അനധികൃത ട്രാഫിക് ബോര്‍ഡുകള്‍: മാഫിയ വീണ്ടും പിടിമുറുക്കുന്നു

തിരുവനന്തപുരം: ട്രാഫിക് പോലീസിന്റെ ബോധവത്ക്കരണ സന്ദേശങ്ങളുമായി റോഡരികില്‍ അനധികൃതമായി ബോര്‍ഡുകള്‍ സ്ഥാപിച്ച് പരസ്യം പതിക്കുന്ന മാഫിയാ സംഘം വീണ്ടും സജീവമാകുന്നു. പരസ്യം പതിക്കാന്‍ താത്പര്യമുള്ള സ്ഥാപനങ്ങള്‍ ബന്ധപ്പെടാന്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഫോണ്‍ നമ്പരുകളടക്കം ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

ട്രാഫിക് പോലീസും പൊതുമരാമത്തും നഗര കോര്‍പ്പറേഷനുകളും അറിയാതെ, അവരുടേതെന്ന് തെറ്റിദ്ധാരണ പരത്തി പരസ്യങ്ങള്‍ പതിക്കുന്ന മാഫിയാ സംഘങ്ങളെക്കുറിച്ച് ഫിബ്രവരി എട്ടാം തീയതി ‘മാതൃഭൂമി’ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ട്രാഫിക് പോലീസിന്റെ പേരില്‍ സംസ്ഥാനത്ത് ഒരുലക്ഷത്തോളം അനധികൃത ബോര്‍ഡുകളുണ്ടെന്നും അമ്പതുകോടിയിലധികം രൂപയുടെ ഇടപാട് ഇതിലൂടെ നടക്കുകയാണെന്നും ചില പോലീസ് ഉദ്യോഗസ്ഥരുടെ ബിനാമി കമ്പനികളാണ് ഇതിന് പിന്നിലെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. അശാസ്ത്രീയമായി വയ്ക്കുന്ന ഇത്തരം ബോര്‍ഡുകള്‍ അപകടങ്ങളുണ്ടാക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിരുന്നു. ഇതേ തുടര്‍ന്ന് തങ്ങളുടെ അറിവോടെയല്ല ഈ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതെന്ന് പോലീസും കോര്‍പ്പറേഷന്‍ അധികൃതരും പ്രസ്താവനകളിറക്കുകയും ചെയ്തു.

‘മാതൃഭൂമി’ റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് ഇത്തരം ബോര്‍ഡുകള്‍ നീക്കം ചെയ്യാന്‍ അന്നത്തെ പൊതുമരാമത്ത് മന്ത്രി പി.ജെ.ജോസഫ് ഉത്തരവിട്ടു. ചീഫ് എന്‍ജിനീയര്‍ യോഗം വിളിച്ചുചേര്‍ക്കുകയും എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍മാര്‍ക്ക് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കുകയും ചെയ്തു. ചെറിയൊരു ഇടവേളയ്ക്കുശേഷം ഇപ്പോള്‍ പരസ്യമാഫിയ വീണ്ടും പൂര്‍വാധികം ശക്തിയോടെ രംഗത്തെത്തിയിരിക്കുകയാണ്. പാര്‍ക്കിങ്, നോ പാര്‍ക്കിങ്, വേഗം കുറയ്ക്കൂ… അപകടം ഒഴിവാക്കൂ… തുടങ്ങിയ സന്ദേശങ്ങളും ട്രാഫിക് മുദ്രകളും പതിപ്പിച്ച ബോര്‍ഡുകളുടെ ബാക്കിഭാഗങ്ങളില്‍ പരസ്യം പതിക്കാനുള്ള അറിയിപ്പാണ് ഇപ്പോള്‍ മിക്കയിടത്തും പതിപ്പിച്ചിരിക്കുന്നത്. ബന്ധപ്പെടാന്‍ ഫോണ്‍ നമ്പരും നല്‍കിയിട്ടുണ്ട്.

തിരുവനന്തപുരം, കൊച്ചി നഗരങ്ങളിലെ എം.ജി.റോഡുകള്‍, സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍ എന്നിവയുടെ പരിസരത്തുള്ള ബോര്‍ഡുകളില്‍ പരസ്യം പതിക്കാന്‍ 4750 രൂപയാണ് ഒരുവര്‍ഷത്തെ കാശെന്ന് ഈ ഫോണ്‍ നമ്പരില്‍ (പരസ്യം നല്‍കാനെന്ന പേരില്‍) ബന്ധപ്പെട്ടപ്പോള്‍ അറിയാന്‍ കഴിഞ്ഞു. കഴിഞ്ഞവര്‍ഷം ഇത് അയ്യായിരം രൂപയായിരുന്നുവെന്നും മത്സരം കൂടിയതോടെയാണ് 250 രൂപ കുറച്ചതെന്നും ഏജന്‍സികള്‍ അറിയിച്ചു. ഇതില്‍ 25 ശതമാനത്തോളം പോലീസുകാര്‍ക്ക് കൊടുക്കണമെന്നും ചില ഏജന്‍സികള്‍ പറയുന്നു.

തിരക്കേറിയ സ്ഥലങ്ങളില്‍ നോ-പാര്‍ക്കിങ് ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ തിരുവനന്തപുരത്തേയും കൊച്ചിയിലേയും പോലീസുകാര്‍ നിര്‍ബന്ധിക്കാറുണ്ടെന്നും അവര്‍ പറയുന്നു. പൊതുമരാമത്ത്, കെ.എസ്.ടി.പി, ടി.ആര്‍.ഡി.സില്‍ എന്നിവരുടെ റോഡുകളിലും തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് കോര്‍പ്പറേഷന്‍ വക റോഡുകളിലും പരസ്യബോര്‍ഡുകള്‍ പതിപ്പിക്കാന്‍ ആരേയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് അതത് വിഭാഗങ്ങളുടെ അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ആരുടെ ചുമതലയിലുള്ള റോഡ് ആയാലും ട്രാഫിക് ബോര്‍ഡുകള്‍ പതിക്കാനുള്ള അധികാരം ട്രാഫിക് പോലീസിന് മാത്രമാണ്. എന്നാല്‍ നഗരങ്ങളില്‍ ട്രാഫിക് പോലീസിന്റെ പേരില്‍ ബോര്‍ഡുകള്‍ സ്ഥാപിച്ച് പരസ്യം പതിക്കാന്‍ ആര്‍ക്കും അനുവാദം നല്‍കിയിട്ടില്ലെന്ന് പോലീസ് അധികൃതര്‍ പറഞ്ഞു. ഇത്തരം പരാതിയുമായി പൊതുമരാമത്ത് വകുപ്പോ കോര്‍പ്പറേഷന്‍ അധികൃതരോ സമീപിക്കുകയാണെങ്കില്‍ അത് നീക്കം ചെയ്യാനുള്ള പോലീസ് സഹായം നല്‍കാമെന്നും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്.

ലിങ്ക് – മാതൃഭൂമി

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under വാര്‍ത്ത

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w