സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ആദ്യ ചന്ദന ഫാക്ടറിക്ക് തറക്കല്ലിട്ടു

മറയൂര്‍: കേരളത്തിലെ ആദ്യ പൊതുമേഖലാ ചന്ദന ഫാക്ടറി നിര്‍മാണോദ്ഘാടനം മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ വീഡിയോ കോണ്‍ഫറന്‍സിങിലൂടെ നിര്‍വഹിച്ചു.
വനംമന്ത്രി ബിനോയ് വിശ്വം അധ്യക്ഷത വഹിച്ചു.മേഖലയിലെ ആദിവാസികള്‍ക്ക് വനംവകുപ്പുമായി ബന്ധപ്പെടുത്തി തൊഴില്‍ നല്‍കാനുള്ള നടപടി പൂര്‍ത്തിയായി വരികയാണെന്ന് മന്ത്രി പറഞ്ഞു.
ചന്ദന മോഷണം പൂര്‍ണമായും അവസാനിപ്പിക്കണമെങ്കില്‍ അയല്‍ സംസ്ഥാനങ്ങളിലെ സ്വകാര്യ ചന്ദന ഫാക്ടറികള്‍ കൂടി അടച്ചുപൂട്ടേണ്ടി വരും.
എസ്. രാജേന്ദ്രന്‍ എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ലതാ രാജാജി, ഡോ. ഡബ്ല്യൂ.ആര്‍. റെഡ്ഢി , പി. പ്രസാദ്ബാബു , ലഖ്‌വിന്ദര്‍ സിങ് , ബെന്നിച്ചന്‍ തോമസ് , ദേവികുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പാര്‍വതി ഷണ്‍മുഖം സംസാരിച്ചു.
കേരള വനം വികസന കോര്‍പറേഷനാണ് ഫാക്ടറിയുടെ ചുമതല. കേരളത്തിലെ സ്വകാര്യ ചന്ദന ഫാക്ടറികളുടെ പ്രവര്‍ത്തനം സര്‍ക്കാര്‍ നിരോധിച്ചതിന് പകരമാണ് പുതിയ  ഫാക്ടറി. മറയൂര്‍ ചന്ദന ഡിപ്പോ കോമ്പൗണ്ടിലാണ് ഫാക്ടറി ഉയരുന്നത്. 154.80 ലക്ഷം രൂപയാണ് ഫാക്ടറിക്ക് മുതല്‍മുടക്ക് പ്രതീക്ഷിക്കുന്നത്.
ഇതിലേക്കായി 50 ലക്ഷം രൂപ സര്‍ക്കാര്‍ കേരളാ വനം വികസന കോര്‍പറേഷന് നല്‍കും. പൂര്‍ണ തോതില്‍ പ്രവര്‍ത്തനക്ഷമമാകുമ്പോള്‍ ഫാക്ടറിക്ക് പ്രതിവര്‍ഷം ഇരുപത് മെട്രിക് ടണ്‍ ചന്ദനത്തടി ഇവിടെ സംസ്‌കരിച്ച് തൈലമാക്കാനാകും. വനംവകുപ്പാണ് ഫാക്ടറിക്കാവശ്യമായ ചന്ദനം നല്‍കുക.
പത്ത് വര്‍ഷത്തേക്ക് ആവശ്യമായ ചന്ദനം നല്‍കാമെന്ന് വനംവകുപ്പ് ഉറപ്പ് നല്‍കിയിട്ടുണ്ട്. ഫാക്ടറി പൂര്‍ണ തോതില്‍ പ്രവര്‍ത്തനക്ഷമമാകുമ്പോള്‍ 14 വിദഗ്ധ-അവിദഗ്ധ തൊഴിലാളികള്‍ക്ക് നേരിട്ട് ജോലി ലഭിക്കും.

ലിങ്ക് – മാധ്യമം

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under വാര്‍ത്ത, സര്‍ക്കാര്‍

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )