‘ചാത്തനെ’ പിടിക്കാന്‍ മരുന്നു പരിശോധന കര്‍ശനമാക്കുന്നു

തിരുവനന്തപുരം: ഗവ. ആശുപത്രികളില്‍ നിന്ന് ’ചാത്തന്‍ മരുന്നുകള്‍ ഒഴിവാക്കാന്‍ കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്റെ പരിശോധനാ സംവിധാനങ്ങള്‍ കര്‍ശനമാക്കുന്നു. ഒരേ ബാച്ചിലെ സാംപിളുകള്‍ രണ്ടോ മൂന്നോ ലാബുകളില്‍ പരിശോധിച്ച് നിലവാരം ഉറപ്പാക്കിയിട്ടേ വിതരണത്തിനായി ഗവ. ആശുപത്രികളിലെത്തിക്കൂ. മരുന്നു പരിശോധനാഫലം കോര്‍പറേഷന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുകയും ചെയ്യും. രോഗിക്കു താന്‍ ഉപയോഗിക്കുന്ന മരുന്നിന്റെ നിലവാരം ഉറപ്പാക്കാന്‍ സാധിക്കുംവിധമാണു പരിശോധനാ സംവിധാനം മാറുന്നത്.

മരുന്ന് സാംപിള്‍ ലാബുകളിലേക്കു പരിശോധനയ്ക്ക് അയയ്ക്കുന്നതിന്റെ ചുമതല ക്വാളിറ്റി കണ്‍ട്രോള്‍, ക്വാളിറ്റി അഷ്വറന്‍സ്  എന്നീ രണ്ടു വിഭാഗങ്ങള്‍ക്കായിരിക്കും. സാംപിള്‍ ശേഖരിക്കുന്ന ക്വാളിറ്റി കണ്‍ട്രോള്‍ വിങ്, രഹസ്യ കോഡ് രേഖപ്പെടുത്തി ഇതു ക്വാളിറ്റി അഷ്വറന്‍സ് വിഭാഗത്തിനു കൈമാറും. ഇവര്‍ രഹസ്യ കോഡ് മാറ്റി മറ്റൊരു കോഡ് നല്‍കി ലാബിനു കൈമാറും. സാംപിള്‍ ഏതു ലാബിലേക്കാണു വിട്ടതെന്നു ക്വാളിറ്റി കണ്‍ട്രോള്‍ വിങ് അറിയില്ല; അതുപോലെ, ഏതു കമ്പനിയുടെ സാംപിളാണ് ഇതെന്നു ക്വാളിറ്റി അഷ്വറന്‍സ് വിങ്ങിനും മനസ്സിലാവില്ല.

കമ്പനി പ്രതിനിധികളുടെ സ്വാധീനത്തില്‍ പരിശോധനാ ഫലം അട്ടിമറിക്കപ്പെടാതിരിക്കാനാണ് ഈ നടപടി. ഇതു കൂടാതെ ലാബുകളില്‍ കോര്‍പറേഷന്റെ ഓഡിറ്റ് ഓഫിസര്‍മാരുടെ മിന്നല്‍ പരിശോധനകളും സംഘടിപ്പിക്കും. ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സ് കോളജിലും ആലപ്പുഴ കേരള സ്റ്റേറ്റ് ഡ്രഗ്സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സിലും പരിശോധനാ ലാബുകള്‍ ഉടന്‍ സ്ഥാപിക്കാനും തീരുമാനമായ്ി.

മെഡിക്കല്‍ കോര്‍പറേഷന്റെ ടെന്‍ഡറുകള്‍ വഴി ഗവ. ആശുപത്രികളില്‍ എത്തിക്കുന്ന മരുന്നില്‍ ഭൂരിഭാഗവും ചാത്തന്‍ മരുന്നുകളാണെന്ന വിമര്‍ശനത്തെ തുടര്‍ന്നാണു പുതിയ പരിശോധനാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. ചാത്തന്‍ മരുന്നുകളുടെ ഉല്‍പാദനവും ഇത്തരം കമ്പനികള്‍ കോര്‍പറേഷന്‍ ടെന്‍ഡറില്‍ പണം മുടക്കി കയറിക്കൂടുന്നതും ’മനോരമ രണ്ടു പരമ്പരകളിലൂടെ പുറത്തു കൊണ്ടു വന്നിരുന്നു. ഇതേത്തുടര്‍ന്നാണ് എംഡി: ബിജു പ്രഭാകറിന്റെ നേതൃത്വത്തില്‍ പുതിയ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയത്.

കഴിഞ്ഞ 15നു ചേര്‍ന്ന ലാബ് പ്രതിനിധികളുടെ യോഗത്തില്‍ പുതിയ സംവിധാനങ്ങള്‍ എംഡി തന്നെ വിശദീകരിച്ചു. അവശ്യ മരുന്നുകളില്‍ വേണ്ട അടിസ്ഥാന ഘടകങ്ങളെക്കുറിച്ചു പ്രത്യേക മാനുവല്‍ തയാറാക്കി ടെന്‍ഡറിന്റെ ഭാഗമാക്കും. ലാബുകളില്‍ പരിശോധന നടത്തുന്നതും ഈ മാനുവലിന്റെ അടിസ്ഥാനത്തിലാവും.

ലാബുകള്‍ക്കുള്ള പ്രതിഫലം 10% വരെ വര്‍ധിപ്പിക്കാനും ധാരണയായി. രാസവസ്തുക്കളുടെ വില കൂടിയതിനെ തുടര്‍ന്ന് ചില ലാബുകളെങ്കിലും പൂര്‍ണ പരിശോധന നടത്താതെയാണു സാംപിളുകള്‍ തിരികെ നല്‍കുന്നതെന്നു ലാബ് അധികൃതര്‍ തന്നെ വെളിപ്പെടുത്തി. ഇതേത്തുടര്‍ന്നാണ് പ്രതിഫലം പരിഷ്കരിക്കാന്‍ ധാരണയായത്. എന്‍എബിഎല്‍ അക്രഡിറ്റേഷനുള്ള ലാബുകളെ മാത്രമേ കോര്‍പറേഷന്റെ പരിശോധനാ പാനലില്‍ ഉള്‍പ്പെടുത്തുകയുള്ളൂ.

ലിങ്ക് – മനോരമ
Advertisements

ഒരു അഭിപ്രായം ഇടൂ

Filed under വാര്‍ത്ത

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w