വായ്പ കൃത്യമായി തിരിച്ചടച്ചില്ലെങ്കില്‍.

ബാങ്കുകളുടെ പ്രധാന വരുമാനം വായ്പകള്‍ക്ക് ലഭിക്കുന്ന  പലിശയാണ്.  ബാങ്കുകള്‍ നല്‍കുന്ന വായ്പകളില്‍ പലിശ പോയിട്ട് മുതലും നഷ്ടമാകുന്ന സ്ഥിതി വന്നാലോ? മിക്ക ബാങ്കുകളും പൂട്ടിപോകുന്ന സ്ഥിതി വരും.  ബാങ്കുകളില്‍ പണം നിക്ഷേപിച്ചിരിക്കുന്ന ലക്ഷക്കണക്കിന് പൊതുജനങ്ങള്‍ക്ക് തങ്ങളുടെ സമ്പാദ്യം നഷ്ടപ്പെടും.  ഇത്തരം അവസ്ഥ ഒഴിവാക്കുന്നതിന്  റിസര്‍വ് ബാങ്ക് നടപ്പാക്കുന്ന പ്രുഡന്‍ഷ്യല്‍ നോംസ് എന്നറിയപ്പെടുന്ന  നിയന്ത്രണ സംവിധാനം  നോണ്‍  പെര്‍ഫോമിങ് അസറ്റ്സ്  അഥവാ തിരിച്ചടവുശേഷി നഷ്ടപ്പെട്ട ഉപയോഗ ശൂന്യമായ വായ്പകള്‍  തിരിച്ചറിഞ്ഞ്
നടപടികള്‍ എടുക്കാന്‍ ബാങ്കുകളെ സഹായിക്കുന്നു.

മുതലും പലിശയും തിരിച്ചുകിട്ടാനുള്ള സാധ്യതകള്‍ കണക്കിലെടുത്ത്, ബാങ്കുകള്‍ തങ്ങള്‍ക്ക്പിരിഞ്ഞു കിട്ടാനുള്ള വായ്പകളെ സ്റ്റാന്‍ഡേര്‍ഡ് ആസ്തികള്‍, സംശയകരമായ ആസ്തികള്‍ കിട്ടാക്കടം എന്നിങ്ങനെ തരം തിരിക്കും. കൃത്യ തീയതിക്ക് തന്നെ പലിശയും മുതലും തിരിച്ചടച്ചു വരുന്ന വായ്പകളെ സ്റ്റാന്‍ഡേര്‍ഡ് ആസ്തി എന്നു വിളിക്കുന്നു.  സ്റ്റാന്‍ഡേര്‍ഡ് അല്ലാത്ത വായ്പ
കളെ നോണ്‍ പെര്‍ഫോമിങ് അസറ്റ് എന്ന് പൊതുവെ വിളിക്കും, ബാങ്കിന് വരുമാനം  നല്‍കുന്നതിന് ശേഷിയില്ലാതായ ഉപയോഗ ശൂന്യമായ ഇത്തരം വായ്പകളില്‍ ലഭിക്കാനുള്ള പലിശ, ബാങ്കുകളുടെ വാര്‍ഷിക കണക്കുകളില്‍
വരുമാനമായി കാണിക്കാന്‍ റിസര്‍വ് ബാങ്ക് അനുവദിക്കുന്നില്ല.

വിലപിടിപ്പുള്ള വസ്തുവകകള്‍ ജാമ്യമായി  നല്‍കിയിട്ടുണ്ടല്ലോ  പിന്നെന്തിനാണ്, ബാങ്കുകാര്‍ വെപ്രാളം കാട്ടുന്നതെന്നായിരിക്കും വായ്പയെടുത്ത മിക്കവരും വിചാരിക്കുന്നത്.  എന്നാല്‍ ജാമ്യത്തിന്റെ ഉറപ്പിനെക്കാള്‍, മുതലിന്റെയും പലിശയുടെയും കൃത്യമായ തിരിച്ചടവാണ് വായ്പ എന്‍പിഎ ആണോ അല്ലയോ എന്ന് തീരുമാനിക്കുന്നത്.  അക്കൌണ്ടില്‍ പിരിഞ്ഞു കിട്ടാനുള്ള പലിശയും, തവണകളും തിരിച്ചടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ അക്കൌണ്ട് എന്‍പിഎ ആക്കും, പണം തിരിച്ചു പിടിക്കാനുള്ള  റിക്കവറി നടപടികള്‍  ബാങ്കുകള്‍ ഊര്‍ജിതമായി ആരംഭിക്കും.ഇത്തരം കേടായ വായ്പകള്‍, ബാങ്കുകള്‍ക്ക് പലിശ  നല്‍കുന്നില്ല എന്നതിനുപരി ഇവയില്‍നിന്നുള്ള നഷ്ടം നികത്തുവാനായി ബാങ്കിന്റെ മറ്റു വരുമാനത്തിന്റെ   ഒരു  നിശ്ചിത ശതമാനംപ്രൊവിഷന്‍ കവറേജ് എന്ന പേരില്‍ നീക്കി വയ്ക്കുകയും വേണം.

വിവിധ തരം വായ്പകള്‍ എന്‍പിഎ ആക്കുന്നതിന് വ്യത്യസ്ത മാനദണ്ഡങ്ങളാണ് റിസര്‍വ് ബാങ്ക് നല്‍കിയിട്ടുള്ളത്. ഭവന വായ്പ, വാഹന വായ്പ തുടങ്ങിയ മാസത്തവണകളായി തിരിച്ചടയ്ക്കേണ്ടുന്ന ടേം വായ്പകളില്‍, വായ്പ തവണ തിരിച്ചടയ്ക്കാന്‍ 90 ദിവസത്തിനു മുകളില്‍ വീഴ്ച വന്നാല്‍ പ്രസ്തുത വായ്പ എന്‍പിഎ ആക്കും.  തിരിച്ചടയ്ക്കാനുള്ള തവണകളോ പലിശയോ 90 ദിവസത്തിനു മുകളില്‍ കുടിശികയായാല്‍ വായ്പ എന്‍ പി എ ആകും.ഓവര്‍ ഡ്രാഫ്റ്റ്, കാഷ് ക്രെഡിറ്റ്  തുടങ്ങിയ വായ്പകളില്‍ അക്കൌണ്ടില്‍ ബാക്കി നില്‍ക്കുന്ന തുക, അനുവദിച്ചിട്ടുള്ള ലിമിറ്റിന് മുകളില്‍ 90 ദിവസത്തിലധികം നിന്നാല്‍, അക്കൌണ്ട്  എന്‍ പി എ ആകും. അനുവദിച്ച പരിധിക്കുള്ളിലാണ് അക്കൌണ്ടില്‍  ബാക്കി  നില്‍ക്കുന്ന

തുകയെങ്കിലുംതുടര്‍ച്ചയായി 90 ദിവസത്തേക്ക് അക്കൌണ്ടില്‍ പണം അടയ്ക്കാതിരുന്നാലും, ഇതേ കാലയളവില്‍,അക്കൌണ്ടില്‍ ചെലവ് എഴുതിയ പലിശയ്ക്ക് തുല്യമായ തുകയെങ്കിലും വരവു വരാതിരുന്നാലും അത്തരം അക്കൌണ്ട് എന്‍ പി എ ആകും. ആകെ നല്‍കിയിട്ടുള്ള വായ്പകളില്‍  ഇത്തരം ഉപയോഗ ശൂന്യമായ വായ്പകളുടെ ശതമാനംവര്‍ധിക്കാതിരിക്കാന്‍ ബാങ്കുകള്‍ വിവിധ രീതിയില്‍ ശ്രദ്ധിക്കുന്നു.  വ്യക്തിഗത വായ്പകള്‍,ക്രെഡിറ്റ് കാര്‍ഡുകള്‍ എന്നിവ നല്‍കുന്നതില്‍ നിയന്ത്രണങ്ങളും, റിക്കവറി നടപടികളും ഇതിനാലാണ്.

വായ്പ എടുത്ത് വാങ്ങുന്ന ആസ്തിയുടെ മൂല്യത്തിന്റെ 75 ശതമാനത്തിലധികം വായ്പ നല്‍കില്ല. സാധാരണ ഗതിയില്‍ 90 ശതമാനം വരെ വായ്പ നല്‍കിയിരുന്നു.  വായ്പ എടുക്കുന്ന വ്യക്തിയുടെ വരുമാനത്തിന്റെ 60 ശതമാനം വരെ തുല്യ മാസത്തവണകള്‍ വരത്തക്ക രീതിയില്‍ വായ്പകള്‍ അനുവദിച്ചിരുന്നു.  ഇപ്പോഴിത് മിക്ക ബാങ്കുകളിലും 50 ശതമാനത്തിന് താഴെയാണ്. ആവശ്യത്തിന് ജാമ്യം നല്‍കിയിട്ടുള്ള വായ്പകളില്‍ തിരിച്ചടവ് പുനര്‍ ക്രമീകരിച്ച് വായ്പകളുടെ തിരിച്ചടവ് കാലാവധി കൂട്ടിയും മാസത്തവണകള്‍ കുറച്ചും അക്കൌണ്ടുകള്‍ എന്‍ പി എ ആകാതിരിക്കാന്‍ ബാങ്കുകള്‍ സഹായിക്കും.

ലിങ്ക് – മനോരമ

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under വായ്പ, വാര്‍ത്ത

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )