ഓണ്‍ലൈന്‍ തട്ടിപ്പ് തടയാന്‍ കീബോര്‍ഡുള്ള ക്രെഡിറ്റ്കാര്‍ഡ്‌

കാഴ്ചയില്‍ സാധാരണ ക്രെഡിറ്റ് കാര്‍ഡ് തന്നെ. അതേ വലിപ്പം, അതേ കനം. ഒരു വ്യത്യാസം മാത്രം, അതിലൊരു ചെറു കീബോര്‍ഡ് കൂടിയുണ്ട്. ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചുള്ള ഓണ്‍ലൈന്‍ തട്ടിപ്പ് തടയാനുദ്ദേശിച്ച് യൂറോപ്പില്‍ രംഗത്തെത്തുകയാണ് കീബോര്‍ഡുള്ള പുതിയ കാര്‍ഡ്.

ക്രെഡിറ്റ് കാര്‍ഡിന്റെ സുരക്ഷ ഉറപ്പുവരുത്താനുദ്ദേശിച്ചുള്ള ഈ നീക്കം ‘വിസ’യുടെ യൂറോപ്യന്‍ ശാഖയാണ് പ്രവര്‍ത്തിപഥത്തിലെത്തിച്ചിരിക്കുന്നത്. ചെറിയൊരു കീബോര്‍ഡും ചെറു ഡിസ്‌പ്ലെ പാനലുമുള്ളതാണ് കാര്‍ഡിലുള്ളത്. ‘വിസ കോഡ്ഷുവര്‍ കാര്‍ഡ്’ (Visa CodeSure card) എന്നാണ് ഇതിന്റെ പേര്.

12 ബട്ടണുള്ള കീബോര്‍ഡും ഡിസ്‌പ്ലെയും അടങ്ങിയ കാര്‍ഡിലെ സുരക്ഷാസംവിധാനം മൂന്നുവര്‍ഷം പ്രവര്‍ത്തിക്കാനാവശ്യമായ ബാറ്ററിയും കാര്‍ഡില്‍ തന്നെയുണ്ട്. ‘മെയില്‍ ഓണ്‍ലൈന്‍‘ ആണ് ഇക്കാര്യം റിപ്പോര്‍ട്ടു ചെയ്തത്.

കാര്‍ഡിന്റെ ‘പേഴ്‌സണല്‍ ഐഡന്റിഫിക്കേഷന്‍ നമ്പര്‍’ (PIN) കീബോര്‍ഡ് ഉപയോഗിച്ച് ടൈപ്പ് ചെയ്യുമ്പോള്‍, അക്ഷരങ്ങളും സംഖ്യകളുമടങ്ങിയ ഒരു സവിശേഷ രഹസ്യവാക്ക് കാര്‍ഡിന്റെ ഡിസ്‌പ്ലെ ഭാഗത്ത് തെളിയും. ആ രഹസ്യവാക്ക് ടൈപ്പ് ചെയ്താലേ വെബ്ബ് ഷോപ്പിങ് സ്്‌റ്റോറിലെ ക്രയവിക്രയം അംഗീകരിക്കപ്പെടൂ. ഒരു തവണ ലഭിച്ച രഹസ്യവാക്ക് ആയിരിക്കില്ല പിന്നീട് ‘പിന്‍’ ടൈപ്പ് ചെയ്യുമ്പോള്‍ കിട്ടുക.

കാര്‍ഡിന്റെ ‘പിന്‍’ അറിയാവുന്നയാള്‍ക്കേ കാര്‍ഡ് ഉപയോഗിച്ച് ഓണ്‍ലൈനില്‍ സാധനങ്ങള്‍ വാങ്ങാനും ധനമിടപാട് നടത്താനും കഴിയൂ. വിസ കാര്‍ഡുപയോഗിച്ച് ഓണ്‍ലൈന്‍ ബാങ്ക് അക്കൗണ്ടില്‍ പ്രവേശിക്കാനും ഇതേ സുരക്ഷാസംവിധാനം ഉപയോഗിക്കാനാകുമെന്ന് വിസ അധികൃതര്‍ പറയുന്നു.

ക്രെഡിറ്റ് കാര്‍ഡ് നമ്പര്‍ കൈക്കലാക്കി, അതുപയോഗിച്ച് 26.6 കോടി ഡോളറിന്റെ ക്രയവിക്രയമാണ് ഓണ്‍ലൈന്‍ വഴി തട്ടിപ്പുകാര്‍ നടത്തുന്നത്. ഇനിമുതല്‍ ക്രെഡിറ്റ് കാര്‍ഡോ കാര്‍ഡിന്റെ നമ്പറോ മാത്രം കൈക്കലാക്കിയെന്ന് കരുതി തട്ടിപ്പ് സാധ്യമാകില്ല. പുതിയ സുരക്ഷാസംവിധാനം അത്തരം തട്ടിപ്പിന് തടയിടുമെന്നാണ് പ്രതീക്ഷ.

ലിങ്ക് – മാതൃഭൂമി

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under വാര്‍ത്ത, സാങ്കേതികം, സാമ്പത്തികം

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w