കൈവെട്ട് കേസ്: മുഖ്യപ്രതികളുടെ രേഖാചിത്രം പുറത്തുവിട്ടു

prathikal

മൂവാറ്റുപുഴ: മതനിന്ദ കലര്‍ന്ന ചോദ്യപേപ്പര്‍ വിവാദത്തില്‍പ്പെട്ട അധ്യാപകന്റെ കൈവെട്ടിയ കേസില്‍ മുഖ്യപ്രതികളെന്ന് കരുതുന്ന രണ്ടുപേരുടെ രേഖാചിത്രം അന്വേഷണ സംഘം പുറത്തുവിട്ടു. അധ്യാപകന്‍ ടി.ജെ. ജോസഫ്, ആക്രമണ സമയത്ത് ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്ന സഹോദരി, മാതാവ്, ഭാര്യ, മകന്‍, മറ്റ് സാക്ഷികള്‍ തുടങ്ങിയവരുടെ മൊഴി അടിസ്ഥാനമാക്കി തയാറാക്കിയതാണ് രേഖാചിത്രം. അതിനിടെ, സംഭവം ന്യായീകരിക്കുന്ന വിധത്തില്‍ എസ്.എം.എസ് അയച്ച പതിനെട്ടുകാരനെ അറസ്റ്റ് ചെയ്തു.

ആക്രമണത്തിനിടെ പുറത്ത് മുറിവേറ്റെന്ന് കരുതുന്നയാളുടെ രേഖാചിത്രമാണ് പുറത്തിറക്കിയതില്‍ ഒന്ന്. 5.6 അടി മുതല്‍ ആറടിവരെ പൊക്കവും 35 വയസ്സുമുള്ള ഇയാള്‍ക്ക്  കുറ്റിത്താടിയും കട്ടിമീശയുമുണ്ട്. കറുപ്പ് നിറമാണ്. ഉറച്ച ശരീര പ്രകൃതവുമാണ്. രണ്ടാമത്തെയാള്‍ക്ക് 32 വയസ്സ് തോന്നിക്കും. നേരിയ മീശയും വ്യക്തമായി കാണാവുന്ന  താടിയെല്ലുമാണ് ഇയാളുടെ പ്രത്യേകത. കറുത്ത നിറം, മെലിഞ്ഞ ശരീര പ്രകൃതം. ഇവരെ സംബന്ധിച്ച് വിവരം ലഭിക്കുന്നവര്‍ തൊട്ടടുത്ത പൊലീസ് സ്‌റ്റേഷനില്‍ അറിയിക്കണമെന്ന് അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന മൂവാറ്റുപുഴ സി.ഐ പി.പി. ഷംസ് അറിയിച്ചു.

അക്രമത്തില്‍ നേരിട്ട് പങ്കെടുത്തെന്ന് കരുതുന്നവരുടെ രേഖാചിത്രമാണ് പൊലീസ് പുറത്തുവിട്ടത്. മുഖ്യപ്രതികളെന്ന് കരുതുന്ന മൂന്നുപേര്‍ക്കായി നേരത്തേ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കോതമംഗലം ചെറുവട്ടൂര്‍ കുഴിത്തോട്ടില്‍ കെ.കെ. അലി, കോതമംഗലം നെല്ലിമറ്റം വെള്ളിലവുങ്കല്‍ യൂനുസ് (30), ആലുവ കുഞ്ഞുണ്ണിക്കര മരങ്ങാട്ട് വീട്ടില്‍ നാസര്‍ (40) എന്നിവര്‍ക്കെതിരെയായിരുന്നു ലുക്കൗട്ട് നോട്ടീസ്. കൈവെട്ടിയതുമായി ബന്ധപ്പെട്ട് മൂവാറ്റുപുഴ പൊലീസ് രജിസ്റ്റര്‍ ചെയ്ത ക്രൈം നമ്പര്‍ 704/10 കേസിലെ പ്രതികളാണ് ഇവരെന്നും വിവരം നല്‍കുന്നവര്‍ക്ക് പ്രതിഫലം നല്‍കുമെന്നും വ്യക്തമാക്കിയിരുന്നു.
മൂവാറ്റുപുഴ കിഴക്കേക്കര സ്വദേശി ലുഫ്ത്തുല്ലയെയാണ് എസ്.എം.എസ് പ്രചാരണവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തത്. അന്വേഷണ ഭാഗമായി ആലുവ, കോതമംഗലം പ്രദേശങ്ങളില്‍ ഞായറാഴ്ചയും പൊലീസ് പരിശോധന നടത്തി. കേസുമായി ബന്ധപ്പെട്ട് അയല്‍ സംസ്ഥാനങ്ങളിലേക്ക് പോയ സംഘങ്ങള്‍ക്ക് പ്രതികളെ സംബന്ധിച്ച് വ്യക്തമായ വിവരമൊന്നും ലഭിച്ചിട്ടില്ലെന്നാണ് അറിയുന്നത്. എന്നാല്‍, ചില പ്രതികളെക്കുറിച്ച് സൂചന ലഭിച്ചു.

ലിങ്ക് – മാധ്യമം

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under വാര്‍ത്ത

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w