പശ്ചിമ ബംഗാളില്‍ ട്രെയിനുകള്‍ കൂട്ടിയിച്ചു; നിരവധി മരണം

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ സയിന്തിയ സ്റ്റേഷനില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചു നിരവധി പേര്‍ മരിച്ചതായി സംശയം. ഉത്തര്‍ബംഗാ എക്സ്പ്രസും വനാഞ്ചല്‍ എക്സ്പ്രസും തമ്മിലാണ് കൂട്ടിയിടിച്ചത്. ഭഗല്‍പൂര്‍-റാഞ്ചി വനാഞ്ചല്‍ എക്സ്പ്രസിനു പിന്നില്‍ ഉത്തര്‍ബംഗ എക്സ്പ്രസ് ഇടിയ്ക്കുകയായിരുന്നു. അപകടത്തില്‍ 50ലേറെപ്പേര്‍ മരിച്ചതായി അഭ്യൂഹമുണ്ട്.

പുലര്‍ച്ചെ 2.15നായിരുന്നു അപകടം. സയിന്തിയ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്ന വനാഞ്ചല്‍ എക്സ്പ്രസിനു പിന്നില്‍ ന്യൂ കൂച്ച് ബിഹാറില്‍ നിന്നെത്തിയ ഉത്തരബംഗാ എക്സ്പ്രസ് ഇടിയ്ക്കുകയായിരുന്നുവെന്നും ഇടിയുടെ ആഘാതത്തില്‍ വനാഞ്ചല്‍ എക്സ്പ്രസിന്റെ പിന്നിലുള്ള മൂന്നു ബോഗികള്‍ തകര്‍ന്നതായി കിഴക്കന്‍ റെയില്‍വേ വക്താവ് അറിയിച്ചു. അപകടത്തേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തുമെന്ന് അദ്ദേഹം അറിയിച്ചു. പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അപകടത്തേത്തുടര്‍ന്ന് ബോല്‍പൂര്‍-റാംപര്‍ഹട്ട് മേഖലയില്‍ ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു. വനാഞ്ചല്‍ എക്സ്പ്രസ് സ്റ്റേഷനില്‍ നിന്നു പുറപ്പെടാന്‍ തുടങ്ങവേയായിരുന്നു അപകടമെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ഒരേപാളത്തില്‍ ഒരേസമയം രണ്ടു ട്രെയിനുകള്‍ വരാനിയായതാണ് അപകടകാരണം. സാങ്കേതിക തകരാറായിരിക്കാം ഇതിനു പിന്നിലെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. അപകടത്തില്‍ പരിക്കേറ്റവരെക്കുറിച്ച് അറിയാന്‍ റെയില്‍വേ ഹെല്‍പ് ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഹെല്‍പ് ലൈന്‍-23503537, 23503535.

ലിങ്ക് – ദീപിക

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under റയില്‍വെ, വാര്‍ത്ത

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )