പ്രസിദ്ധീകരണ നിരോധം: സര്‍ക്കാറിന് സുപ്രീംകോടതി മാര്‍ഗരേഖ

ന്യൂദല്‍ഹി: പത്രങ്ങള്‍ക്കും പ്രസിദ്ധീകരണങ്ങള്‍ക്കും തടയിടാനുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ നീക്കം തടയാന്‍ സുപ്രീംകോടതി രംഗത്ത്. ആവിഷ്‌കാരസ്വാതന്ത്ര്യത്തിന്റെ സംരക്ഷണം ഉറപ്പാക്കാന്‍ ഒമ്പതിന മാര്‍ഗരേഖക്കും കോടതി രൂപംനല്‍കി.
പ്രസിദ്ധീകരണങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന എതിര്‍പ്പിനിടയാക്കുന്ന കാര്യങ്ങള്‍ ഏതൊക്കെയെന്ന് നിര്‍ണയിക്കുന്നത് ഈ മാര്‍ഗരേഖപ്രകാരമായിരിക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. വ്യക്തമായ ബോധ്യമില്ലാതെ, വൈകാരികതയും രാഷ്ട്രീയ താല്‍പര്യങ്ങളും മുന്‍നിര്‍ത്തി ഭരണകൂടങ്ങള്‍ പ്രസിദ്ധീകരണങ്ങള്‍ കണ്ടുകെട്ടുകയോ പുസ്തകങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുകയോ ചെയ്യുന്നത് വ്യാപകമാണ്. ഈ സാഹചര്യത്തിലാണ്‌കോടതി ഇടപെടല്‍.
പലപ്പോഴും പൗരാവകാശവും ആവിഷ്‌കാരസ്വാതന്ത്ര്യവും തകര്‍ക്കാന്‍ നിയമത്തെ ഭരണകൂടം ദുരുപയോഗം ചെയ്യുന്നുണ്ടെന്ന പരോക്ഷ കുറ്റപ്പെടുത്തല്‍കൂടിയാണ് സുപ്രീംകോടതി നടത്തിയത്.
വസ്തുതകളുടെ അടിസ്ഥാനത്തില്‍ വേണം നിരോധ കാര്യത്തില്‍ തീര്‍പ്പ് കല്‍പിക്കാനെന്ന് മാര്‍ഗരേഖയില്‍ സുപ്രീംകോടതി പറയുന്നു. അടിസ്ഥാന പശ്ചാത്തലംകൂടി ഉള്‍ക്കൊണ്ടു വേണം വിവാദ കാര്യത്തില്‍ തീര്‍പ്പിലെത്താന്‍. ബന്ധപ്പെട്ട പ്രസിദ്ധീകരണത്തിലെ ഏതെങ്കിലും പരാമര്‍ശങ്ങളോ ഭാഗങ്ങളോ ഉയര്‍ത്തിക്കാട്ടി നടപടി പാടില്ല.  വിവാദരചനയില്‍ എഴുത്തുകാരന്‍ എന്തു ലക്ഷ്യം വെച്ചുവെന്ന കാര്യം നേരാംവണ്ണം മനസ്സിലാക്കണം. നടപടി സ്വീകരിക്കലിന്റെ മാനദണ്ഡം എന്നത് സര്‍ക്കാര്‍ താല്‍പര്യം ആകരുത്- കോടതി ചൂണ്ടിക്കാട്ടി

ലിങ്ക് – മാധ്യമം

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under നിയമം, മാധ്യമം, വാര്‍ത്ത

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w