കര്‍ഷകരില്‍നിന്ന് അറിവ് സമാഹരിക്കാന്‍ പദ്ധതി

തൃശൂര്‍: പഠന മുറികളില്‍നിന്നു കൃഷിവകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ പറിച്ചുനടാന്‍ ആസൂത്രണ ബോര്‍ഡിന്റെ ശുപാര്‍ശ. കര്‍ഷകരില്‍ വിജ്ഞാനം കുത്തിനിറയ്ക്കുന്ന പതിവു രീതിക്കു പകരം വിജയകരമായി പരീക്ഷിക്കപ്പെട്ട കൃഷിരീതികള്‍ കര്‍ഷകരില്‍നിന്നു സമാഹരിക്കുന്ന പദ്ധതി ആസൂത്രണ ബോര്‍ഡ് സര്‍ക്കാരിനു സമര്‍പ്പിച്ചു.

ഭക്ഷ്യോല്‍പാദനം വര്‍ധിപ്പിക്കുന്നതിനുള്ള വിവിധ പദ്ധതികളുടെ ഭാഗമായാണു ലീഡ് ഫാര്‍മര്‍ സെന്റേഡ് എക്സ്റ്റന്‍ഷന്‍ ആന്‍ഡ് ഡെലിവറി സര്‍വീസ് (ലീഡ്സ്) എന്നു പേരിട്ടിരിക്കുന്ന പുതിയ പദ്ധതിക്കു രൂപം നല്‍കിയത്. കാര്‍ഷിക മേഖലയിലെ ഗവേഷണ സ്ഥാപനങ്ങളില്‍നിന്നുള്ള അറിവുകള്‍ കര്‍ഷകരില്‍ എത്തിക്കുന്ന ഇപ്പോഴത്തെ പ്രവര്‍ത്തനം ഫലപ്രദമല്ലെന്നാണ് ആസൂത്രണ ബോര്‍ഡിന്റെ അഭിപ്രായം.

ഗവേഷണ സ്ഥാപനങ്ങളും കൃഷിവകുപ്പും കര്‍ഷകരും അടങ്ങുന്ന പുതിയ കാര്‍ഷിക ശൃംഖല രൂപവല്‍ക്കരിക്കുകയാണ് ആദ്യപടി. ഇതിനായി ഓരോ പഞ്ചായത്തിലെയും മൂന്നു മികച്ച കര്‍ഷകരെ കണ്ടെത്തണം. ഇവരുടെ കീഴില്‍ 30 ഉപഗ്രഹ കര്‍ഷകരെയും കണ്ടെത്തും. ആസൂത്രണ ബോര്‍ഡ് നിര്‍ദേശിക്കുന്ന മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും കര്‍ഷകരെ തിരഞ്ഞെടുക്കേണ്ടത്. ഈ കര്‍ഷകരുടെ കൃഷിയിടങ്ങളുടെ വിജയം കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ ശേഖരിച്ചു കാര്‍ഷിക സര്‍വകലാശാല അടക്കമുള്ള ഗവേഷണ സ്ഥാപനങ്ങളില്‍ എത്തിക്കും. തുടര്‍ന്നു മാതൃക കര്‍ഷകരുടെ കൃഷിരീതികള്‍ സംബന്ധിച്ചു പഠനം നടത്തി പോരായ്മകള്‍ പരിഹരിക്കും.

ശാസ്ത്രീയമായി പരീക്ഷിക്കപ്പെട്ട പുതിയ അറിവുകള്‍ പിന്നീടു മറ്റു കൃഷിയിടങ്ങളിലേക്കു വ്യാപിപ്പിക്കും. പാലക്കാട്, കൊല്ലം ജില്ലകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി നടപ്പാക്കാനാണ് ഉദ്ദേശ്യം. മണ്ണുത്തി കാര്‍ഷിക സര്‍വകലാശാലയുടെ സഹകരണത്തോടെയാണു പദ്ധതിയുടെ ഒന്നാം ഘട്ടം നടപ്പാക്കുന്നത്.
ലിങ്ക് – മനോരമ

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under കാര്‍ഷികം, കേരളം, വാര്‍ത്ത

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )