‍ തുടങ്ങുമെന്ന് അധികൃതര്‍ അറിയിച്ചു.

ലിങ്ക് – കേരളകൌമുദി

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under കേരളം, ജലം, വാര്‍ത്ത, വിദേശം, വിഴിഞ്ഞം പോര്‍ട്ട്, സാമ്പത്തികം

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )