സംസ്ഥാനവും തെര. കമീഷനും വീണ്ടും ഇടയുന്നു

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പു നടപടികള്‍ പുരോഗമിക്കുന്നതിനിടെ സംസ്ഥാന സര്‍ക്കാറും തെരഞ്ഞെടുപ്പ് കമീഷനും വീണ്ടും ഇടഞ്ഞു. 1994ല്‍   നിലവില്‍ വന്നതുമുതല്‍ കമീഷന്‍ പ്രവര്‍ത്തിക്കുന്ന തിരുവനന്തപുരം നഗരസഭയുടെ കെട്ടിടം ഒഴിപ്പിക്കാനുള്ള നീക്കമാണ് പുതിയ സംഘര്‍ഷത്തിനിടയാക്കിയത്. കമീഷന്‍ ജോലികള്‍ അലങ്കോലമാക്കാനെന്നമട്ടില്‍  തിരുവനന്തപുരം നഗരസഭാ സെക്രട്ടറിയാണ് ഇതിന്  നോട്ടീസ് നല്‍കിയത്. എല്ലാ നഗരസഭാ ജീവനക്കാരും തെരഞ്ഞെടുപ്പു ജോലികളുടെ ഭാഗമായിരിക്കെ കീഴ്ജീവനക്കാരന്‍ നല്‍കിയ നോട്ടീസിനെതിരെ കമീഷന്‍ വിശദീകരണം ചോദിച്ചു. ഭരണഘടനാ ബാധ്യതയെ ചോദ്യംചെയ്യുന്നതാണ് നോട്ടീസെന്ന് തിരിച്ചറിഞ്ഞ നഗരസഭാ സെക്രട്ടറി കമീഷനോട് മാപ്പുചോദിച്ചതായാണ് അറിയുന്നത്.

കമീഷന്‍ പ്രവര്‍ത്തനം  തടസ്സപ്പെടുത്തുന്നവിധം സര്‍ക്കാര്‍ പെരുമാറുന്നുവെന്ന ആരോപണം ശരിവെക്കുന്നതാണ് പുതിയ സംഭവവികാസം.  കമീഷന്‍ നിര്‍ദ്ദേശം അവഗണിച്ച് സര്‍ക്കാര്‍ തുടര്‍ച്ചയായി ഉദ്യോഗസ്ഥ യോഗങ്ങള്‍ വിളിച്ചുചേര്‍ക്കുകയും തെരഞ്ഞെടുപ്പു ജോലികള്‍ തടസ്സപ്പെടുത്തുകയും ചെയ്യുന്നതായി നേരത്തേ ആരോപണം ഉയര്‍ന്നിരുന്നു. കമീഷനെ അവഗണിച്ച് സര്‍ക്കാര്‍ യോഗങ്ങള്‍ വിളിക്കുന്നത് തുടരുകയാണ്.

ഈ തെരഞ്ഞെടുപ്പിനുമുമ്പ് വാര്‍ഡ് വിഭജനം ആവശ്യമില്ലെന്നും വിഭജിച്ചാല്‍ നിരവധി പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നും കമീഷന്‍ സര്‍ക്കാറിന് മുന്നറിയിപ്പു നല്‍കിയിരുന്നു. 2001ലെ സെന്‍സസ് റിപ്പോര്‍ട്ടനുസരിച്ചാണ് 2005ലെ വാര്‍ഡ് വിഭജനവും വോട്ടര്‍പട്ടികയും തയാറാക്കിയിരുന്നത്. അതിനുശേഷം മറ്റൊരു സെന്‍സസ് പൂര്‍ത്തിയായിട്ടില്ല. അതിനാല്‍ ഇനിയും വാര്‍ഡ് വിഭജനത്തിനു പ്രസക്തിയില്ലെന്നായിരുന്നു കമീഷന്‍  റിപ്പോര്‍ട്ട്. വാര്‍ഡ് വിഭജനം നടന്നാല്‍ വോട്ടര്‍പട്ടിക തയാറാക്കലും മറ്റും ദുഷ്‌കരമാകുമെന്നും കമീഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാല്‍, വാര്‍ഡ് വിഭജനം അനിവാര്യമാണെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. അതിനായി അവര്‍ ഡീലിമിറ്റേഷന്‍ കമീഷന്‍ രൂപവത്കരിച്ച് മുന്നോട്ടു പോയി.  വാര്‍ഡ് വിഭജനം കഴിഞ്ഞപ്പോള്‍ ഏറെ വൈകി. പഴയ വോട്ടര്‍പട്ടിക പുതുക്കിയെടുക്കുക എന്നത് ദുഷ്‌കരമായി. അങ്ങനെയാണ് പഴയ പട്ടിക പുതിയ വാര്‍ഡ് അടിസ്ഥാനത്തില്‍ വിഭജിച്ചു തയാറാക്കാന്‍ കമീഷന്‍ നിര്‍ദ്ദേശം നല്‍കിയത്. അതനുസരിച്ചു തയാറാക്കിയ പട്ടികയില്‍ സ്വാഭാവികമായും തെറ്റുകള്‍ കുന്നുകൂടി.

അതിനിടെ തദ്ദേശ സെക്രട്ടറിമാരടക്കമുള്ള ഉദ്യോഗസ്ഥരെ ഭരണകക്ഷിയുടെ സൗകര്യാര്‍ഥം സ്ഥലംമാറ്റാന്‍ സര്‍ക്കാര്‍ നിര്‍േദശം നല്‍കി. എന്നാല്‍, കമീഷന്‍ എതിര്‍ത്തതിനാല്‍ സ്ഥലംമാറ്റം നിര്‍ത്തേണ്ടിവന്നു. അതോടെ സര്‍ക്കാര്‍ വാശിയിലായി. ഇതിന്റെ തുടര്‍ച്ചയാണ് കമീഷനെതിരെ നഗരസഭ ഒഴിപ്പിക്കല്‍ നോട്ടീസ് നല്‍കിയത്.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ അതുമായി ബന്ധപ്പെട്ട എല്ലാ തദ്ദേശഭരണ ജീവനക്കാരും കമീഷന്റെ കീഴിലാണ്. എല്ലാ ശ്രദ്ധയും തെരഞ്ഞെടുപ്പു ജോലിയില്‍ കേന്ദ്രീകരിക്കാനും മറ്റു ജോലികള്‍ മാറ്റിവെക്കാനും കമീഷന്‍ തദ്ദേശ സ്ഥാപന മേധാവികള്‍ക്ക് നിര്‍േദശം നല്‍കിയിരുന്നു. അതിന്റെ ഭാഗമായി മറ്റു യോഗങ്ങള്‍ ഒഴിവാക്കാനും കമീഷന്‍ നിര്‍േദശിച്ചു. എന്നാല്‍, ജീവനക്കാരുടെ ഒരു യോഗവും ഒഴിവാക്കാന്‍ സര്‍ക്കാര്‍ തയാറായില്ല. പദ്ധതി പ്രവര്‍ത്തനം ഇല്ലാതിരുന്നിട്ടും മാസാവലോകന യോഗങ്ങള്‍പോലും നിര്‍ത്തിവെച്ചിട്ടില്ല. ഈ മാസവും നഗരസഭാ സെക്രട്ടറിമാരുടെ പ്രതിമാസാവലോകനം വിളിച്ചിട്ടുണ്ട്. 24ന് ചീഫ് എന്‍ജിനീയര്‍ മുഴുവന്‍ തദ്ദേശ എന്‍ജിനീയര്‍മാരുടെയും യോഗവും വിളിച്ചിട്ടുണ്ട്.

ലിങ്ക് – മാധ്യമം

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under വാര്‍ത്ത

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w