ഓലൈന്‍ മണല്‍പാസ് ഇന്നു മുതല്‍

കോഴിക്കോട്: മണല്‍പാസും ടോക്കണും ഇനി ഓലൈന്‍വഴി. മണല്‍ വിതരണത്തിന് പുതിയ സാധ്യതകളൊരുക്കി നിര്‍മാ ഓലൈന്‍ മണല്‍പാസ് വിതരണ സംവിധാനം തിങ്കളാഴ്ച മുതല്‍ നിലവില്‍ വരും. ജില്ലാ ഭരണം ഒരുക്കിയ ഈ സംവിധാനത്തിന്റെ ഉദ്ഘാടനം മന്ത്രി എളമരം കരീം നിര്‍വഹിച്ചു. മണല്‍ ലോറികള്‍ക്ക് ഉടന്‍ പ്രീപെയ്ഡ് സംവിധാനം ഒരുക്കുമെന്ന് മന്ത്രി പറഞ്ഞു. ക്യുബിക് ഫീറ്റ് അടിസ്ഥാനത്തില്‍ ലോറികളില്‍ സംവിധാനം ഏര്‍പ്പെടുത്തും. ഡാമുകളിലും മറ്റുമുള്ള മണല്‍ ജില്ലയില്‍ ലഭ്യമാക്കാന്‍ അവസരമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഓലൈന്‍ മണല്‍വിതരണകേന്ദ്രത്തിന്റെയും കടവുകളിലെ റൈറ്റര്‍മാര്‍ക്കുള്ള ഐഡന്റിറ്റി കാര്‍ഡ് വിതരണത്തിന്റെയും ഉദ്ഘാടനം മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വഹിച്ചു. മേയര്‍ എം ഭാസ്കരന്‍ അധ്യക്ഷനായി. മേഴ്സി സെബാസ്റ്റ്യന്‍ ഓലൈന്‍ ഡെമോസ്ട്രേഷന്‍ നടത്തി. കലക്ടര്‍ പി ബി സലീം സ്വാഗതം പറഞ്ഞു. ആവശ്യക്കാരന് സുതാര്യവും കാര്യക്ഷമമവുമായ രീതിയില്‍ മണല്‍ എത്തിച്ചുകൊടുക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഓലൈന്‍ മണല്‍ വിതരണസംവിധാനം ആരംഭിക്കുന്നത്. ജില്ലയിലെ 83 ഓളം അക്ഷയ സെന്ററുകളില്‍ ഓലൈന്‍ ബുക്കിങ്ങിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. അപേക്ഷാഫോറം അക്ഷയകേന്ദ്രങ്ങളില്‍നിന്നും മുഴുവന്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളില്‍നിന്നും ലഭിക്കും. ഇതിനാവശ്യമായ രേഖകളും പഞ്ചായത്ത് പ്രസിഡന്റിന്റെയോ സെക്രട്ടറിയുടെയോ സാക്ഷ്യപ്പെടുത്തിയ അപേക്ഷാഫോമും വേണം. ഈ രേഖകള്‍ പരിശോധിച്ച ശേഷം മാത്രമേ അക്ഷയകേന്ദ്രത്തില്‍നിന്ന് ടോക്ക ലഭിക്കൂ. എപ്പോഴാണ് പാസ് വാങ്ങേണ്ടതെന്ന് ടോക്കണില്‍ രേഖപ്പെടുത്തും. മണല്‍ വാങ്ങാനുള്ള പാസ് ലഭിക്കുന്നതിന് പ്രത്യേകം ഏര്‍പ്പെടുത്തിയ കൌണ്ടറുകളില്‍ എത്തിയാല്‍ ഈ ടോക്ക നല്‍കണം. ഇതിനുപുറമെ ദേശസാല്‍കൃത ബാങ്കില്‍ ചലാന്‍ അടച്ചതിന്റെ രേഖയും ആവശ്യമാണ്. നിര്‍മാ ഓലൈന്‍ പാസ് വിതരണകേന്ദ്രങ്ങളില്‍നിന്നാണ് പാസുകളുടെ വിതരണം. കോഴിക്കോട്, കൊയിലാണ്ടി, വടകര താലൂക്ക് ഓഫീസുകള്‍, ബാലുശ്ശേരി, പേരാമ്പ്ര, കുന്നമംഗലം, തോടന്നൂര്‍, കുന്നുമ്മല്‍, ബ്ളോക്ക് ഓഫീസുകള്‍, നല്ലളം, കൊടുവള്ളി പഞ്ചായത്തുകള്‍ എന്നിവിടങ്ങളില്‍ പാസ് വിതരണകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും. ഈ പാസ് ഉപയോഗിച്ചാണ് കടവുകളില്‍നിന്ന് മണല്‍ വാങ്ങുന്നത്. ജില്ലയിലെ എന്‍ഐസി ഡിവിഷനാണ് നിര്‍മാ സോഫ്റ്റ് വെയര്‍ വികസിപ്പിച്ചെടുത്തത്.

ലിങ്ക് – ദേശാഭിമാനി

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under വാര്‍ത്ത

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )